Connect with us

india

കർഷകർക്ക് നേരെ കണ്ണീർ വാതകം ഉപയോ​ഗിച്ചതിനെ അപലപിച്ച് രാ​ഹുൽ ​ഗാന്ധി

‘കർഷകരുടെ ആവശ്യങ്ങൾ സർക്കാർ ഉടൻ നടപ്പാക്കണം’

Published

on

കർഷക സമരത്തെ സർക്കാർ കൈകാര്യം ചെയ്ത രീതിയെ വിമർശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കർഷകർക്ക് നേരെ കണ്ണീർ വാതകം ഉപയോ​ഗിച്ചതിനെ രാ​​ഹുൽ അപലപിച്ചു. കർഷകരുടെ ആവശ്യങ്ങൾ സർക്കാർ ഉടൻ നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

‘കർഷകർക്കു നേരെ നേരെ കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചതും അവരെ തടയാൻ ശ്രമിക്കുന്നതും അപലപനീയമാണ്. അവരുടെ ആവശ്യങ്ങളും പ്രശ്നങ്ങളും സർക്കാർ ഗൗരവത്തോടെ കേൾക്കണം. ഇന്ന് രാജ്യത്ത് ഓരോ മണിക്കൂറിലും ഒരു കർഷകൻ ആത്മഹത്യ ചെയ്യാൻ നിർബന്ധിതനാകുന്നു. ഇതിൽ നിന്ന് കർഷകർ അനുഭവിക്കുന്ന ദുരിതം എത്രയെന്ന് മനസിലാക്കാവുന്നതാണ്.’- രാഹുൽ ​ഗാന്ധി പറഞ്ഞു.

2020-21ൽ നടന്ന പ്രതിഷേധത്തിനിടെ 700 കർഷകർ മരിച്ച സംഭവവും രാഹുൽ ചൂണ്ടിക്കാട്ടി. മോദി സർക്കാരാണ് അതിനു കാരണമെന്ന് രാഹുൽ പറഞ്ഞു. ഞങ്ങൾ കർഷകരുടെ വേദന മനസ്സിലാക്കുകയും അവരുടെ ആവശ്യങ്ങൾ പിന്തുണക്കുകയും ചെയ്യുന്നു. മിനിമം താങ്ങുവില അടക്കമുള്ള എല്ലാ ആവശ്യങ്ങളും സർക്കർ ഉടൻ നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കർഷകർ അഭിവൃദ്ധി പ്രാപിച്ചാലേ രാജ്യം സമൃദ്ധമാകൂവെന്നും രാ​ഹുൽ എക്സിൽ കുറിച്ചു.

പഞ്ചാബിലെ കർഷകരുടെ ‘ഡൽഹി ചലോ’ മാർച്ച് ഹരിയാന അതിർത്തിയിൽ പൊലീസ് തടഞ്ഞിരുന്നു. കർഷകർക്ക് നേരെ ഹരിയാന അതിർത്തി സുരക്ഷാ സേന കണ്ണീർ വാതകവും റബ്ബർ ബുള്ളറ്റുകളും പ്രയോഗിച്ചു. ഹരിയാന-പഞ്ചാബ് ശംഭു അതിർത്തിയിൽ വെച്ചാണ് പൊലീസ് മാർച്ച് തടഞ്ഞത്.

മിനിമം താങ്ങുവിലയിൽ നിയമപരമായ ഉറപ്പ് ഉൾപ്പടെയുള്ള ആവശ്യങ്ങളുമായാണ് പഞ്ചാബിൽ നിന്നുള്ള കർഷകർ ഇന്ന് ഉച്ചയോടെ ഡൽഹി ചലോ മാർച്ച് ആരംഭിച്ചത്. 101 കർഷകരുടെ ഒരു സംഘമാണ് ശംഭു അതിർത്തിയിലെ പ്രതിഷേധ സ്ഥലത്ത് നിന്നും പുറപ്പെട്ടത്. എന്നാൽ അതിർത്തി കടക്കാൻ അനുവദിക്കാതെ പൊലീസ് ബാരിക്കേഡുകൾ വെച്ച് തടയുകയായിരുന്നു.

സംഘർഷത്തെ തുടർന്ന് അംബാല ജില്ലയിലെ 11 ഗ്രാമങ്ങളിൽ മൊബൈൽ ഇന്റർനെറ്റ്, ബൾക്ക് എസ്എംഎസ് സേവനങ്ങൾ അടുത്ത ആഴ്ച വരെ നിർത്തിവെച്ചിരിക്കുകയാണ്. അംബാലയിലെ ദംഗ്‌ദേഹ്‌രി, ലോഹ്‌ഗർ, മനക്‌പൂർ, ദാദിയാന, ബാരി ഗെൽ, ലാർസ്, കാലു മജ്‌റ, ദേവി നഗർ, സദ്ദോപൂർ, സുൽത്താൻപൂർ, കക്രു ഗ്രാമങ്ങളിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് നിരോധനം ഏർപ്പെടുത്തിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വിയറ്റ്‌നാം കോളനിയിലെ ‘റാവുത്തര്‍’ , നടന്‍ വിജയ രംഗ രാജു അന്തരിച്ചു

കഴിഞ്ഞയാഴ്ച ഹൈദരാബാദില്‍ സിനിമാ ചിത്രീകരണത്തിനിടെ നടന് പരുക്കേറ്റിരുന്നു.

Published

on

വിയറ്റ്‌നാം കോളനിയിലെ വില്ലന്‍ കഥാപാത്രമായ റാവുത്തറെ അവതരിപ്പിച്ച നടന്‍ വിജയ രംഗ രാജു (70) അന്തരിച്ചു. കഴിഞ്ഞയാഴ്ച ഹൈദരാബാദില്‍ സിനിമാ ചിത്രീകരണത്തിനിടെ നടന് പരുക്കേറ്റിരുന്നു. തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു നടന്റെ മരണം.

ചെന്നൈയില്‍ നാടകങ്ങളിലൂടെയണ് വിജയ രംഗ രാജു അഭിനയ രംഗത്തേക്ക് ചുവടുവെക്കുന്നത്. പിന്നീടാണ് സിനിമയിലെത്തുന്നത്. നന്ദമൂരി ബാലകൃഷ്ണയുടെ ‘ഭൈരവ ദ്വീപം ‘എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പ്രതിനായക വേഷങ്ങളിലൂടെ അദ്ദേഹം പ്രേഷകരെ ത്രല്ലടിപ്പിക്കുകയായിരുന്നു.

തെലുങ്ക്, മലയാളം സിനിമകളിലായി വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയ വിജയരംഗരാജു നിരവധി സഹനടന്റെ വേഷങ്ങളും ചെയ്തു. അഭിനയത്തിന് പുറമെ ബോഡി ബില്‍ഡിങ്, ഭാരോദ്വഹനം മേഖലകളിലും വിജയ രംഗരാജു സജീവമായിരുന്നു.

 

 

Continue Reading

india

മംഗളൂരു ബാങ്ക് കവര്‍ച്ച; മൂന്ന് പ്രതികള്‍ പിടിയില്‍

സംഘം കവര്‍ച്ചയ്ക്കു വേണ്ടി ഉപയോഗിച്ച കാറും ആയുധങ്ങളും കണ്ടെടുത്തു.

Published

on

മംഗളൂരുവില്‍ ബാങ്ക് കവര്‍ച്ച നടത്തിയ സംഘത്തിലെ മൂന്ന് പ്രതികള്‍ പിടിയില്‍. രണ്ട് പ്രതികള്‍ക്ക് കൂടിയുള്ള തിരച്ചില്‍ തുടരുകയാണ്. സംഘം കവര്‍ച്ചയ്ക്കു വേണ്ടി ഉപയോഗിച്ച കാറും ആയുധങ്ങളും കണ്ടെടുത്തു. തമിഴ്നാട് തിരുവണ്ണാമലൈയില്‍ നിന്നാണ് പ്രതികളെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.

തോക്കുമായെത്തിയ അക്രമിസംഘം ബാങ്കില്‍ നിന്ന് 12 കോടിയോളം രൂപ കവര്‍ച്ച നടത്തിയിരുന്നു. മംഗലാപുരത്തെ ഉള്ളാളിലുള്ള കൊട്ടേക്കര്‍ സഹകരണ ബാങ്കിലായിരുന്നു കവര്‍ച്ച നടന്നത്. മുഖംമൂടി ധരിച്ച് കാറിലെത്തിയ അഞ്ചംഗസംഘമാണ് കവര്‍ച്ച നടത്തിയത്. സ്വര്‍ണവും പണവുമടക്കം 12 കോടിയോളം സംഘം തട്ടിയെടുത്തിരുന്നു.

സംഭവം നടക്കുന്ന ദിവസം ബാങ്കിലെ സിസിടിവി കാമറകള്‍ സര്‍വീസ് ചെയ്യുകയായിരുന്നു. ഇത് മനസിലാക്കിയ സംഘം ആ സമയം എത്തുകയായിരുന്നു. അതേസമയം സംഘം സഞ്ചരിച്ച കാറിന്റെ നമ്പര്‍ പ്ലേറ്റ് പരിശോധിച്ചെങ്കിലും ഇത് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

 

 

Continue Reading

india

മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവ്​ നാസിയ ഇലാഹി ഖാനെതിരെ പരാതി

ഇസ്‌ലാമിനെയും മുസ്ലിംകളെയും ലക്ഷ്യമിട്ട് ഖാന്‍ അപകീര്‍ത്തികരവും ഭിന്നിപ്പിക്കുന്നതുമായ പരാമര്‍ശങ്ങള്‍ നടത്തുകയായിരുന്നു.

Published

on

വിദ്വേഷ പ്രസംഗത്തില്‍ ബിജെപി നേതാവ് നാസിയ ഇലാഹി ഖാനെതിരെ സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് പരാതി നല്‍കി. ഡല്‍ഹി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ആര്‍. ആലീസ് വാസിനാണ് പരാതി നല്‍കിയത്.

ജനുവരി അഞ്ചിന് ഹിന്ദുത്വ സംഘടനയായ ‘രോഹിണി’ ഡല്‍ഹിയില്‍ നടത്തിയ പരിപാടിക്കിടെയാണ് നാസിയ വിദ്വേഷ പ്രസംഗം നടത്തിയതെന്ന് പരാതില്‍ പറയുന്നു. ഇസ്‌ലാമിനെയും മുസ്ലിംകളെയും ലക്ഷ്യമിട്ട് ഖാന്‍ അപകീര്‍ത്തികരവും ഭിന്നിപ്പിക്കുന്നതുമായ പരാമര്‍ശങ്ങള്‍ നടത്തുകയായിരുന്നു.

അവ കുറ്റകരം മാത്രമല്ല, മാതൃകാ പെരുമാറ്റച്ചട്ടത്തിെന്റയും 1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകളുടെയും വ്യക്തമായ ലംഘനമാണ്. പൊതുസമാധാനം തകര്‍ക്കുകയും സാമുദായിക സൗഹാര്‍ദത്തെ ബാധിക്കുകയും 2025ലെ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുകയും ചെയ്യുന്ന ലംഘനങ്ങളാണ് അവര്‍ നടത്തിയതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.

മുസ്‌ലിംകളോട് വിദ്യാഭ്യാസം നേടാന്‍ പറയൂ, അവര്‍ ചെയ്യില്ല! അവരോട് മനുഷ്യനാകാന്‍ പറയൂ, അവര്‍ ചെയ്യില്ല! പഠിക്കാന്‍ പറയൂ, അവര്‍ പഠിക്കില്ല! അവരോട് എന്തെങ്കിലും ചെയ്യാന്‍ പറയൂ, അവര്‍ അത് ചെയ്യില്ല! പക്ഷേ, ബലാത്സംഗം ചെയ്യാന്‍ പറഞ്ഞാല്‍ ഉടന്‍ അത് ചെയ്യും. അവരോട് ലൗ ജിഹാദ് ചെയ്യാന്‍ പറയൂ, അവര്‍ അത് ഉടനെ ചെയ്യും.

ബോംബുകളും വെടിയുണ്ടകളും വെടിക്കോപ്പുകളും എറിയാന്‍ അവരോട് പറയുക! അവര്‍ ഉടനെ എറിയുകയും ചെയ്യും. അവരോട് ഭീകരത സൃഷ്ടിക്കാന്‍ പറയൂ, അവര്‍ അത് ഉടനെ ചെയ്യും’ എന്നായിരുന്നു നാസിയ പ്രസംഗിച്ചത്. മുമ്പും മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയതിന് നാസിയക്കെതിരെ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.

Continue Reading

Trending