തിരുവനന്തപുരം: കേരളം ഇന്ത്യയുടെ ഡിജിറ്റല്‍ പവര്‍ ഹൗസാണെന്നും കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ്. രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി, തിരുവനന്തപുരം പള്ളിപ്പുറത്ത് ടെക്‌നോപാര്‍ക്കില്‍ നാലാം ഘട്ടമായ ടെക്‌നോ സിറ്റിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു.

ടക്നോസിറ്റി രാജ്യത്തിനുതന്നെ അഭിമാനമാണെന്ന് പറഞ്ഞ രാഷ്ട്രപതി, സംസ്ഥാനത്തെ മറ്റു പുരോഗതികള്‍ എണ്ണി കേരളത്തെ പുകഴ്ത്തി.
കേരളം ആരോഗ്യം, വിദ്യാഭ്യാസം, വിനോദ സഞ്ചാരം എന്നീ മേഖലകളില്‍ കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നാണ് രാഷ്ട്രപതി വ്യക്തമാക്കിയത്.
ഡിജിറ്റല്‍ ഇന്ത്യയിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞെന്നും, കേരളം ഇന്ത്യയുടെ ഡിജിറ്റല്‍ പവര്‍ഹൗസാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.