ന്യൂഡല്‍ഹി: സിനിമാതാരങ്ങളെയും പ്രമുഖരായ വ്യക്തികളെയും സമൂഹമാധ്യമങ്ങളിലും മറ്റും ‘കൊല്ലുന്നത്’ പതിവാണ്. ഇതുസംബന്ധിച്ച ചിത്രങ്ങളും വീഡിയോകളും പ്രചരിക്കുകയും ചെയ്യും. എന്നാല്‍ ഇത്തവണ സമൂഹമാധ്യമങ്ങള്‍ വേട്ടയാടുന്നത് യോഗഗുരു ബാബാ രാംദേവിനെയാണ്. രാംദേവ് വാഹനാപകടത്തില്‍ മരിച്ചുവെന്നാണ് പുതിയ വാര്‍ത്ത. ഇതിന്റെ ഫോട്ടോകളും പ്രചരിക്കുന്നുണ്ട്. മരണ വാര്‍ത്ത പടച്ചുവിട്ടതാണെങ്കിലും പ്രചരിക്കുന്ന ഫോട്ടോ വ്യാജമല്ല. രാംദേവിന് മുമ്പ് സംഭവിച്ച അപകടത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

26-1493204272-18155642-1310738355648207-2079270599-n

2011ലാണ് ആ അപകടമുണ്ടായത്. ബിഹാറില്‍ വെച്ചുണ്ടായ അപകടത്തില്‍ അന്ന് രാംദേവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. പുതിയ വാര്‍ത്ത അനുസരിച്ച് ഈ മാസം 25നാണ് അപകടമുണ്ടായത്. രാംദേവിനെ കൂടാതെ മറ്റ് നാലു പേര്‍ക്ക് പരിക്കേറ്റുവെന്നും പ്രചാരണമുണ്ട്.

589440-baba1

എന്നാല്‍ പൂര്‍ണ ആരോഗ്യവാനായി താന്‍ ജീവിച്ചിരിപ്പുണ്ടെന്ന് അറിയിച്ച് രാംദേവ് തന്നെ രംഗത്തുവന്നു. ട്വിറ്ററിലൂടെയാണ് രാംദേവ് പ്രതികരിച്ചത്. ഇത്തരം വാര്‍ത്തകളില്‍ വിശ്വസിക്കരുതെന്നും താന്‍ ജീവനോടെയുണ്ടെന്നുമാണ് രാംദേവിന്റെ ട്വീറ്റ്. ഹരിദ്വാറില്‍ യോഗയില്‍ പങ്കെടുക്കുന്ന ചിത്രവും രാംദേവ് പോസ്റ്റ് ചെയ്തിട്ടുണ്ട്.