Sports
റെഡി സ്മാഷ്

66 ാമത് ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് നാളെ കോഴിക്കോടിന്റെ മണ്ണില്‍ തുടക്കമാകും. ഔപചാരിക ഉദ്ഘാടനം ഇന്ന് വൈകീട്ട് സ്വപ്‌ന നഗരിയിലെ ട്രേഡ് സെന്റര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. മത്സരങ്ങള്‍ നാളെ രാവിലെ മുതല്‍ വി.കെ കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും ട്രേഡ്‌സെന്റര്‍ സ്റ്റേഡിയത്തിലുമായി നടക്കും. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ഇന്ന് വൈകീട്ട് 4 മണിക്ക് നഗരത്തില്‍ ഘോഷയാത്ര നടക്കും. തുടര്‍ന്നാണ് ഉദ്ഘാടന സമ്മേളനം നടക്കുക. പതിനറ് വര്‍ഷങ്ങള്‍ക്ക് ശേഷം കേരളം ആതിഥേയരാകുന്ന സീനിയര്‍ വോളി ചാമ്പ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
ഈ മാസം 28 വരെ നീണ്ടു നില്‍ക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ കേരളം കിരീടം നിലനിര്‍ത്താനുള്ള തയ്യാറെടുപ്പിലാണ്. കേരളത്തിന് ശക്തമായ വെല്ലുവിളിയുയര്‍ത്തിക്കൊണ്ട് സര്‍വ്വീസസും പഞ്ചാബും രാജസ്ഥാനുമുണ്ട്. മിക്ക ടീമുകള്‍ ഇന്നലെ തന്നെ കോഴിക്കോടെത്തി. ചത്തീസ്ഗഢിന്റെ പുരുഷ-വനിതാ ടീമുകള്‍ക്ക് സംഘാടക സമിതിയുടെ നേതൃത്വത്തില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി. സര്‍വ്വീസസ്, ആന്ധ്രപ്രദേശ്, ചണ്ഢീഗഢ് ടീമുകളും ഇന്നലെ പുലര്‍ച്ചയോടെ കോഴിക്കോടെത്തി. ടീമുകള്‍ ഇന്നലെ നഗരത്തിലെ വിവിധ സ്‌കൂള്‍ മൈതാനങ്ങളില്‍ പരിശീലനം നടത്തി. ആതിഥേയരായ കേരള ടീം ഇന്നലെ മത്സരവേദിയായ സ്വപ്‌നഗരിയില്‍ പരിശീലനം നടത്തി. കേരള പുരുഷ ടീം അഞ്ച് തവണയും വനിതകള്‍ പത്ത് തവണയും ദേശീയ ചാംപ്യന്‍മാരായിട്ടുണ്ട്. ചാമ്പ്യന്‍ഷിപ്പില്‍ 28 പുരുഷ ടീമുകളും 25 വനിതാ ടീമുകളും പങ്കെടുക്കും. സംഘാടക സമിതിയുടെ സ്വീകരണ കമ്മറ്റിയുടെ പ്രത്യേക കൗണ്ടര്‍ റയില്‍വേ സ്റ്റേഷനില്‍ പ്രവര്‍ത്തന സജ്ജമായിരുന്നു. ഏഷ്യന്‍ഗെയിംസിലേക്കുള്ള ഇന്ത്യന്‍ ടീമിനെ ഈ ചാമ്പ്യന്‍ഷിപ്പില്‍ നിന്നുമാണ് തെരഞ്ഞെടുക്കുന്നത്. ചാമ്പ്യന്‍ഷിപ്പിനോട് അനുബന്ധിച്ച് ഇന്ത്യക്ക് വേണ്ടി കളിച്ച കേരളത്തിലെ സീനിയര്‍ കളിക്കാരെ ആദരിക്കും. കാലിക്കറ്റ് ട്രേഡ് സെന്ററില്‍ 10000 പേര്‍ക്ക് ഇരിക്കാവുന്ന ഗ്യാലറിയാണ് ഒരുക്കുന്നത്. ദേശീയ ചാമ്പ്യന്‍ഷിപ്പിന്റെ മുന്നോടിയായി അര്‍ജ്ജുന അവാര്‍ഡ് ജേതാവ് ഇന്റര്‍നാഷണല്‍ വോളിബാള്‍ താരവുമായ കെ.സി ഏലമ്മയുടെ നേതൃത്വത്തിലുള്ള ദീപശിഖാ പ്രയാണം ഇന്ന് വൈകീട്ട് സ്വപ്‌ന നഗരിയില്‍ സമാപിക്കും. ചാമ്പ്യന്‍ഷിപ്പില്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരങ്ങള്‍ ഉച്ചവരെ സൗജന്യമായി കാണാനുള്ള അവസരമുണ്ടാവുമെന്ന് മുഖ്യ സംഘാടകന്‍ പ്രൊഫസര്‍ നാലകത്ത് ബഷീര്‍ അറിയിച്ചു.
News
വനിതാ ടി20 റാങ്കിങ്: ബോളര്‍മാരില്‍ ദീപ്തിക്ക് 2-ാം സ്ഥാനം, ബാറ്റര്‍മാരില്‍ മന്ദാനക്ക് 3-ാം സ്ഥാനം
ആദ്യ പത്തില്‍ ഇടം പിടിച്ച ഏക ഇന്ത്യന്‍ താരവും ദീപ്തിയാണ്.

ഐസിസിയുടെ പുതിയ വനിതാ ടി20 റാങ്കിങ് പുറത്തുവന്നു. ബോളര്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ ദീപ്തി ശര്‍മ ഒരു സ്ഥാനം ഉയര്‍ന്ന് രണ്ടാം സ്ഥാനത്തെത്തി. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മികച്ച പ്രകടനമാണ് ഈ നേട്ടത്തിന് കാരണമായത്. ആദ്യ പത്തില്‍ ഇടം പിടിച്ച ഏക ഇന്ത്യന്‍ താരവും ദീപ്തിയാണ്. ഒന്നാം സ്ഥാനത്ത് ഓസ്‌ട്രേലിയയുടെ അന്നബെല്‍ സതര്‍ലാന്‍ഡ് തുടരുന്നു. ദീപ്തിക്കൊപ്പം പാകിസ്ഥാന്റെ സാദിയ ഇക്ബാല്‍ രണ്ടാം സ്ഥാനം പങ്കിടുന്നു. ഇംഗ്ലണ്ടിന്റെ സോഫി എക്ലെസ്റ്റോണ്‍, ലോറന്‍ ബെല്‍ എന്നിവര്‍ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളില്‍.
ബാറ്റര്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാന മൂന്നാമതും ഷെഫാലി വര്‍മ ഒമ്പതാമതും എത്തി. ഓസ്‌ട്രേലിയയുടെ ബേത് മൂണി ഒന്നാമതും, വെസ്റ്റ് ഇന്‍ഡീസിന്റെ ഹെയ്‌ലി മാത്യൂസ് രണ്ടാമതും, ഓസ്‌ട്രേലിയയുടെ തഹ്ലിയ മഗ്രാത് നാലാമതും, ദക്ഷിണാഫ്രിക്കയുടെ ലോറ വോള്‍വാര്‍ട്ട് അഞ്ചാമതുമാണ്. ടീമുകളുടെ റാങ്കിങ്ങില്‍ ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്ത്, ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്ത്, ഇന്ത്യ മൂന്നാം സ്ഥാനത്ത് തുടരുന്നു.
Cricket
വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് കാര്യവട്ടത്ത് വേദിയൊരുങ്ങി; തലസ്ഥാനത്ത് ഇനി ക്രിക്കറ്റ് കാര്‍ണിവല്‍
ലോകകപ്പിന്റെ മുഖ്യവേദിയായി തീരുമാനിച്ചിരുന്ന ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് സുരക്ഷാ പ്രശ്നങ്ങളാല്‍ അനുമതി ലഭിക്കാതായതോടെ, ബിസിസിഐയും ഐസിസിയും പകരമായി കാര്യവട്ടത്തെ സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയത്തെ പരിഗണിച്ചത്.

ഒരിക്കല്‍ വാഗ്ദാനം ചെയ്ത ശേഷം നഷ്ടപ്പെട്ട വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ മത്സരവേദി വീണ്ടും തിരുവനന്തപുരത്തേക്ക് എത്താനുള്ള സാധ്യത ഉയര്‍ന്നു. ലോകകപ്പിന്റെ മുഖ്യവേദിയായി തീരുമാനിച്ചിരുന്ന ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് സുരക്ഷാ പ്രശ്നങ്ങളാല്‍ അനുമതി ലഭിക്കാതായതോടെ, ബിസിസിഐയും ഐസിസിയും പകരമായി കാര്യവട്ടത്തെ സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയത്തെ പരിഗണിച്ചത്. ഇക്കാര്യം കേരള ക്രിക്കറ്റ് അസോസിയേഷനെ (കെസിഎ) അനൗദ്യോഗികമായി അറിയിച്ചിട്ടുണ്ട്. പുതുക്കിയ ഷെഡ്യൂളും ഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപനവും ഉടന്‍ ഉണ്ടാകും.
സൂചനകള്‍ പ്രകാരം, പ്രാഥമിക റൗണ്ടിലെ മൂന്ന് മത്സരങ്ങളും ഒരു സെമി ഫൈനലും, കൂടാതെ രണ്ട് സന്നാഹ മത്സരങ്ങളും തിരുവനന്തപുരത്തിന് ലഭിച്ചേക്കാം. സെപ്റ്റംബര്‍ 30 മുതല്‍ നവംബര്‍ 2 വരെ ഇന്ത്യയും ശ്രീലങ്കയും ചേര്‍ന്ന് ടൂര്‍ണമെന്റ് സംഘടിപ്പിക്കും. ആദ്യം തിരുവനന്തപുരത്തെയും വേദിയായി പരിഗണിച്ചിരുന്നുവെങ്കിലും, ഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപനത്തില്‍ അവസരം ബെംഗളൂരുവിന് ലഭിച്ചു. എന്നാല്‍, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ഐപിഎല്‍ വിജയാഘോഷത്തില്‍ ഉണ്ടായ ദുരന്തത്തിന് പിന്നാലെ സുരക്ഷാ ആശങ്കകള്‍ ഉയര്‍ന്നതോടെ സ്ഥിതി മാറി.
ദക്ഷിണേന്ത്യയിലെ മറ്റൊരു പ്രധാന വേദിയായ ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയം ഇപ്പോള്‍ അറ്റകുറ്റപ്പണിയില്‍ കഴിയുന്നതും തിരുവനന്തപുരത്തിന് അനുകൂലമായി. ആദ്യം ബെംഗളൂരുവില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഇന്ത്യ-ശ്രീലങ്ക ഉദ്ഘാടനം, ഇന്ത്യ-ബംഗ്ലാദേശ് മത്സരം ഉള്‍പ്പെടെ മൂന്നു പ്രാഥമിക റൗണ്ട് മത്സരങ്ങളും ഒരു സെമി ഫൈനലും തന്നെ തിരുവനന്തപുരം ഏറ്റെടുക്കുമെന്ന പ്രതീക്ഷയാണ്. ഇതിനകം ആറ് രാജ്യാന്തര മത്സരങ്ങള്‍ നടത്തിയ സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയം, ഒരു ഐസിസി ടൂര്‍ണമെന്റിന് വേദിയാകുന്നത് ഇതാദ്യമായിരിക്കും. 2023 ഐസിസി ലോകകപ്പിലെ സന്നാഹ മത്സരങ്ങള്‍ക്ക് നേരത്തെ ഈ സ്റ്റേഡിയം വേദിയായിട്ടുണ്ട്.
Cricket
‘അഞ്ച് ടെസ്റ്റുകള്‍ക്കായി ബുംറയ്ക്ക് ഐപിഎല്‍ വിശ്രമം നല്‍കാമായിരുന്നു’: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ദിലീപ് വെംങ് സര്‍ക്കര്‍, ജസ്പ്രീത് ബുംറയുടെ വര്‍ക്ക്‌ലോഡ് മാനേജ്മെന്റിനെ കുറിച്ച് വ്യത്യസ്തമായ അഭിപ്രായം പങ്കുവച്ചു.

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ദിലീപ് വെംങ് സര്‍ക്കര്‍, ജസ്പ്രീത് ബുംറയുടെ വര്‍ക്ക്‌ലോഡ് മാനേജ്മെന്റിനെ കുറിച്ച് വ്യത്യസ്തമായ അഭിപ്രായം പങ്കുവച്ചു. ഇംഗ്ലണ്ടില്‍ നടന്ന അഞ്ചു ടെസ്റ്റ് മത്സരങ്ങളിലും ബുംറയെ കളിപ്പിക്കേണ്ടി വന്നിരുന്നെങ്കില്‍, 2025-ലെ ഐപിഎല്‍ സീസണില്‍ ചില മത്സരങ്ങളില്‍ താരത്തോട് വിശ്രമിക്കണമെന്ന് അറിയിക്കാമായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഈ കാര്യം ബിസിസിഐ മുംബൈ ഇന്ത്യന്‍സിന്റെ മാനേജ്മെന്റിനോടും വ്യക്തമാക്കേണ്ടിയിരുന്നുവെന്നും വെംഗ്സര്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.
പുറവേദന കാരണം യുഎഇയില്‍ നടന്ന 2025 ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് പിന്മാറേണ്ടി വന്ന ബുംറ, ഐപിഎല്‍ 2025-ല്‍ മുംബൈയ്ക്കായി 12 മത്സരങ്ങളില്‍ പങ്കെടുത്തു. 47.2 ഓവര്‍ എറിഞ്ഞ് 18 വിക്കറ്റുകള്‍ വീഴ്ത്തിയ അദ്ദേഹം, ടെണ്ടുല്‍ക്കര്‍-ആന്‍ഡേഴ്സണ്‍ ട്രോഫിയില്‍ മൂന്ന് ടെസ്റ്റുകളില്‍ 14 വിക്കറ്റുകള്‍ നേടിയെങ്കിലും ജോലിഭാരത്തെ തുടര്‍ന്ന് നിര്‍ണായകമായ മൂന്നാം, അഞ്ചാം ടെസ്റ്റുകള്‍ നഷ്ടമായതിനാല്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയനായി.
-
Cricket2 days ago
‘അഞ്ച് ടെസ്റ്റുകള്‍ക്കായി ബുംറയ്ക്ക് ഐപിഎല്‍ വിശ്രമം നല്‍കാമായിരുന്നു’: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍
-
kerala3 days ago
മോര്‍ച്ചറിയില്‍ സൂക്ഷിച്ച ഗര്‍ഭിണിയുടെ മൃതദേഹം കാന്റീന് ജീവനക്കാരനെ അടക്കം കാണിച്ചു; ജീവനക്കാരന് സസ്പെന്ഷന്
-
india2 days ago
തമിഴ്നാട്ടില്‍ കാട്ടാന ആക്രമണം; 60 കാരന് ദാരുണാന്ത്യം
-
india2 days ago
‘മാര്‍ച്ച് രാഷ്ട്രീയ സമരമല്ല, ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം’; പൊലീസ് തടഞ്ഞതില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി
-
india2 days ago
സഹായം ലഭിച്ചില്ല; ഭാര്യയുടെ മൃതദേഹം ബൈക്കില്‍ കൊണ്ടുപോയി ഭര്‍ത്താവ്
-
kerala2 days ago
കാട്ടാനയ്ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമം; യുവാവിന് ഗുരുതര പരിക്ക്
-
india2 days ago
പ്രതിപക്ഷ മാര്‍ച്ച്: പ്രതിഷേധിക്കുന്ന എംപിമാരെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു
-
kerala1 day ago
മങ്കട അബ്ദുല്‍ അസീസ് മൗലവി വിട വാങ്ങിയിട്ട് 18 വര്‍ഷം