സിനിമാലോകത്തെ അരങ്ങേറ്റം ഏതൊരു നടനും നടിക്കും ഏറെ പ്രാധാന്യമുള്ളത്. പ്രേക്ഷകരുടെ പ്രതികരണം എന്തെന്ന് അറിയാന്‍ ഏറെ ആകാംക്ഷാഭരിതരുമായിരിക്കും. എന്നാല്‍ മോഹന്‍ലാലിന്റെ മകനും നടനുമായ പ്രണവ് മോഹന്‍ലാല്‍ ഇതില്‍ നിന്നൊക്കെ തീര്‍ത്തും വ്യത്യസ്താനായിരുന്നു. നായകനായ തന്റെ ആദ്യ ചിത്രം ‘ആദി’യോടുള്ള പ്രേക്ഷകരുടെ പ്രതികരണമൊന്നും അറിയാന്‍ കാത്തു നില്‍ക്കാതെ യാത്ര പ്രിയനായ പ്രണവ് ഹിമാലയത്തിലെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ വിജയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രണവിന്റെ പ്രതികരണം ഇങ്ങനെ: ‘എനിക്കിവിടെ റേഞ്ചില്ല, പറഞ്ഞത് കുറച്ചു കേട്ടു,നന്ദി’.
ഇതു നാലാം തവണയാണ് പ്രണവ് ഹിമാലയത്തിലേക്ക് യാത്ര പോകുന്നത്. കാല്‍നടയായാണ് യാത്ര. മോഹന്‍ലാലിന്റെ കുടുംബസുഹൃത്തിനൊപ്പം ഹിമാലയത്തില്‍ നില്‍ക്കുന്ന പ്രണവിന്റെ ഫോട്ടോ സോഷ്യല്‍മീഡിയയില്‍ ഇതിനോടകം വൈറലാണ്. ഹിമാലയന്‍ മഞ്ഞിലൂടെ പ്രണവ് നടക്കുന്ന ചിത്രവും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Watch Video: