കൊച്ചി പുതുവൈപ്പിന്‍ എല്‍പിജി പ്ലാന്റുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കാന്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമരസമിതി നേതാക്കളുമായി ചര്‍ച്ച നടത്തും. രാവിലെ 11 മണിക്ക് മുഖ്യമന്ത്രിയുടെ ചേംബറിലാണ് ചര്‍ച്ച. ജനപ്രതിനിധികളും ഐഒസി പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും. പുതുവൈപ്പിനില്‍ എല്‍പിജി ടെര്‍മിനല്‍ വേണ്ടെന്ന ആവശ്യം ഉന്നയിക്കുമെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു. സമരക്കാരെ ക്രൂരമായി മര്‍ദ്ദിച്ച ഡിസിപി യതീഷ് ചന്ദ്രയടക്കം പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവും സമരസമിതി നേതാക്കള്‍ ഉന്നയിക്കും.