Connect with us

kerala

കേരളത്തിലെ ബിജെപി യാദവ കുലം പോലെ അടിച്ചു തകരും; രമേശ് ചെന്നിത്തല

‘കേരള നിയമസഭയില്‍ പത്തു സീറ്റ് കിട്ടാന്‍ നൂറു വര്‍ഷം കഴിഞ്ഞാലും ബിജെപിക്ക് കഴിയില്ല. കേരളത്തിലെ ജനങ്ങള്‍ മതേതരവിശ്വാസികളാണ്. മതനിരപേക്ഷതയാണ് കേരളത്തിന്റെ മുദ്രവാക്യം.അതുകൊണ്ടു തന്നെ ബിജെപിക്ക് കേരളത്തില്‍ ഇടമില്ല.”

Published

on

തിരുവനന്തപുരം: പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ബിജെപിയുടെ അന്ത്യം കുറിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫെയ്‌സ്ബുക്കിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇപ്പോള്‍ തന്നെ പാര്‍ട്ടിക്കുള്ളിലെ അന്തഛിദ്രത കാരണം മുന്നോട്ടു പോകാന്‍ പറ്റുന്നില്ല. കേരളത്തില്‍ ബി.ജെ.പിക്ക് ഒരടി പോലും മുന്നോട്ടു പോകാന്‍ പറ്റാത്ത അവസ്ഥയാണെന്നും കേരളത്തിലെ ബി.ജെ.പി നേതൃത്വം യാദവ കുലംപോലെ അടിച്ചുതകരുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

”കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും വീരവാദങ്ങള്‍ മുഴക്കിയ പാര്‍ട്ടിയാണ് ബിജെപി. ഒരു സീറ്റ് പോലും കിട്ടിയില്ല. നിയമസഭയില്‍ ആകെ കിട്ടിയത് ഒരു സീറ്റാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥിതി ദയനീയമാകും. ഈ ബിജെപിയാണ് കോണ്‍ഗ്രസ് ഇല്ലാതാകുമെന്ന് പറഞ്ഞു നടക്കുന്നത്. ഇല്ലാതാകാന്‍ പോകുന്ന കക്ഷി ബിജെപിയായിരിക്കും”-ചെന്നിത്തല പറഞ്ഞു.

”കേരള നിയമസഭയില്‍ പത്തു സീറ്റ് കിട്ടാന്‍ നൂറു വര്‍ഷം കഴിഞ്ഞാലും ബിജെപിക്ക് കഴിയില്ല. കേരളത്തിലെ ജനങ്ങള്‍ മതേതരവിശ്വാസികളാണ്. മതനിരപേക്ഷതയാണ് കേരളത്തിന്റെ മുദ്രവാക്യം.അതുകൊണ്ടു തന്നെ ബിജെപിക്ക് കേരളത്തില്‍ ഇടമില്ല.”

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആള്‍ക്കൂട്ടകൊല: പ്രത്യേക നിയമ നിര്‍മാണം കാലഘട്ടത്തിന്റെ ആവശ്യം: ഇ.ടി മുഹമ്മദ് ബഷീര്‍

Published

on

ആൾക്കൂട്ട ആക്രമണങ്ങൾ ഇന്ത്യയിൽ വർധിച്ചുവരികയാണെന്നും ഇക്കാര്യത്തിൽ പ്രത്യേക നിയമനിർമ്മാണം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മുസ്ലിം ലീഗ് പാർലമെന്ററി പാർട്ട ിലീഡറും ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയുമായ ഇ.ടി.മുഹമ്മദ് എം.പി. പാർലമെന്റിൽ വ്യക്തമാക്കി. ഇത്തരം കേസുകൾ പെട്ടെന്ന് തീർപ്പ് കൽപ്പിക്കുന്നതിന് അതിവേഗ കോടതികളും ഇരകൾക്ക് നഷ്ടപരിഹാര നൽകുന്നതിന് വകുപ്പുകളും ഉണ്ടാകണം. ആൾക്കൂട്ടക്കൊലകൾ നേരിടാൻ സുപ്രീം കോടതി തന്നെ പ്രതിരോധ നടപടികളും പരിഹാര മാർഗങ്ങളും നിർദ്ദേശിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ജൂൺ 22 ന് ഗുജറാത്തിലെ ചിഖോദ്രയിൽ ക്രിക്കറ്റ് മത്സരം കാണുന്നതിനിടെ 23 വയസ്സുകാരനെ തല്ലിക്കൊന്ന കാര്യവും ജൂൺ 7 ന് ഛത്തീസ്ഗഡിലെ റായ്പൂരിൽ, കന്നുകാലികളെ കടത്തുന്നതിനിടെ ഉത്തർപ്രദേശിൽ നിന്നുള്ള ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട മൂന്ന് പേരെ ജനക്കൂട്ടം ആക്രമിച്ചതും പാർലമെന്റിൽ ഇ.ടി ചൂണ്ടിക്കാട്ടി. രണ്ടുപേർ സംഭവസ്ഥലത്തും ഒരാൾ പത്ത് ദിവസത്തിനു ശേഷവും മരണപ്പെടുകയാണ്ടായത്. ജൂൺ 18ന് ഉത്തർപ്രദേശിലെ അലിഗഢിൽ 35കാരനെ അടിച്ചുകൊന്നതിന് തുടർന്നുണ്ടായ വർഗീയ സംഘർഷവും, ജൂൺ 24ന് ഛത്തീസ്ഗഡിലെ ടോയ്ലങ്ക ഗ്രാമത്തിൽ ക്രിസ്ത്യൻ മതം സ്വീകരിച്ചതിന് യുവതി കൊല്ലപ്പെട്ട സംഭവവും എം.പി ചൂണ്ടിക്കാട്ടി. കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ള നാട്ടുകാരാണ് ക്രൂരകൃത്യം ആസൂത്രണം ചെയ്തതെന്നാണ് യുവതിയുടെni ബന്ധുക്കൾ ആരോപിക്കുന്നത്. ഇത്തരം അന്ത്യമില്ലാത്ത അക്രമങ്ങൾക്ക് അറുതി വരുത്തണം എം.പി വ്യക്തമാക്കി.

Continue Reading

india

കേന്ദ്രബജറ്റ്: ‘കേന്ദ്രസർക്കാരിനെ തുണക്കാത്ത സംസ്ഥാനങ്ങളെയെല്ലാം അവഗണിച്ചു’: ഡോ. എം പി. അബ്ദുസ്സമദ് സമദാനി

Published

on

രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളോടും വിവിധ ജനവിഭാഗങ്ങളോടും കടുത്ത വിവേചനം പുലർത്തുന്ന ബജറ്റാണ് ഇത്തവണ കേന്ദ്രസർക്കാർ ജനങ്ങൾക്ക് നൽകിയതെന്ന് ഡോ. എം പി. അബ്ദുസ്സമദ് സമദാനി ലോക്സഭയിൽ പറഞ്ഞു.

എല്ലാവരെയും ഉൾക്കൊള്ളുന്നുവെന്ന് പലതവണ ആവർത്തിച്ചു പറയുന്ന ബജറ്റ് കേന്ദ്രസർക്കാരിനെ തുണക്കാത്ത സംസ്ഥാനങ്ങളെയെല്ലാം അവഗണിച്ചു. എല്ലാം അർഹിക്കുന്ന കേരളത്തിന് ചിലതൊക്കെ പ്രതീക്ഷിച്ചിട്ടും ഒന്നും നൽകിയില്ല. ഇന്ത്യൻ സംവിധാനത്തിൽ കേന്ദ്രത്തിന്റെ നീതിപൂർവ്വമായ ഭരണനിർവഹണവും ഫെഡറലിസവും പരസ്പരബന്ധിതമാണ്. ഫെഡറലിസത്തിന്റെയും ദേശീയ വൈവിദ്ധ്യത്തിന്റെയും അടിസ്ഥാനതത്വങ്ങളെ സഖ്യകക്ഷികളെ പ്രീതിപ്പെടുത്താനായി കേന്ദ്രസർക്കാർ ബലികഴിച്ചുവെന്ന് ബജറ്റ് ചർച്ചയിൽ സമദാനി പറഞ്ഞു. സാധാരണക്കാരനെ ബാധിക്കുന്ന രൂക്ഷമായ വിലക്കയറ്റത്തെ അർഹിക്കുന്ന ഗൗരവത്തോടെ കാണാൻ ബജറ്റിന് കഴിഞ്ഞില്ല, ഇന്ത്യൻ യാഥാർത്ഥ്യങ്ങൾക്ക്‌ നേരെ പുറംതിരിഞ്ഞു നിൽക്കുന്ന ബജറ്റിൽ തിരഞ്ഞെടുപ്പിനുശേഷം രാജ്യത്ത് മാറിവന്ന രാഷ്ട്രീയ സ്ഥിതിവിശേഷമാണ് പ്രതിഫലിക്കുന്നത്. പരിക്കേറ്റ ജനവിധിയാണ് ലോക്സഭാ തിരഞ്ഞെടുപ്പ് ഭരണകക്ഷിക്ക് നൽകിയത്. അവരുടെ ഏകകക്ഷി -ഭൂരിപക്ഷ വിചാരത്തിന്റെ ലക്ഷണങ്ങൾക്കെതിരായ താക്കീതായിരുന്നു ജനങ്ങൾ നൽകിയത്.

വടക്കുള്ളൊരു സംസ്ഥാനത്തിന്റെയും തെക്കുള്ള മറ്റൊരു സംസ്ഥാനത്തിന്റെയും അപ്പുറത്തേക്ക് നോക്കാൻ കഴിയാത്ത വിധമുള്ള ശേഷിക്കുറവ് ഭരണത്തിന്റെ പിടിപ്പുകേടിന്റെ തെളിവാണ്. കേന്ദ്രസർക്കാർ എല്ലാവരുടേതുമാണ് എല്ലാവർക്കും തണൽ നൽകുമ്പോഴാണ് വൃക്ഷം വൃക്ഷമായി തീരുന്നത് . കഠിനമായ ഉഷ്ണത്തിലും തണൽ നൽകാത്ത ഇത്തരം വൃക്ഷത്തെ എങ്ങനെ വൃക്ഷം എന്ന് വിളിക്കും? ഹിന്ദി കവിത ഉദ്ധരിച്ചുകൊണ്ട് സമദാനി പറഞ്ഞു. കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് ഒരിത്തിരി പോലും തണൽ നൽകാൻ കേന്ദ്രം തയ്യാറാകാത്തത് വലിയ വിവേചനമായിപ്പോയി. വികസനവും പാരമ്പര്യവും (വികാസ് ഭീ വിറാസത്ത് ഭീ) ആണ് ഗവൺമെന്റ് നയം എന്നാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞത്. എന്നാൽ രാജ്യത്തിന്റെ പാരമ്പര്യം ഏകശിലാഖണ്ഡമല്ലെന്ന് ഓർക്കണം. അത് വൈവിധ്യസമ്പൂർണ്ണവും പരസ്പരസ്നേഹവും മൈത്രിയും കൊണ്ട് ധന്യവുമാണ്.

കർഷകരുടെയും ഇടത്തരക്കാരുടെയും യുവാക്കളുടെയും സ്ത്രീകളുടെയും പ്രയാസങ്ങളെ അർഹിക്കുന്ന ഗൗരവത്തോടെ ബജറ്റ് കാണാതെ പോയി. കാർഷിക രംഗത്ത് ഗവേഷണം നല്ലതുതന്നെ. പക്ഷെ, കർഷകരുടെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ തയ്യാറാകുന്നില്ല. ഏറ്റവും കുറഞ്ഞ താങ്ങുവിലക്ക് നിയമപരമായ വ്യവസ്ഥ ഏർപ്പെടുത്തണമെന്ന കർഷകരുടെ ആവശ്യമാണ് ആദ്യം അവർക്ക് അനുവദിച്ചുകൊടുക്കേണ്ടത്. ജനസംഖ്യയിൽ അധികവും ചെറുപ്പക്കാരും കോളേജ് വിദ്യാഭ്യാസം നേടിയവരുമുള്ള ഇന്ത്യയിൽ ജോലി സൃഷ്ടിക്കൽ തന്നെയാണ് സുപ്രധാനം. ഇത്തവണത്തെ ബജറ്റിൽ രാജ്യത്തൊരു ജോലി പ്രശ്നമുണ്ട് എന്ന് കേന്ദ്രസർക്കാർ തിരിച്ചറിയാൻ തുടങ്ങിയതാണ് ആകെയുള്ള ആശ്വാസം.

കോർപ്പറേറ്റ് മേഖലക്ക് സബ്സിഡി കൊടുത്തുകൊണ്ടല്ല ആവശ്യം വർദ്ധിപ്പിച്ചു കൊണ്ടാണ് സമ്പദ്ഘടനയെ സംരക്ഷിക്കേണ്ടത്. ആവശ്യത്തിന്റെ സ്രോതസ്സുകളായ സ്വകാര്യ ഉപഭോഗവും നിക്ഷേപവും കയറ്റുമതിയും വർദ്ധിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്.

Continue Reading

kerala

ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ യുവാവും യുവതിയും മരിച്ചു

വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45 ഓടെ കുറ്റിക്കാട്ട് ശിവക്ഷേത്രത്തിനും കർത്താവുംപടി റോഡിലേക്ക് തിരിയുന്നതിനും ഇടയിലായിരുന്നു അപകടം.

Published

on

എം സി റോഡിൽ എറണാകുളം പെരുമ്പാവൂർ പുല്ലുവഴിയിൽ ബൈക്ക് യാത്രക്കാരായ യുവാവും യുവതിയും ലോറിയിടിച്ച് മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന കലൂർ ജഡ്ജസ് അവന്യൂ പീടികത്തറയിൽ റഹ്‌മത്തുള്ളയുടെയും നജ്മയുടെയും മകൻ മുഹമ്മദ് ഇജാസ് (21), പിന്നിൽ സഞ്ചരിച്ച ചങ്ങനാശേരി കുരിശുമ്മൂട് പുതുപ്പുരയ്ക്കൽ ജോസ് ഗ്രിഗറിയുടെയും ജെറ്റ്‌സിയുടെയും മകൾ ഫിയോണ ജോസ് (19 ) എന്നിവരാണ് മരിച്ചത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45 ഓടെ കുറ്റിക്കാട്ട് ശിവക്ഷേത്രത്തിനും കർത്താവുംപടി റോഡിലേക്ക് തിരിയുന്നതിനും ഇടയിലായിരുന്നു അപകടം. മൂവാറ്റുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി എതിർ ദിശയിൽ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.

മുഹമ്മദ് ഇജാസ് തൽക്ഷണം മരിച്ചു. ഫിയോണ ജോസിനെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുഹമ്മദ് ഇജാസ് എടത്തല കെ എം ഇ എ കോളേജിൽ നിന്ന് എൻജിനിയറിംഗ് പൂർത്തിയാക്കിയിരുന്നു. മാതാവ്: നജുമ, സഹോദരി: ജാസ്മി.

എറണാകുളത്ത് എൻട്രൻസ് കോച്ചിംഗ് വിദ്യാർത്ഥിനിയായിരുന്നു ഫിയോണ ജോസ്. മാതാവ്: ജെറ്റ്സി, സഹോദരങ്ങൾ: ഫേബ, ഫെലിക്സ്.

Continue Reading

Trending