പരവൂര്‍: പൊറോട്ട തൊണ്ടയില്‍ കുടുങ്ങി വയോധികന്‍ മരിച്ചു. പൂതക്കുളം വേപ്പാലംമൂട് സ്വദേശി തുളസീധരന്‍ പിള്ള(72)യാണ് മരിച്ചത്. ആക്രിക്കടയുടെ പുറകില്‍ ഞായറാഴ്ച രാവിലെയാണ് ശ്രീധരന്‍പിള്ളയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശ്രീധരന്‍ പിള്ളയുടെ പുരികത്തിന് താഴെ മുറിവുണ്ടായിരുന്നു. കൊലപാതകമാണെന്ന് സംശയം തോന്നിയ നാട്ടുകാര്‍ വിവരം പൊലീസിലറിയിച്ചു. ചാത്തന്നൂര്‍ എസിപിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി.
വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഒടുവില്‍ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആസ്പത്രിയില്‍ നടത്തിയ പോസ്റ്റ്മാര്‍ട്ടത്തിലാണ് പൊറോണ്ട തൊണ്ടയില്‍ കുടുങ്ങി ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് കണ്ടെത്തിയത്.
Be the first to write a comment.