Video Stories
മുസ്‌ലിങ്ങളുടെ സ്വര്‍ഗത്തിലെ ഹൂറന്‍മാരെ തിരയുന്ന എസ്.എഫ്.ഐക്കാരനോട്

ശുഐബുല്‍ ഹൈത്തമി
ഒന്ന്
——-
ആദർശേ , സ്വർഗത്തിൽ പെണ്ണുങ്ങൾക്ക് ഉറച്ച ലിംഗമുള്ള ഉറപ്പുള്ള പുരുഷന്മാർ ഉണ്ടെങ്കിൽ പർദ്ധയണിയാം എന്നാണ് നിങ്ങൾ സമ്മതിക്കുന്നതെന്ന് നിങ്ങളറിഞ്ഞോ ? പാർട്ടിയിലെ പ്രധാന പരിപാടി നോക്കി സ്വർഗത്തിലെ പ്രധാന പരിപാടി തീരുമാനിച്ച് കളഞ്ഞത് കൊള്ളാം ,അടിപൊളി .
സ്വർഗത്തിലെത്തുന്ന പെണ്ണുങ്ങൾക്ക് അടിപൊളി ഹൂറന്മാരുണ്ട് , വിഷണ്ണിക്കണ്ട. നൂറുപ്രാവശ്യം ഒറ്റയെടുപ്പിൽ ബന്ധപ്പെടാം .കസ്തൂരി ഗന്ധമാണ് സ്ഖലനം .ക്ഷീണമേ ഉണ്ടാവില്ല, പോരേ. ഇങ്ങനെ വിശ്വസിക്കുന്ന ഉമ്മച്ചിക്കുട്ടികൾക്ക് ചുറ്റിത്തുണി ആവാം അല്ലേ ,എങ്കിൽ അതാണ് കാര്യം .നിങ്ങൾക്കെന്തറിയാം സ്വർഗത്തിന്റെ അതൃപ്പകൃതൃപ്പങ്ങളെ സംബന്ധിച്ച് .
രണ്ട് .
——–
ഒരു അധിക വായനക്ക് താൽപര്യമുള്ളവർക്ക് തുടരാം .
” ഹൂറികൾ ” എന്നാണ് മലയാളികൾ അപ്സരസുകളെ സംബന്ധിച്ച് മറബീകരിച്ച് പറയുന്നത്. “ഹൂറുൻ ഈൻ / ഹൂറുൽഈൻ ” (حورعين / حورالعين ) എന്നതാണ് ശരിയായ അറബി പദം . ” ഹൂർ” എന്നത് ബഹുവചനമാണ് . ” അഹ് വർ , ഹൗറാഅ ‘ ” ( احور ، حوراء )എന്നീ രണ്ട് പദങ്ങങ്ങളാണ് അതിന്റെ ഏകവചനം . വിശ്വ പ്രസിദ്ധമായ അറബി ഭാഷാവ്യാകരണ നിയമഗ്രന്ഥമായ അൽഫിയതുബിനിൽ മാലിക് ഈ നിയമം ചൊവ്വേ പറയുന്നുണ്ട് .
( فعل لنحو احمر وحمرا
و فعلة جمعا بنقل يدرى)
അതായത് ” സുറുമാലങ്കൃതനായ നയന മനോഹരൻ ” (പുരുഷൻ) എന്നർത്ഥമുള്ള احور എന്ന പദത്തിന്റെയും ” സുറുമാലാങ്കൃതയായ നയന മനോഹരി ” ( സ്ത്രീ) എന്നർത്ഥമുള്ള حوراء എന്ന പദത്തിന്റെയും ബഹുവചനമാണ് ” ഹൂർ ” . അപ്പോൾ തീർച്ചയായും ആ പദത്തിന്റെ സാരം അതിസുന്ദരന്മാർ എന്നും അതിസുന്ദരികൾ എന്നുമാണ്. അല്ലാതെ അതിസുന്ദരികൾ എന്ന് മാത്രമല്ല . ” ഈൻ ” എന്നതിനർത്ഥം തിളങ്ങുന്ന കണ്ണുള്ളത് എന്നാണ്. വദനശോഭയാണ് ഉദ്ദേശ്യം . ഭാഷാ നിയമം ഇതായിരിക്കേ ” പുരുഷന്മാർക്ക് ഹൂറികൾ കിട്ടുന്നത് പോലെ സ്ത്രീകൾക്ക് ആരാണുള്ളത് എന്ന ചോദ്യം സംഗതമല്ല.
മാത്രമല്ല , സ്വർഗത്തിൽ സുന്ദരന്മാരായ ദേവപുരുഷന്മാർ ഇല്ല എന്ന് ഖുർആനിലോ പ്രവാചക വചനങ്ങളിലോ ഇല്ല. ( മേൽ സന്ദേഹമുന്നയിക്കുന്നവരുടെ ഇസ്ലാം രേഖകൾ അവയാണല്ലോ , അവരവയെ സമീപിക്കുന്നതാവട്ടെ ഭാഷാമാപിനികൾ വെച്ചും).
ഇവിടെ വരുന്ന ഒരു സംശയം , ഖുർആനിക ഭാഷാഖ്യാന ശൈലി “സ്ത്രീ ഹൂറികൾ ” മാത്രമായത് എന്ത് കൊണ്ടാവും എന്നതാണ്. പൊതുവേ അഭിസംബോധനാ ലിംഗം ഖുർആനിൽ പുലിംഗമാണ് . ( അതെന്തേയെന്ന് വേറെ പറയാം ) അപ്പോൾ വാഗ്ദാനം വിപരീത ലിംഗക്കാരെ കുറിച്ചാവലാണ് കാൽപ്പനികത . മാത്രമല്ല , പരസ്ത്രീഗമനമാണ് അന്നുമിന്നും പരപുരുഷഗമനത്തേക്കാൾ സ്വാഭാവികം .
ചുരുക്കത്തിൽ ,
സ്വർഗപ്രവേശം ലഭിക്കുന്ന സ്ത്രീകൾക്ക് ശാരീരികാടനങ്ങൾക്കായി അഴക് തികഞ്ഞ ആണുങ്ങളുണ്ടാവുക എന്നത് ഭാഷാപരമായോ യുക്തിപരമായോ പ്രകട പ്രമാണങ്ങളോട് എതിരാവുന്നില്ല .
എന്നാൽ അങ്ങനെ ദേവകുമാരന്മാർ ഉണ്ടായാൽ മാത്രമേ സ്വർഗത്തിൽ ലിംഗ നീതിയുണ്ടാവുകയുള്ളൂ എന്ന യുക്തിന്യായങ്ങൾ യുക്തിഭദ്രമല്ല.
(ഈ ഭാഗം ഇസ്ലാമിക പക്ഷമല്ല ,യുക്തിപക്ഷമാണ് )
കാരണം ആഗ്രഹിക്കുന്നതൊക്കെ ലഭിക്കുന്ന ഇടമാണ് ഇസ്ലാം പറയുന്ന സ്വർഗം . പക്ഷെ ഭൂമിയിൽ വെച്ച് ആഗ്രഹിച്ചത് / ആഗ്രഹിക്കുന്നതെല്ലാം കിട്ടുന്ന ഇടമാണ് സ്വർഗം എന്നല്ല ആ പറഞ്ഞത്. സ്വർഗത്തിൽ വെച്ച് ആഗ്രഹിക്കുന്നത് കിട്ടും എന്നാണ്. സ്വർഗത്തിൽ വെച്ച് സ്ത്രീ സമൂഹം ദേവന്മാരേയോ പരപുരുഷന്മാരെയോ ഒക്കെ ആഗ്രഹിക്കുമെന്ന് വന്നാലല്ലേ ആ പറഞ്ഞ അനീതിയുടെ പ്രശ്നം ഉദിക്കുന്നുള്ളൂ . ആഗ്രഹിച്ചിട്ട് കിട്ടാതിരിക്കുമ്പോഴേ സ്വർഗം അപൂർണ്ണമാവുകയുള്ളൂ.
സ്വർഗത്തിലെ സ്ത്രീകൾ തങ്ങളാഗ്രഹിക്കുന്ന ഫെയർബഡീസിനെ കിട്ടാതെ ലൈംഗികഭംഗം വന്ന് വിഷണ്ണരാവുന്നത് ശരിയാണോ എന്ന് ചോദിക്കുന്നത് സ്വർഗത്തിലോ പരലോകത്തിലോ വിശ്വസിക്കാൻ പാടില്ലാത്ത ഭൗതികമാത്ര വാദികളാണ് എന്ന വൈരുധ്യമാണ് മറ്റൊരു തമാശ .
സ്ത്രീ – പുരുഷ ലൈംഗിക ചോയിസിന്റെ നാച്വറലിസം യുക്തിവാദികൾ മറന്നെന്ന് കളിക്കുകയാണ് . സ്നേഹ മസൃണവും സുരക്ഷാ നിർഭരവുമായ ഒരു സാഹചര്യത്തിൽ ഇഷ്ടപ്പെട്ട ഒരു പുരുഷന്റെ ഒപ്പമുള്ള സഹശയനമാണ് സ്ത്രീയുടെ നോർമൽ & നാച്വറൽ ചോയിസ്. പുരുഷന്റെ സൗന്ദര്യം പെണ്ണിന് ലൈംഗികതയിൽ അടിസ്ഥാന ഘടകമല്ല. സ്നേഹമാണ് ഫസ്റ്റ് ഫാക്ടർ .ഒരു ടേമിൽ ഒന്നിലേറെ പുരുഷന്മാർ സ്ത്രീക്ക് അചിന്ത്യമാണ്. പക്ഷെ പുരുഷന് ലൈംഗികതൃഷ്ണ ഉണരണമെങ്കിൽ സൗന്ദര്യ പ്രലോഭനം മതി. സ്നേഹമോ സുരക്ഷിതത്വമോ ആദ്യ ഘടകമല്ല. ഒരേ സമയം നിരവധി പങ്കാളികൾ അചിന്ത്യവുമല്ല.
നാടൻ പ്രയോഗത്തിൽ പറഞ്ഞാൽ ആണിന് കമ്പം ഫ്രൂട്ട് സലാഡും പെണ്ണിന് തികഞ്ഞ മധുരമുള്ള ഒറ്റപ്പഴവുമാണ് .
പറഞ്ഞു വന്നത് , സ്വർഗത്തിലെ സ്ത്രീകൾ ” ഹൂറികളെ ” ആഗ്രഹിക്കാതിരിക്കാനാണ് യുക്തി ന്യായം കാണുന്നത് എന്നാണ്. എന്നാൽ സ്ത്രീകൾ പോൺ ബൈ സെക്സൊക്കെ ഷൂട്ട് ചെയ്യുന്ന ഇക്കാലത്ത് അപ്പറഞ്ഞ ന്യായം ശരിയാണോ എന്ന് ചോദിച്ചാൽ , നമ്മുടെ ചർച്ച ഇസ്ലാം പറഞ്ഞ സ്വർഗത്തിൽ കടക്കുന്ന സ്ത്രീകളെ സംബന്ധിച്ചാണ്. അവരുടെ മനോഗതി നടേ പറഞ്ഞ പോലെ നാച്വറൽ ശാലീനതണ്.
Video Stories
ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി
ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.
മായന്നൂര്‍ മേല്‍പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. ആര്‍പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.
kerala
ആലപ്പുഴയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്‍
അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി.

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ ശക്തമായ മഴയില്‍ കാഞ്ഞിരപ്പള്ളി യു.പി സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.
അതേസമയം കെട്ടിടത്തിന് ഒരു വര്‍ഷമായി ഫിറ്റ്‌നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണതെന്ന് പ്രധാനാധ്യാപകന്‍ ബിജു പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.
നിലവില്‍ 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന്‍ പറഞ്ഞു.
kerala
മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്
തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.
ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.
എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.
ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
-
kerala3 days ago
മദ്യലഹരിയില്‍ പൊലീസ് ഉദ്യോഗസ്ഥന് ഓടിച്ച വാഹനമിടിച്ച് അപകടം; രണ്ട് പേര്‍ക്ക് പരിക്കേറ്റു
-
india2 days ago
കരിപ്പൂരില്‍ നിന്ന് ദോഹയിലേക്ക് പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി
-
kerala3 days ago
നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായുള്ള അവകാശവാദം തള്ളി കേന്ദ്രസര്‍ക്കാര്‍
-
india2 days ago
അഹമ്മദാബാദ് വിമാനാപകടം: വിദേശ പൗരന്മാരുടെ കുടുംബങ്ങള്‍ക്ക് ലഭിച്ചത് തെറ്റായ മൃതദേഹങ്ങള്‍
-
kerala3 days ago
ആലപ്പുഴ ജില്ലയില്‍ ഇന്ന് പൊതുഅവധി
-
kerala3 days ago
മദ്യലഹരിയില്‍ പൊലീസ് ഉദ്യോഗസ്ഥന് ഓടിച്ച വാഹനമിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്
-
kerala3 days ago
മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
-
kerala3 days ago
പണം നല്‍കിയില്ല; കോഴിക്കോട് മധ്യവയസ്കനെ ലഹരിസംഘം ആക്രമിച്ചു