പ്രണവ് മോഹന്‍ലാല്‍ നായകനായ ആദ്യ ചിത്രം ‘ആദി’ ആദ്യ ഷോയില്‍ തന്നെ ചോര്‍ന്നു. ചിത്രത്തിന്റെ രംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. തിയറ്ററില്‍ നിന്ന് മൊബൈലില്‍ പകര്‍ത്തിയ രംഗങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

മോഹന്‍ലാല്‍ ക്ലബ് എന്ന പേജിലൂടെയാണ് പ്രചാരണം. സിനിമയിലെ മോഹന്‍ലാലിന്റെ രംഗങ്ങളാണ് പുറത്തായിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ ഇത് പോസ്റ്റ് ചെയ്ത് മിനിറ്റുകള്‍ക്കകം ആയിരക്കണക്കിന് ആളുകളാണ് രംഗങ്ങള്‍ ഷെയര്‍ ചെയ്തത്.

ആദിയില്‍ മോഹന്‍ലാലും പ്രണവിന്റെ അമ്മ സുചിത്രയും അതിഥി താരങ്ങളായി എത്തുന്നുണ്ട്. സിനിമയില്‍ മോഹന്‍ലാല്‍ മോഹന്‍ലാല്‍ തന്നെയായാണ് അഭിനയിക്കുന്നത്. ഒരു റസ്‌റ്റോറന്റില്‍ ചിത്രീകരിച്ച സീനിലാണ് ഇരുവരും അഭിനയിക്കുന്നത്. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരുമുണ്ട് ചിത്രത്തില്‍. ഈ രംഗമാണ് പുറത്തായത്.