കുവൈത്ത് സിറ്റി: കുവൈത്തില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു. എറണാകുളം തുരുത്തിശ്ശേരി മേക്കാട് ചെട്ടിക്കാട്ട് വീട്ടില്‍ സി എം വിനോദ്(37) ആണ് മരിച്ചത്. കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു.

മംഗഫ് ബ്ലോക്ക് നാലില്‍ യൂറോപ്യന്‍ ടെലിഫോണ്‍ സെന്ററിന് സമീപത്തെ ഫ്‌ലാറ്റിലാണ് സംഭവം ഉണ്ടായത്. അഹ്മദി ഗ്ലോബല്‍ ഇന്റര്‍നാഷണല്‍ കമ്പനിയില്‍ സെയില്‍സ് അസിസ്റ്റന്റായിരുന്നു ഇദ്ദേഹം. കുവൈത്തില്‍ നഴ്സായ ജ്യോതിയാണ് ഭാര്യ. രണ്ട് മക്കളുണ്ട്. പിതാവ്: മുരളീധരന്‍ നായര്‍, മാതാവ്: സതി.