കോഴിക്കോട് ജില്ലയിലെ കാക്കൂര്‍ രാമല്ലൂരില്‍ വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. രാമല്ലൂര്‍ പുതുക്കുളങ്ങര കൃഷ്ണന്‍ കുട്ടി (65) ആണ് മരിച്ചത്.

ഇന്നലെ രാത്രി മുതല്‍ ഇദ്ദേഹത്തെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിന് സമീപത്ത് തന്നെയുള്ള വെള്ളക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.