News

പിഎസ്ജി ബാഴ്സയെ കീഴടക്കി; മാഞ്ചസ്റ്റര്‍ സിറ്റി സമനിലയില്‍

By webdesk17

October 02, 2025

ബാഴ്സലോണ: മത്സരത്തിന്റെ അവസാന മിനുട്ടില്‍ ഗോണ്‍സാലോ റാമോസ് നേടിയ ഗോളില്‍ പിഎസ്ജി ബാഴ്സലോണയെ (2 1)ന് തോല്‍പിച്ചു. ബാഴ്സക്കായി ഫെറാന്‍ ടോറസാണ് ഗോള്‍ നേടിയത്. പിഎസ്ജിയുടെ മറ്റൊരു ഗോള്‍ മയുലുവിന്റേതായിരുന്നു.

അതേസമയം, മത്സരത്തില്‍ ശക്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ സമനിലയില്‍ തളച്ച് മൊണാകൊ സീസണിലെ ആദ്യ പോയിന്റ് സ്വന്തമാക്കി. അവസാന മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് എറിക് ഡയറാണ് മൊണാക്കോക്ക് സമനില നല്‍കിയത്.

മറ്റു മത്സരങ്ങളില്‍, ഡോര്‍ട്ട്മുണ്ട് അത്‌ലറ്റിക് ക്ലബ്ബിനെ 4-1 ന് കീഴടക്കുകയും ആര്‍സനല്‍ ഒളിമ്പിയാക്കോസിനെതിരെ 2-0ന് വിജയിക്കുകയും ചെയ്തു.