കോഴിക്കോട്: കോഴിക്കോട്ട് വൈദ്യുത പോസ്റ്റു ദേഹത്തു മറിഞ്ഞു വീണ് അഞ്ചാം ക്ലാസുകാരന് ദാരുണാന്ത്യം. സ്‌കൂള്‍ ഗ്രൗണ്ടിലെ ഉപയോഗശൂന്യമായ വൈദ്യുത പോസ്റ്റു വീണ് ആതിഷാണ് മരിച്ചത്. കോഴിക്കോട് മാത്തറ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആതിഷ്. സ്‌കൂള്‍ ബസ് പിന്നോട്ട് എടുക്കുന്നതിനിടെ വൈദ്യുത പോസ്റ്റില്‍ തട്ടിയിരുന്നു. പോസ്റ്റ്, കൂട്ടുകാര്‍ക്കൊപ്പം കളിക്കുകയായിരുന്ന ആതിഷിന്റെ തലയിലേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ സമീപത്തെ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.