ഖത്തറുമായുള്ള കര, ജല, വ്യോമ ഗതാഗതം നാളെ പുനരാരംഭിക്കും. യുഎഇ വിദേശകാര്യ മന്ത്രാലയമാണ് തീരുമാനം പ്രഖ്യാപിച്ചത്. എല്ലാ വിലക്കുകളും പിന്‍വലിച്ചതായും യുഎഇ അറിയിച്ചു.

2017 ജൂണില്‍ സൗദി അറേബ്യ, ഈജിപ്ത്, ബഹ്‌റൈന്‍, യു.എ.ഇ എന്നീ രാജ്യങ്ങള്‍ ഖത്തറുമായി സൗഹൃദം അവസാനിപ്പിച്ച ശേഷം ഇക്കഴിഞ്ഞ ചൊവ്വാഴ്ച സൗദിയിലെ അല്‍ഉലയില്‍ നടന്ന ജി.സി.സി ഉച്ചകോടിയിലാണ് നയതന്ത്ര ബന്ധം പുനസ്ഥാപിച്ചത്.