ന്യൂഡല്‍ഹി: റഫാല്‍ വിമാനങ്ങളുടെ വിലവിവരം സുപ്രിം കോടതിക്കും നല്‍കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. രഹസ്യ സ്വഭാവം ചൂണ്ടിക്കാട്ടി കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. വില അടക്കമുള്ള വിവരങ്ങള്‍ സമര്‍പ്പിക്കാനാവില്ലെന്ന് ഇന്നലെത്തന്നെ എ.ജി കോടതിയെ അറിയിച്ചിരുന്നു.

റഫാല്‍ കരാറില്‍ കേന്ദ്രത്തോട് കൂടുതല്‍ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് സുപ്രീംകോടതി റഫാല്‍ വിമാനങ്ങളുടെ വിലയും ചെലവും അറിയണമെന്ന് സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇതു നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. രാജ്യസഭാംഗം സഞ്ജയ് സിങ്, മുന്‍ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷോരി, അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്‍, എം.എല്‍. ശര്‍മ എന്നിവരുടെ പരാതിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.