Connect with us

india

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള തപാല്‍ വോട്ട് ഇനി 85 വയസ്സിന് മുകളിലുള്ളവര്‍ക്ക്

വോട്ടര്‍ പട്ടികയില്‍ പേരുള്ള 85 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു. പ്രായാധിക്യം കൊണ്ടുള്ള ബുദ്ധിമുട്ടുള്ളവര്‍ക്ക് പോളിംഗ് കേന്ദ്രത്തില്‍ പോകാതെ തന്നെ വോട്ട് ചെയ്യുന്നതിനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കുന്നത്.

Published

on

തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ 80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് നല്‍കിയിരുന്ന തപാല്‍ വോട്ട് സൗകര്യം 85 വയസ്സിന് മുകളിലുള്ളവര്‍ക്കായി ഭേദഗതി വരുത്തി. വോട്ടര്‍ പട്ടികയില്‍ പേരുള്ള 85 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു. പ്രായാധിക്യം കൊണ്ടുള്ള ബുദ്ധിമുട്ടുള്ളവര്‍ക്ക് പോളിംഗ് കേന്ദ്രത്തില്‍ പോകാതെ തന്നെ വോട്ട് ചെയ്യുന്നതിനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കുന്നത്.

ദേശീയ ഇലക്ഷന്‍ കമ്മീഷന്റെ അഭിപ്രായം തേടിയ ശേഷം കേന്ദ്ര നിയമ മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജകമണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ (ഫോം 12 ഡി) തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് അഞ്ചുദിവസത്തിനകം അപേക്ഷ നല്‍കണം.

ബൂത്ത് ലെവല്‍ ഓഫീസര്‍മാരില്‍ നിന്ന് അപേക്ഷാഫോം വാങ്ങി പൂരിപ്പിച്ച് നല്‍കാം. അപേക്ഷകള്‍ പരിശോധിച്ചു വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. പോളിംഗ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് പോസ്റ്റല്‍ ബാലറ്റ് നല്‍കും. വോട്ട് രേഖപ്പെടുത്തി നല്‍കുന്ന ബാലറ്റ് കൈപ്പറ്റി അധികൃതര്‍ക്ക് നല്‍കും.

india

സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക്

ഏർക്കാട് നിന്ന് സേലത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ആണ് അപകടത്തിൽപ്പെട്ടത്.

Published

on

തമിഴ്നാട്ടിലെ സേലത്തുണ്ടായ ബസ് അപകടത്തിൽ ആറ് മരണം. 50 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ സേലം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏർക്കാട് നിന്ന് സേലത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ആണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് ഹെയർപിൻ വളവിൽ നിന്ന് താഴേക്ക് പതിക്കുകയായിരുന്നു.

Continue Reading

india

ഇത്തവണ കാശിയിലെ ജനങ്ങൾ ‘കുടിയേറ്റക്കാരനെ’ നീക്കം ചെയ്യും: മോദിക്കെതിരെ അജയ് റായ്

കുടിയേറ്റക്കാരനെ ഗംഗാ-യമുന സംസ്‌കാരത്തിൻ്റെ എക്‌സിറ്റ് ഡോർ കാണിച്ചാൽ കാശിയെ രക്ഷിക്കാനാകുമെന്ന് അജയ് റായ് പറഞ്ഞു.

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് വാരാണസി ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷനുമായ അജയ് റായ്. മോദിയെ ‘കുടിയേറ്റക്കാരനെ’ന്നാണ് അദ്ദേഹം വിമർശിച്ചത്. കുടിയേറ്റക്കാരനെ ഗംഗാ-യമുന സംസ്‌കാരത്തിൻ്റെ എക്‌സിറ്റ് ഡോർ കാണിച്ചാൽ കാശിയെ രക്ഷിക്കാനാകുമെന്ന് അജയ് റായ് പറഞ്ഞു.

കഴിഞ്ഞ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ പ്രധാനമന്ത്രിക്കെതിരെ പോരാടിയ അദ്ദേഹം ഇത്തവണ ‘കുടിയേറ്റക്കാരനെ’ നീക്കം ചെയ്യാൻ കാശിയിലെ ജനങ്ങൾ മനസ്സിൽ ഉറപ്പിച്ചിരിക്കുന്നു എന്നാണ് പൊതുയോഗങ്ങളിൽ അവകാശപ്പെട്ടത്.

മോദിയുടെ പേര് പരാമർശിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശങ്ങൾ.  2014, 2019 തിരഞ്ഞെടുപ്പുകളിൽ മോദിക്കെതിരെ മത്സരിച്ചിരുന്നു അജയ് റായ്‌.

Continue Reading

india

ഭരണഘടന മാറ്റാമെന്നത് ബിജെപിയുടെ സ്വപ്നം മാത്രം; അതിൽ തൊടാൻ പോലുമാവില്ല: രാഹുൽ ​ഗാന്ധി

മധ്യപ്രദേശിലെ ഭിന്ദിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published

on

ഭരണഘടനാ മാറ്റവും സംവരണവും ആയി ബന്ധപ്പെട്ട് ബിജെപിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഭരണഘടന മാറ്റുമെന്ന് ബിജെപി നേതാക്കൾ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും എന്നാലത് അവരുടെ സ്വപ്നം മാത്രമാണെന്നും രാഹുൽ ​ഗാന്ധി തുറന്നടിച്ചു.

ഭരണഘടന ഇന്ത്യയിലെ പാവപ്പെട്ടവരുടെ ആത്മാവാണെന്നും അദ്ദേഹം വ്യക്തമാക്കി. ‘ആർക്കും അതിനെ തൊടാൻ കഴിയില്ല. അത് മാറ്റാൻ ലോകത്ത് ഒരു ശക്തിക്കുമാവില്ല. ബിജെപിക്കാർ സ്വപ്നം കാണുകയാണ്’- അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിലെ ഭിന്ദിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ബാബാസാഹേബ് അംബേദ്കറും കോൺഗ്രസും ജനങ്ങളും ചേർന്ന് ബ്രിട്ടീഷുകാരോട് പോരാടി ഈ ഭരണഘടന ഉണ്ടാക്കി. ജനങ്ങളുടെ ശബ്ദമാക്കി. ഇത് ഒരിക്കലും മായ്ക്കാൻ ഞങ്ങൾ അനുവദിക്കില്ല. കർഷകരും തൊഴിലാളികളും ഒരിക്കലും അനുവദിക്കില്ല’- അദ്ദേഹം പറഞ്ഞു.

370ലധികം സീറ്റിന്റെ ഭൂരിപക്ഷത്തോടെ തിരിച്ചെത്തിയാൽ ഇന്ത്യൻ ഭരണഘടന മാറ്റാൻ ബിജെപി പദ്ധതിയിടുന്നതായി കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും ആരോപിച്ചിരുന്നു. സംവരണ വിഷയത്തിലും രാഹുൽ ഗാന്ധി ബിജെപിയെ കടന്നാക്രമിച്ചു. ‘ഇപ്പോൾ അവർ പറയുന്നത് സംവരണത്തിന് എതിരല്ലെന്നാണ്? പിന്നെ എന്തിനാണ് പൊതുമേഖലയെ, റെയിൽവേയെ സ്വകാര്യവൽക്കരിക്കുന്നത്? എന്തിനാണ് അഗ്നിവീർ കൊണ്ടുവന്നത്?’- രാഹുൽ ​ഗാന്ധി കൂട്ടിച്ചേർത്തു.

രാജ്യസഭയിലും സംസ്ഥാനങ്ങളിലും ഭൂരിപക്ഷം ലഭിച്ചാല്‍ ഭരണഘടന തിരുത്തുമെന്ന് കര്‍ണാടക ബിജെപി എം.പിയും മുന്‍ കേന്ദ്ര മന്ത്രിയുമായ അനന്ദ് കുമാര്‍ ഹെഗ്‌ഡെ പറഞ്ഞിരുന്നു. ബിജെപിയെ 400 ലധികം സീറ്റുകള്‍ നേടി ജയിക്കാന്‍ നിങ്ങള്‍ സഹായിക്കണമെന്നും ഹാവേരി ജില്ലയിലെ സിദ്ധപുരയിലെ ഹലഗേരി ഗ്രാമത്തില്‍ സംസാരിക്കവെ ഹെ​ഗ്ഡെ പറഞ്ഞിരുന്നു.

​ഹെ​ഗ്ഡെ അടക്കമുള്ള ബിജെപി എം.പിമാരുടെ ഭരണഘടനയുമായി ബന്ധപ്പെട്ട പരാമർശങ്ങൾ വിവാദമായതോടെ, അങ്ങനെയൊന്നും ഉണ്ടാവില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി മോദിയും അമിത് ഷായും രം​ഗത്തെത്തിയിരുന്നു. അംബേദ്കർ വിചാരിച്ചാൽ പോലും ഭരണഘടനയെ തകർക്കാനാവില്ലെന്നു രാജസ്ഥാനിലെ ബാർമറിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ മോദി പറഞ്ഞത്.

എൻഡിഎ സർക്കാർ ഒരിക്കലും ഭരണഘടനയിൽ മാറ്റങ്ങൾ കൊണ്ടുവരില്ലെന്നും പ്രതിപക്ഷം ഭയപ്പാടോടെ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നുമാണ് ഇപ്പോൾ ആഭ്യന്തര മന്ത്രി അമിത് ഷായും പറയുന്നത്. സംവരണവുമായി ബന്ധപ്പെട്ട് അമിത്ഷാ നടത്തിയ പരാമർശം വിവാദമായതിന് പിന്നാലെയായിരുന്നു പ്രതികരണം.

Continue Reading

Trending