kerala

രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

By webdesk17

October 24, 2024

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഇതോടെ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് ചൂട് ശക്തമാകും. മണ്ഡലത്തിലെ വിവിധ മേഖലകളിലായി സ്ഥാനാര്‍ഥികളുടെ പ്രചാരണ പരിപാടികള്‍ പുരോഗമിക്കുകയാണ്.

ഉച്ചക്ക് 12 മണിക്കാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പത്രികാ സമര്‍പ്പിക്കുക. പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായി രാഹുല്‍ ആര്‍ഡിഒ ഓഫീസിലെത്തി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ഉച്ചക്ക് യുഡിഎഫിന്റെ യുവജന സംഘടന വാര്‍ത്താ സമ്മേളനം സംഘടിപ്പിക്കും.