kerala
ട്രെയിനില്‍ നിന്നും തള്ളിയിട്ട ശ്രീക്കുട്ടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി
വെന്റിലേറ്റര്‍ നീക്കിയെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്.
തിരുവനന്തപുരം: വര്‍ക്കലയില്‍ ട്രെയിനില്‍ നിന്നു പുറത്തേക്കു ചവിട്ടി വീഴ്ത്തിയ യുവതിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. ഗുരുതരാവസ്ഥയിലായ നന്ദിയോട് സ്വദേശി ശ്രീക്കുട്ടിയുടെ (19) ആരോഗ്യനിലയിലാണ് നേരിയ പുരോഗതി വന്നിട്ടുള്ളത്. വെന്റിലേറ്റര്‍ നീക്കിയെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് ശ്രീക്കുട്ടി.
സ്വയം ശ്വസിക്കുന്നുണ്ടെങ്കിലും ഇപ്പോഴും അബോധാവസ്ഥയില്‍ തുടരുകയാണ്. ഓക്സിജന്‍ സപ്പോര്‍ട്ട് തുടരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഓടുന്ന ട്രെയിനില്‍ നിന്നു പെണ്‍കുട്ടിയെ പുറത്തേക്കു ചവിട്ടി വീഴ്ത്തിയ കേസില്‍ പ്രതി സുരേഷ് റിമാന്‍ഡിലാണ്.
വധശ്രമം അടക്കം ആറു വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. നവംബര്‍ 2ന് കേരള എക്സ്പ്രസില്‍ നിന്നാണ് ശ്രീക്കുട്ടിയെ ചവിട്ടി വീഴ്ത്തിയത്. പുകവലിക്കുന്നത് ചോദ്യം ചെയ്തതില്‍ പ്രകോപിതനായ പ്രതി യുവതിയെ ചവിട്ടി വീഴ്ത്തുകയായിരുന്നു. ശ്രീക്കുട്ടിക്കൊപ്പം അര്‍ച്ചന എന്ന പെണ്‍കുട്ടിയും ഉണ്ടായിരുന്നു. അര്‍ച്ചനയെയും സുരേഷ് ആക്രമിച്ചിരുന്നു. ബിഹാര്‍ സ്വദേശിയായ ശങ്കര്‍ പാസ്വാന് എന്നയാളാണ് പ്രതിയെ കീഴ്പ്പെടുത്തി അര്‍ച്ചനയെ രക്ഷിച്ചത്.
kerala
ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ 66 ലക്ഷം രൂപ തട്ടിപ്പ്: നാല് പേര്‍ക്ക് എതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം
മൂന്ന് മുന്‍ ജീവനക്കാരികളും ഒരാളുടെ ഭര്‍ത്താവും ഉള്‍പ്പെടെ നാലുപേരാണ് പ്രതിപ്പട്ടികയില്‍.
നടന് കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണ നടത്തുന്ന സ്ഥാപനത്തില്‍ നടന്ന സാമ്പത്തിക തട്ടിപ്പില്‍ 66 ലക്ഷം രൂപ തട്ടിയെടുത്തതായി തെളിഞ്ഞു. ഇതുസംബന്ധിച്ച കുറ്റപത്രം ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ചു. മൂന്ന് മുന്‍ ജീവനക്കാരികളും ഒരാളുടെ ഭര്‍ത്താവും ഉള്‍പ്പെടെ നാലുപേരാണ് പ്രതിപ്പട്ടികയില്‍.
ജീവനക്കാരികളായ വിനീത ജൂലിയറ്റ്, ദിവ്യ ഫ്രാങ്ക്ലിന്, രാധാകുമാരി എന്നിവര്‍യും വിനീതയുടെ ഭര്‍ത്താവ് ആദര്‍ശും പ്രതികളാണ്. ക്യുആര്‍ കോഡ് ഉപയോഗിച്ചാണ് തട്ടിപ്പ് നടന്നതെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തി. തട്ടിയെടുത്ത പണം സ്വര്‍ണവും വാഹനങ്ങളും വാങ്ങുന്നതിനും ആഡംബര ജീവിതത്തിനുമാണ് ഉപയോഗിച്ചതെന്ന് ആരോപണം.
രണ്ട് വര്‍ഷം നീണ്ടാണ് സാമ്പത്തിക വഞ്ചന നടന്നത്. വിശ്വാസവഞ്ചന, മോഷണം, കൈവശപ്പെടുത്തല്‍, ചതി തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.
ഇതിനിടെ, ജീവനക്കാരികളെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ കൃഷ്ണകുമാര്‍ക്കെതിരെ നല്കിയ പരാതിയുടെ അന്വേഷണവും അവസാന ഘട്ടത്തിലാണ്. പരാതിയില്‍ വസ്തുതകളില്ലെന്നു പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
kerala
തിരുവനന്തപുരം ജില്ലയില്‍ 50 ഇടങ്ങളില്‍ ബിജെപിക്ക് മത്സരിക്കാന്‍ സ്ഥാനാര്‍ഥിയില്ല
അഞ്ച് നഗരസഭാ വാര്‍ഡിലും 43 പഞ്ചായത്ത് വാര്‍ഡിലും ബിജെപിക്ക് ആരെയും നിര്‍ത്താനായില്ല.
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയില്‍ 50 ഇടങ്ങളിലായി മത്സരിക്കാന്‍ ബിജെപിക്ക് സ്ഥാനാര്‍ഥിയില്ല. അഞ്ച് നഗരസഭാ വാര്‍ഡിലും 43 പഞ്ചായത്ത് വാര്‍ഡിലും ബിജെപിക്ക് ആരെയും നിര്‍ത്താനായില്ല. എന്‍ഡിഎ ഘടകകക്ഷികളും ഇവിടങ്ങളില്‍ മത്സരിക്കുന്നില്ല. കഴിഞ്ഞ ദിവസമാണ് അന്തിമ സ്ഥാനാര്‍ഥി പട്ടിക പുറത്ത് വന്നത്.
അതേസമയം ബിജെപിക്ക് സ്വാധീനമുണ്ടെന്ന് അവകാശപ്പെടുന്ന നെടുമങ്ങാട് നഗരസഭയിലെ പെരുമല, പറമുട്ടം, പത്താംകല്ല്, കൊപ്പം, പുങ്കംമൂട് വാര്‍ഡുകളിലും, കിളമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ നഗരൂര്‍ ഡിവിഷനിലും പുതുക്കുറിച്ചി ഡിവിഷനിലും ബിജെപിക്ക് സ്ഥാനാര്‍ഥികളെ നിര്‍ത്താനായിട്ടില്ല.
സംസ്ഥാനത്താകെ 72,005 സ്ഥാനാര്‍ഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. 37,786 സ്ത്രീ സ്ഥാനാര്‍ഥികളും 34,218 പുരുഷ സ്ഥാനാര്‍ഥികളും ഒരു ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ഥിയുമാണ് മത്സരരംഗത്തുള്ളത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ ഉള്ളത്. വയനാട്ടിലാണ് കുറവ്.
പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ഇന്നുമുതല്‍ ആരംഭിക്കും. പ്രിസൈഡിങ്, ഫസ്റ്റ് പോളിംഗ് ഉദ്യോഗസ്ഥര്‍ക്കാണ് പരിശീലനം. പോസ്റ്റല്‍ ബാലറ്റ് വിതരണം നാളെ മുതല്‍ ആരംഭിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
kerala
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്; പവന് 1,400 രൂപ കൂടി
ഒക്ടോബര്‍ 17നാണ് സംസ്ഥാനത്ത് സ്വര്‍ണം ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയത്.
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വന്‍ കുതിപ്പ്. ഗ്രാമിന് 175 കൂടി 11,645 രൂപയും പവന് 1,400 കൂടി 93,160 രൂപയുമായി. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ സ്പോട്ട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 4,142.75 ഡോളറാണ് വില.
ഒക്ടോബര്‍ 17നാണ് സംസ്ഥാനത്ത് സ്വര്‍ണം ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയത്. 97,360 രൂപയായിരുന്നു അന്നത്തെ പവന് വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് നവംബറില്‍ 13നായിരുന്നു. 94,320 രൂപയായിരുന്നു അന്നത്തെ വില. ഈ മാസം സ്വര്‍ണവിലയില്‍ ഏറ്റവും ഇടിവ് രേഖപ്പെടുത്തിയത് നവംബര്‍ അഞ്ചിനായിരുന്നു. 89,080 രൂപയായിരുന്നു അന്നത്തെ പവന്റെ വില.
ഇന്നലെ ഗ്രാമിന് 65 രൂപ കുറഞ്ഞ് 11,470 രൂപയായിരുന്നു. പവന് 520 രൂപ കുറഞ്ഞ് 91,760 രൂപയുമായിരുന്നു. ശനി, ഞായര്‍ ദിവസങ്ങളില്‍ ഗ്രാമിന് 11, 535രൂപയും പവന് 92,280 രൂപയുമായിരുന്നു വില.
രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് ഇന്ത്യയില്‍ സ്വര്‍ണവില തീരുമാനിക്കുന്നത്. ഡോളര്‍-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. നിലവില്‍ ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്.സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ -രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കുന്നത്.
-
world2 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News13 hours agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala2 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
world3 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala16 hours agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
Health2 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala15 hours agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala14 hours agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍

