കൊച്ചി: കേരളത്തില്‍ ഇന്ന് വൈദ്യൂതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ വൈദ്യൂതി വകുപ്പ് തീരുമാനം. വൈകീട്ട് 6.30 മുതല്‍ 9.30 വരെ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

താപനിലയങ്ങളിലെ കല്‍ക്കരി ക്ഷാമം മൂലം ലഭിക്കുന്ന വൈദ്യൂതിയുടെ അളവില്‍ 300 മെഗാവാട്ടിന്റെ കുറവുണ്ടായ പശ്ചാത്തലത്തിലാണ് നടപടി.