kerala
‘ഭാരത് ജോഡോ യാത്ര പോലും നിർത്തിവച്ചാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീട്ടിൽ രാഹുൽ ഗാന്ധി എത്തിയത്’: ടി സിദ്ദിഖ്

രാഹുൽ ഗാന്ധി വയനാട്ടിൽ എത്താറില്ലെന്ന് പരിഹസിച്ച എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രന് മറുപടിയുമായി ടി സിദ്ദിഖ് എംഎൽഎ. ഭാരത് ജോഡോ യാത്ര പോലും നിർത്തിവച്ചാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീട്ടിൽ രാഹുൽ ഗാന്ധി എത്തിയത്.
രാഹുൽ ഗാന്ധിയുടെ ഇടപെടലിൽ കർണാടക സർക്കാർ ധനസഹായം പ്രഖ്യാപിച്ചതിനെ ബിജെപി എതിർത്തിരുന്നു. അതിന് കെ സുരേന്ദ്രൻ ക്ഷമ ചോദിക്കണമെന്നും ടി സിദ്ദിക്ക് എംഎൽഎ വ്യക്തമാക്കി.
kerala
തകര്‍ന്ന സ്‌കൂള്‍ കെട്ടിടം നന്നാക്കിയില്ല; പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍
മൂന്നു മാസങ്ങള്‍ക്ക് മുന്‍പാണ് ആലിപ്പറമ്പ് ഗവണ്‍മെന്റ് സ്‌കൂളിലെ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന്റെ കെട്ടിടം തകര്‍ന്നു വീണത്.

മലപ്പുറം പെരിന്തല്‍മണ്ണയില്‍ തകര്‍ന്ന സ്‌കൂള്‍ കെട്ടിടം നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍. മൂന്നു മാസങ്ങള്‍ക്ക് മുന്‍പാണ് ആലിപ്പറമ്പ് ഗവണ്‍മെന്റ് സ്‌കൂളിലെ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന്റെ കെട്ടിടം തകര്‍ന്നു വീണത്.
കനത്ത കാറ്റിലും മഴയിലും മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് കെട്ടിടം തകര്‍ന്ന് വീണത്. സംഭവം നടക്കുമ്പോള്‍ സ്‌കൂളില്‍ കുട്ടികള്‍ ഇല്ലാത്തതിനാല്‍ ആളപായമുണ്ടായില്ല. അന്നുമുതല്‍ കെട്ടിടം പുനര്‍നിര്‍മിക്കാതെ തകര്‍ന്ന നിലയില്‍ തുടരുകയായിരുന്നു.
കുട്ടികള്‍ ഹൈസ്‌കൂള്‍ കെട്ടിടത്തിലേക്ക് താല്‍കാലികമായി മാറ്റുകയായിരുന്നു. കെട്ടിടത്തിന്റെ നിര്‍മാണം അനന്തമായി നീളുന്നതിനാലാണ് പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്താന്‍ കാരണം. എത്രയും വേഗത്തില്‍ കെട്ടിടം നന്നാക്കണം എന്നാണ് കുട്ടികളുടെ ആവശ്യം.
kerala
വിവാഹ അഭ്യര്‍ഥന നിരസിച്ചു; പാലക്കാട് പെണ്‍സുഹൃത്തിനെയും അച്ഛനെയും വീട്ടില്‍ കയറി വെട്ടിയ പ്രതി പിടിയില്‍
മേലാര്‍കോട് സ്വദേശി ഗിരീഷാണ് അറസ്റ്റിലായത്.

പാലക്കാട് നെന്മാറയില്‍ വിവാഹ അഭ്യര്‍ഥന നിരസിച്ചതിന് പെണ്‍സുഹൃത്തിനെയും അച്ഛനെയും വീട്ടില്‍ കയറി വെട്ടിയ പ്രതി പിടിയില്‍. മേലാര്‍കോട് സ്വദേശി ഗിരീഷാണ് അറസ്റ്റിലായത്.
കഴിഞ്ഞ നാലുവര്‍ഷമായി യുവതിയും ഗിരീഷും തമ്മില്‍ സുഹൃത്തുക്കളായിരുന്നു. ഇന്നലെ വൈകിട്ട് മദ്യലഹരിയില്‍ എത്തിയ ഗിരീഷ് യുവതിയെയും അച്ഛനെയും വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. സംഭവത്തില്‍ ആലത്തൂര്‍ പൊലീസ് ആണ് ഗിരീഷിനെ അറസ്റ്റ് ചെയ്തത്.
kerala
അവധി എടുത്തതിന് സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദനം; പരാതിയുമായി രക്ഷിതാക്കള്‍
കടുങ്ങാത്തുകുണ്ട് ബിവൈകെഎച്ച്എസിലെ പത്താംക്ലാസുകാരനെയാണ് ക്ലാസ് ടീച്ചര്‍ ക്രൂരമായി തല്ലിയത്. ക്ലാസ് ടീച്ചര്‍ ശിഹാബ് ആണ് തല്ലിയതെന്ന് കുട്ടി മൊഴിനല്‍കി. ഇന്നലെ രാവിലെ 9:30 ഓടെ ആയിരുന്നു സംഭവം നടന്നത്.

മലപ്പുറത്ത് സ്‌കൂളില്‍ അവധി എടുത്തതിന് വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദനം. കടുങ്ങാത്തുകുണ്ട് ബിവൈകെഎച്ച്എസിലെ പത്താംക്ലാസുകാരനെയാണ് ക്ലാസ് ടീച്ചര്‍ ക്രൂരമായി തല്ലിയത്. ക്ലാസ് ടീച്ചര്‍ ശിഹാബ് ആണ് തല്ലിയതെന്ന് കുട്ടി മൊഴിനല്‍കി. ഇന്നലെ രാവിലെ 9:30 ഓടെ ആയിരുന്നു സംഭവം നടന്നത്.
ബസ് കിട്ടാത്തത് കൊണ്ട് സ്‌കൂളില്‍ പോയിരുന്നില്ലെന്നു വിദ്യാര്‍ഥിയും രക്ഷിതാവും പറയുന്നു. കുട്ടിയുടെ ശരീരത്തില്‍ അടികൊണ്ട പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. മര്‍ദമേറ്റതിന്റെ വേദന ഇപ്പോഴും ഉണ്ടെന്നു വിദ്യാര്‍ത്ഥി പറഞ്ഞു. അധ്യാപകനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കല്പകഞ്ചേരി പൊലീസില്‍ പരാതി നല്‍കിയെന്നും രക്ഷിതാക്കള്‍ പറഞ്ഞു.
-
india2 days ago
ആസാമില്‍ കുടിയേറ്റ പുറത്താക്കല്‍ നിയമം നടപ്പാക്കും; പൗരത്വം തെളിയിക്കാന്‍ 10 ദിവസത്തെ സമയം: മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ
-
kerala2 days ago
മലപ്പുറം ജില്ലാ കെ.എം.സി.സി ജൽസെ മീലാദ് സംഘടിപ്പിച്ചു
-
india2 days ago
ഖത്തര്‍ അമീറുമായി സംസാരിച്ച് പ്രധാനമന്ത്രി; ദോഹയിലെ ഇസ്രാഈല്‍ ആക്രമണത്തെ അപലപിച്ചു
-
News2 days ago
ഇലോൺ മസ്കിനെ പിന്തള്ളി ലോകത്തിലെ ഏറ്റവും വലിയ ധനികനായി ലാറി എലിസണ്‍
-
india2 days ago
‘ചൈനയ്ക്കും ഇന്ത്യയ്ക്കും 100% തീരുവ ചുമത്തണം’; യൂറോപ്യന്‍ യൂണിയനോട് ട്രംപ്
-
india2 days ago
രാജ്യവ്യാപകമായി വോട്ടര്‍പട്ടിക പ്രത്യേക പുനഃപരിശോധന ഒക്ടോബറില്‍ ആരംഭിച്ചേക്കും
-
News2 days ago
നേപ്പാളിലെ ജെന്‍ സി പ്രക്ഷോഭം; മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കിയെ ഇടക്കാല പ്രധാനമന്ത്രിയായി നിര്‍ദേശിച്ച് പ്രതിഷേധക്കാര്‍
-
kerala2 days ago
ആഗോള അയ്യപ്പ സംഗമം; സര്‍ക്കാരിന്റെ റോള്‍ എന്ത്? സര്‍ക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി