രാജസ്ഥാനില്‍ പന്തല്‍ തകര്‍ന്ന് വീണ് 18 പേര്‍ മരിച്ചു. രാജസ്ഥാനിലെ ബര്‍മറില്‍ നടന്ന വിശ്വാസികളുടെ പരിപാടിക്കിടെയാണ് അപകടം. നിരവധി 50 ലേറെ ആളുകള്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന.

ബര്‍മറിലെ ജസോള്‍ ഗ്രാമത്തില്‍ നടന്ന രാംകഥാ ഉല്‍സവത്തിനിടെ പന്തല്‍ പൊളിഞ്ഞുവീണാണ് അപകടമുണ്ടായത്. പ്രദേശത്തുണ്ടായ പൊടിക്കാറ്റാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.