ന്യൂഡല്‍ഹി: ദീപാവലിക്ക് ശേഷം രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റായി സ്ഥാനമേല്‍ക്കുമെന്ന് റിപ്പോര്‍ട്ട്്. റാഹുലുമായി ഏറെ അടുപ്പമുള്ള യുവ നേതാവ് സച്ചിന്‍ പൈലറ്റ് ഇക്കാര്യം വ്യക്തമാക്കിയതായി ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്തു.

രാഹുല്‍ ഗാന്ധി ഉടന്‍ കോണ്‍ഗ്രസിനെ നയിക്കാനെത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഞായറാഴ്ചയാണ് സച്ചിന്‍ പെലറ്റിന്റെ വെളിപ്പെടുത്തല്‍.

രാഹുല്‍ ഗാന്ധി പ്രസിഡന്റ് സ്ഥാനത്തേക്ക് വരണമെന്നാണ് കോണ്‍ഗ്രസ് അണികളുടെ പൊതു അഭിപ്രായം. പാര്‍ട്ടിയില്‍ സംഘടനാ തെരഞ്ഞെടുപ്പുകള്‍ നടന്നു വരികയാണ്. ദീപാവലിക്ക് ശേഷം രാഹുല്‍ പുതിയ പ്രസിഡന്റ് സ്ഥാനമേല്‍ക്കും, സച്ചിന്‍ പറഞ്ഞു.

അതേ സമയം വാര്‍ത്തയോട് പാര്‍ട്ടി നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ പ്രിയങ്കാ ഗാന്ധി നേതൃനിരയിലേക്ക് വരുന്നെന്ന വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ വാര്‍ത്ത കോണ്‍ഗ്രസ് നേതൃത്വം നിഷേധിക്കുകയായിരുന്നു.