GULF
ഖുർആൻ പഠനക്ലാസ് ആരംഭിക്കുന്നു
എല്ലാ ചൊവ്വാഴ്ചകളിലും മഗ്‌രിബ് നമസ്കാര ശേഷമാണ് ക്ലാസ്സുകൾ നടക്കുക

കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിൽ കേരള നദ്‌വത്തുൽ മുജാഹിദിന്റെ പോഷക ഘടകമായ ഹുദാ സെന്റർ കെ. എൻ. എം അബ്ബാസിയ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 23/05/2023 മുതൽ ഖുർആൻ പഠനക്ലാസ് ആരംഭിക്കുന്നു. എല്ലാ ചൊവ്വാഴ്ചകളിലും മഗ്‌രിബ് നമസ്കാര ശേഷമാണ് ക്ലാസ്സുകൾ നടക്കുക. മൗലവി ആദിൽ സലഫിയാണ് ക്ലാസ്സ് എടുക്കുക.
നിങ്ങളിൽ ഉത്തമർ ഖുർആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാകുന്നു എന്ന പ്രവാചക വചനത്തെ മുൻനിർത്തി ഹുദാ സെന്റർ ആരംഭിക്കുന്ന ഈ പഠന സംരംഭത്തിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായിഹുദാ സെന്റർ ഭാരവാഹികൾ വാർത്തകുറിപ്പിൽ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 51166955 / 50677200, എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
GULF
സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ തൊഴിലാളി ക്യാമ്പ് സന്ദര്‍ശിച്ചു

റസാഖ് ഒരുമനയൂര്‍
അബുദാബി: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി, യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍
സഞ്ജയ് സുധീര്‍ തൊഴിലാളി ക്യാമ്പില്‍ സന്ദര്‍ശനം നടത്തി. ഐകാഡ് റെസിഡന്‍ഷ്യല്‍ സിറ്റിയിലെ ആര്യം ക്യാമ്പിലാണ് അംബാസ്സിഡര്‍ എത്തിയത്. ഇവിടെയുള്ള 57,000 തൊഴിലാളികളില്‍ കാല്‍ലക്ഷത്തിലേറേപേര്‍ ഇന്ത്യയില്‍നിന്നുള്ളവരാണ്.
ഇതോടനുബന്ധിച്ചു നടത്തിയ ബോധവല്‍ക്കരണ പരിപാടിയില്‍ മുന്നൂറിലേറെ തൊഴിലാളികള്‍ പങ്കെടുത്തു. തൊഴിലാളികളുമായി അംബാസഡര്‍ നേരിട്ട് ആശയവിനിമയം നടത്തി. എഡിഎന്‍എച്ച്, ഖ ദാമത്ത്, എത്തിഹാദ് ഇന്റര്‍നാഷണല്‍ ഹോസ്പിറ്റാലിറ്റി, അല്‍ഗുറൈര്‍ അയണ്‍ ആന്റ് സ്റ്റീല്‍, ഇഎംഎസ് സ്റ്റീല്‍ തുടങ്ങിയ കമ്പനികളിലെ തൊഴിലാളികള്‍ സന്നിഹിതരായിരുന്നു.
കോണ്‍സുലര്‍ സേവനങ്ങള്‍, എംബസിയുടെ ക്ഷേമ സംരംഭങ്ങള്‍, സാമ്പത്തിക സാക്ഷരതയെ ക്കുറിച്ചുള്ള സെഷന്‍ എന്നിവയെക്കുറിച്ചുള്ള വിവരദായക സെഷനുകള്‍ പരിപാടിയില്‍ ഉണ്ടായിരുന്നു. എംബസി വാഗ്ദാനം ചെയ്യുന്ന പ്രധാന കോണ്‍സുലാര്‍ സേവനങ്ങളായ പാസ്പോര്‍ട്ട് വിതരണം, പുതുക്ക ല്‍, അറ്റസ്റ്റേഷന്‍, എന്‍ആര്‍ഐ സര്‍ട്ടിഫിക്കറ്റുകള്‍, തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിന് എംബസി യില്‍ ലഭ്യമാകുന്ന കാര്യങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് എംബസി ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. എംബസി യുടെയും ബന്ധപ്പെട്ട യുഎഇ അധികാരികളുടെയും പ്രധാന ഫോണ്‍ നമ്പറുകളും അവശ്യ വിവരങ്ങളും വിശദീകരിക്കുന്ന ദ്വിഭാഷാ കൈപുസ്തകം വിതരണം ചെയ്തു.
തൊഴിലാളികള്‍ക്ക് ഒരുക്കിയിട്ടുള്ള സൗകര്യങ്ങള്‍ അംബാസഡര്‍ നോക്കിക്കണ്ടു. ഡോക്യുമെ ന്റേഷന്‍ സെന്ററുകള്‍, മെഡിക്കല്‍ സര്‍ട്ടിഫിക്കേഷന്‍ സേവനങ്ങള്‍, ജിം, ക്രിക്കറ്റ്, ഫിറ്റ്നസ് സെന്ററുകള്‍, ഭക്ഷണ ശാലകള്‍, ഫാര്‍മസികള്‍, റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവ ഇവിടെ ലഭ്യമാണ്.
യുഎഇയുടെ സാ മ്പത്തിക സാക്ഷരതയ്ക്കുള്ള ദേശീയ വേദിയായ സൗദ് ഇനിഷ്യേറ്റീവിലെ ഉദ്യോഗസ്ഥര്‍ സാമ്പത്തിക അവബോധം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള സംരംഭവും തൊഴിലാളികള്‍ക്ക് പരിചയപ്പെടുത്തി സംസാരിച്ചു.
GULF
ബിജെപിയുടെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ഒത്തുകളി രാജ്യത്തെ ജനാധിപത്യത്തിന് വൻ ഭീഷണി; ജിദ്ദ കെഎംസിസി സംഘടനാ പാർലിമെന്റ്
രാജ്യം ഇത് വരെ കണ്ടില്ലാത്ത വിധം തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വജനപക്ഷപരമായി ബിജെപിക്ക് വേണ്ടി വോട്ടേഴ്‌സ് ലിസ്റ്റിൽ കൃതിമത്വം നടത്തിയാണ് വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ വിജയത്തിലെത്തിക്കുന്നത്.

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം തെളിവ് സഹിതം പുറത്തു വിട്ട തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ പട്ടിക ക്രമക്കേട് ഞെട്ടിക്കുന്നതാണെന്നും രാജ്യത്തെ ജനാതിപത്യ വ്യവസ്ഥിതി അട്ടിമറിച്ചാണ് മോഡി സർക്കാർ അധികാരത്തിലേറിയതെന്ന് വ്യക്തമായിരിക്കയാണെന്നും ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച, സംഘടനാ പാർലിമെന്റ് അഭിപ്രായപ്പെട്ടു. രാജ്യം ഇത് വരെ കണ്ടില്ലാത്ത വിധം തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വജനപക്ഷപരമായി ബിജെപിക്ക് വേണ്ടി വോട്ടേഴ്‌സ് ലിസ്റ്റിൽ കൃതിമത്വം നടത്തിയാണ് വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ വിജയത്തിലെത്തിക്കുന്നത്. ഇതിനെതിരെ ജനാതിപത്യ ഇന്ത്യയുടെ ശബ്ദമുയരണമെന്നും കെഎംസിസി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
അരിമ്പ്ര അബൂബക്കറിന്റെ അധ്യക്ഷതയിൽ നടന്ന ക്യാമ്പ് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗംവും പ്രമുഖ ചിന്തകനും ചരിത്രകാരനുമായ എംസി വടകര ഉദ്ഘാടനം ചെയ്തു. അൻവർ മുള്ളമ്പാറ ഉസ്മാൻ താമരത്ത്, കുഞ്ഞുമോൻ കാക്കിയ എന്നിവർ പ്രസംഗിച്ചു വി പി മുസ്തഫ സ്വാഗതവും നാസർ മച്ചിങ്ങൽ നന്ദിയും പറഞ്ഞു.
GULF
സമൂഹ നന്മയ്ക്കും സമുദായ വളർച്ചയ്ക്കും ജീവിതം സമർപ്പിച്ച തങ്ങൾ

കുവൈത്ത് സിറ്റി: ന്യൂനപക്ഷ-പിന്നോക്ക അധസ്ഥിത വിഭാഗത്തിന്റെ ശബ്ദവും,ശക്തിയുമായ മഹാ പ്രസ്ഥാനത്തിന്റെ സംസ്ഥാന അദ്ധ്യക്ഷ പദവി അലങ്കരിച്ച ആദരണീയനും, അവസാന വാക്കുമായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ എന്ന മഹനീയ നേതൃത്വം. മുസ്ലിംലീഗ് സംസ്ഥാന ട്രഷറർ പദവിയിലിരുന്ന ഉമ്മത്തിന്റെ നേതൃ തേജസ്,സദ്ഗുണ വഴികാട്ടി സയ്യിദ് ഉമർ ബാഫഖി തങ്ങൾ.
മഹാരഥന്മാരായ ഇരു നേതാക്കൾ വിട പറഞ്ഞ ദിനം സാമൂഹിക-സാംസ്‌കാരിക വേദിയായ ഗ്രീൻ ഫോർട്ട് കുവൈത്ത് അനുസ്മരണ സദസ്സൊരുക്കി. അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ‘മണ്മറഞ്ഞ മഹാരഥന്മാർ’അനുസ്മരണ വേദിയിൽ ഗ്രീൻ ഫോർട്ട് ചെയർമാൻ എൻ.കെ ഖാലിദ് ഹാജി അദ്ധ്യക്ഷത വഹിച്ചു.
അബ്ദുൽ അസീസ് നരിക്കോട്ട് ഖിറാഅത്ത് നടത്തി.
പ്രവാസ ജീവിതം അവസനിപ്പിച്ച് സ്വദേശത്തേക്ക് മടങ്ങുന്ന കുവൈത്ത് കെഎംസിസി മുൻ സംസ്ഥാന ജനറൽ സിക്രട്ടറിയും വൈസ് പ്രസിഡണ്ടുമായ എംകെ അബ്ദുറസാഖ് വാളൂരിന് മഹാരഥന്മാരായ നേതാക്കളുടെ അനുസ്മരണ സദസ്സ് സമുചിതമായ യാത്രയയപ്പ് നൽകി. ശറഫുദ്ധീൻ കണ്ണേത്ത് ഉത്‌ഘാടനം ചെയ്തു. അസ്‌ലം കുറ്റിക്കാട്ടൂർ,സിറാജ് എരഞ്ഞിക്കൽ,പിവി ഇബ്രാഹിം,റഷീദ് പയന്തോങ്ങ്,ഗഫൂർ മുക്കാട്,ഡോ.അബ്ദുൽ ഹമീദ്,സുബൈർ കൊടുവള്ളി,ഹമീദ് സബ്ഹാൻ,ഫുആദ് സുലൈമാൻ,അബ്ദുള്ള മാവിലായി,റഷീദ് ഒന്തത്ത് പ്രസംഗിച്ചു.
ഫാസിൽ കൊല്ലം സ്വാഗത ഭാഷണം നിർവ്വഹിച്ചു. ഷാഫി കൊല്ലം സദസ്സിന് നന്ദി പ്രകാശിപ്പിച്ചു.
-
Film18 hours ago
പൂര്‍ണ ആരോഗ്യത്തോടെ മമ്മൂട്ടി തിരിച്ചു വരുന്നു; ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ച് ജോര്‍ജും ആന്റോ ജോസഫും
-
india3 days ago
എസ്.ഐ.ആറില്‍ നിന്ന് പിന്മാറില്ല; ആരോപണങ്ങളില്‍ അന്വേഷണമില്ല -തെരഞ്ഞെടുപ്പ് കമ്മീഷന്
-
kerala3 days ago
കണ്ണൂരില്‍ എംഡിഎംഎയുമായി ഷുഹൈബ് കൊലക്കേസ് പ്രതി ഉള്‍പ്പടെ ആറ് പേര് പിടിയില്‍
-
kerala3 days ago
കോട്ടയത്ത് റിട്ടയേര്‍ഡ് എസ്ഐയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
india3 days ago
ജമ്മു കശ്മീരില്‍ വീണ്ടും മേഘവിസ്ഫോടനം; ഏഴ് പേര് മരിച്ചു
-
kerala2 days ago
സുല്‍ത്താന്‍ ബത്തേരിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി വീട്ടില്‍ മരിച്ച നിലയില്‍
-
kerala3 days ago
വനിതകള്‍ അമ്മയുടെ തലപ്പത്തേക്ക് വരണമെന്നത് നേരത്തെയുള്ള അഭിപ്രായമായിരുന്നു; ആസിഫ് അലി
-
News2 days ago
ഗസ്സയില്‍ ഇസ്രാഈല്‍ ആക്രമണം; കഴിഞ്ഞ 24 മണിക്കൂറിനിടെ 251 ഫലസ്തീനികളെ കൊലപ്പെടുത്തി