തിരുവനന്തപുരം: ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ തെരഞ്ഞെടുപ്പ് ധാരണ ഉണ്ടെന്ന പിണറായി വിജയന്റെ ആരോപണത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബി.ജെ.പി നിയമസഭയില്‍ അക്കൗണ്ട് തുറന്നത് സി.പി.എമ്മിന്റെ സിറ്റിംഗ് സീറ്റിലാണെന്ന് പിണറായി വിജയന്‍ മറക്കരുതെന്ന് ചെന്നിത്തല പറഞ്ഞു.

പരാജയം ഉറപ്പിച്ച സിപിഎം വ്യാജപ്രചാരണം അഴിച്ചുവിടുകയാണ്. പരാജയം മുന്നില്‍കണ്ട് മുന്‍കൂര്‍ ജാമ്യമെടുക്കുകയാണ് പിണറായി വിജയനെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ബി.ജെ.പിയെ സഹായിക്കുന്നത് സി.പി.എമ്മാണ്. ശബരിമല വിഷയം ഒടുവിലത്തെ ഉദാഹരണമാണെന്നും ചെന്നിത്തല പറഞ്ഞു. പ്രളയവും പ്രളയനാനന്തരകാലത്ത പറ്റിയും പറയുന്നത് മുഖ്യമന്ത്രിക്ക് അസ്വസ്ഥതയുണ്ടാക്കുന്നു എന്നും രമേശ് ചെന്നിത്തല ആരോപിച്ചു