മുംബൈ: പ്രമുഖ ഹിന്ദി സിനിമ, സീരിയല്‍ നടി റീമാ ലാഗു അന്തരിച്ചു. 59 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് മുംബൈയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇന്നലെ രാത്രിയാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. കുച്ച് കുച്ച് ഹോത്താ ഹെ, മേനെ പ്യാര്‍ കിയ തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഹിന്ദിക്കു പുറമെ മറാത്തിയിലും റീമ 1970ലാണ് അഭിനയരംഗത്ത് ചുവടുറപ്പിക്കുന്നത്. അമ്മ വേഷങ്ങളിലാണ് അവര്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.

reema-lagoo

നാലു തവണ മികച്ച രണ്ടാമത്തെ നടിക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം റീമയെ തേടിയെത്തിയിട്ടുണ്ട്. മറാത്തി നടിയായ മന്ദാകിനി മദ്ബാഡെയുടെ മകളായി 1958ലാണ് ജനനം. യഥാര്‍ത്ഥ നയന്‍ ബദ്ബാഡെ. സ്‌കൂള്‍ പഠനകാലത്ത് നാടകങ്ങളില്‍ സജീവസാന്നിധ്യമായിരുന്നു. സ്റ്റാര്‍പ്ലസ് ചാനലില്‍ സംപ്രേക്ഷണം ചെയ്തു വരുന്ന നാമകരണ്‍ എന്ന സീരിയലില്‍ അഭിനയിച്ചു വരുന്നതിനിടെയാണ് അസുഖബാധിതയായത്.