Connect with us

kerala

പി.എസ്.ജി പരിശീലകനായി എന്‍ട്രികെ വരുമെന്ന് റിപ്പോര്‍ട്ടുകള്‍

പുതിയ സീസണ്‍ മുന്‍നിര്‍ത്തി കൃസ്റ്റഫര്‍ ഗാട്‌ലര്‍ക്ക് പകരം വരാന്‍ പോവുന്നത് എന്‍ട്രികെയാണെന്നാണ് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Published

on

പാരീസ്: സിനദിന്‍ സിദാന്‍ വരുമെന്ന് കരുതി. പക്ഷേ പഴയ റയല്‍ മാഡ്രിഡ് ഇതിഹാസം സ്വന്തം നാട്ടിലെ ജോലിയില്‍ താല്‍പ്പര്യമെടുത്തില്ല. പകരം പി.എസ്.ജി പരിശീലകനായി വരാന്‍ പോവുന്നത് പഴയ സിംഹം-ലൂയിസ് എന്‍ട്രികെ. ഖത്തര്‍ ലോകകപ്പില്‍ സ്‌പെയിനിനെ നയിച്ച പരിശീലകനാണ് എന്‍ട്രികെ. ബാര്‍സിലോണ ഉള്‍പ്പെടെയുള്ള വന്‍കിട ക്ലബുകളുടെ അമരത്ത് ഇരുന്ന വ്യക്തി. മെസിക്കും സംഘത്തിനും പാഠങ്ങള്‍ പഠിപ്പിച്ച ആശാന്‍.

പുതിയ സീസണ്‍ മുന്‍നിര്‍ത്തി കൃസ്റ്റഫര്‍ ഗാട്‌ലര്‍ക്ക് പകരം വരാന്‍ പോവുന്നത് എന്‍ട്രികെയാണെന്നാണ് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഔദ്യോഗിക കരാറായിട്ടില്ല. അവസാന സീസണില്‍ മെസിയും നെയ്മറും എംബാപ്പേയുമെല്ലാമുണ്ടായിട്ടും പി.എസ്.ജിക്ക് ആകെ ലഭിച്ചത് ഫ്രഞ്ച് ലിഗ് കിരീടം മാത്രമാിരുന്നു. അത് തന്നെ തപ്പി തടഞ്ഞ് സ്വന്തമാക്കിയതാണ്. ചാമ്പ്യന്‍്‌സ് ലീഗില്‍ ടീം നേരത്തെ പുറത്തായി. പുതിയ സീസണില്‍ മെസിയും നെയ്മറുമില്ല. എംബാപ്പേയുടെ കാര്യത്തില്‍ ഉറപ്പുമില്ല. സെര്‍ജിയോ റാമോസും കരാര്‍ പൂര്‍ത്തിയാക്കി. യുവനിരയെ വെച്ചായിരിക്കും എന്‍ട്രികെ പാര്‍ക്ക് പ്രിന്‍സസില്‍ പുതിയ സീസണിന് തുടക്കമിടുക. 53 കാരനായ എന്‍ട്രിക്കെ വരുന്ന ദിവസങ്ങളില്‍ തന്നെ കരാറില്‍ ഒപ്പിടുമെന്നാണ് കരുതപ്പെടുന്നത്.

kerala

കാപ്പിത്തോട്ടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്ന് സംശയം

ആന തെങ്ങ് മറിച്ചിട്ടപ്പോൾ വൈദ്യുതി ലൈനിൽ തട്ടി ഷോക്കെറ്റ് ചരിഞ്ഞുവെന്നാണ് പ്രാഥമിക നിഗമനം

Published

on

കൽപറ്റ∙ വയനാട്ടിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. പനമരം നീര്‍വാരം അമ്മാനിയിലാണ് കൊമ്പനാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

വനാതിർത്തിയിലെ വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റതാണെന്ന് സംശയമുണ്ട്.12 വയസുള്ള കാട്ടാനയാണ് ചരിഞ്ഞത്. ആന തെങ്ങ് മറിച്ചിട്ടപ്പോൾ വൈദ്യുതി ലൈനിൽ തട്ടി ഷോക്കെറ്റ് ചരിഞ്ഞുവെന്നാണ് പ്രാഥമിക നിഗമനം.

Continue Reading

kerala

മദ്യപാനത്തിനിടെ വാക്കുതർക്കം; യുവാവിനെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി

ഒരു സ്ത്രീയടക്കം മൂന്നു പേർക്ക് പരുക്കേറ്റു

Published

on

കോട്ടയം∙ പാലായിൽ ചീട്ടുകളിക്കിടെയുണ്ടായ തർക്കത്തിൽ യുവാവിനെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി. കൊല്ലപ്പള്ളി മങ്കര സ്വദേശി ലിബിൻ ജോസാണ്(26) മരിച്ചത്. പാലാ സ്വദേശി അഭിലാഷാണ് ലിബിനെ കുത്തിയത്. ഒരു സ്ത്രീയടക്കം മൂന്നു പേർക്ക് പരുക്കേറ്റു.

ബന്ധുവിന്റെ കുട്ടിയുടെ ആദ്യകുർബാന സ്വീകരണ ചടങ്ങിനെത്തിയപ്പോഴാണ് സംഭവം. മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് പാലാ പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

kerala

പിണറായി ചെയ്തതും അച്ചടക്ക ലംഘനം: സി.പി.എമ്മിൽ വിവാദം മുറുകുന്നു

സി.പി. എം സംഘടനാ രീതി അനുസരിച്ച് ഒരംഗത്തിന് മറ്റൊരു അംഗത്തിന് മേൽ പരസ്യമായി ആരോപണം ഉന്നയിക്കണമെങ്കിൽ അതിന് പാർട്ടി ഘടകത്തിൻ്റെ തീരുമാനം ആവശ്യമാണ്

Published

on

കെ.പി. ജലീൽ

ഇ.പി. ജയരാജൻ ബി.ജെ.പി നേതാവുമായി രഹസ്യ ചർച്ച നടത്തിയ സംഭവം സി.പി. എമ്മിൽ ചർച്ചക്കെടുക്കും മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ജയരാജനെതിരെ പ്രസ്താവന നടത്തിയത് അച്ചടക്ക ലംഘനം. സി.പി. എം സംഘടനാ രീതി അനുസരിച്ച് ഒരംഗത്തിന് മറ്റൊരു അംഗത്തിന് മേൽ പരസ്യമായി ആരോപണം ഉന്നയിക്കണമെങ്കിൽ അതിന് പാർട്ടി ഘടകത്തിൻ്റെ തീരുമാനം ആവശ്യമാണ്. ശാസന , പരസ്യശാസന , സസ് പെൻഷൻ , പുറത്താക്കൽ എന്നിവയാണ് സി.പി.എമ്മിലെ ശിക്ഷാ നടപടികൾ. ഇതിന് ആരോപണവിധേയനായ അംഗത്തിൻ്റെ ഘടകം ( ഇ.പി യുടെ കാര്യത്തിൽ കേന്ദ്ര കമ്മിറ്റി ) വിഷയം ചർച്ച ചെയ്ത് തീരുമാനമെടുക്കേണ്ടതുണ്ട്.

എന്നാൽ ഇതിന് മുമ്പേ തന്നെ പൊളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയൻ ജയരാജൻ ശ്രദ്ധ കാണിച്ചില്ല എന്ന് പരസ്യ ശാസന നടത്തിയിരിക്കുകയാണ്. പാർട്ടി ജനറൽ സെക്രട്ടറി പോലും പറയാത്തതാണ് പിണറായി പറഞ്ഞിരിക്കുന്നത്. ജയരാജൻ തൻ്റെ വിഷയം ചർച്ചക്കെടുക്കുമ്പോൾ ഇത് കൂടി ഉന്നയിക്കുമെന്നാണ് കരുതപ്പെടുന്നത്. അങ്ങനെയെങ്കിൽ പിണറായിയെയും പാർട്ടിക്ക് ശാസിക്കേണ്ടിവരും.
മുമ്പ് വി.എസ് അച്യുതാനന്ദനും പിണറായിയും പരസ്പരം ആരോപണം ഉന്നയിച്ചതിന് ഇരുവർക്കെതിരെയും പാർട്ടി നടപടിയെടുത്തിരുന്നു. വി. എസ്സിനെ പൊളിറ്റ് ബ്യൂറോയിൽ നിന്ന് പുറത്താക്കി. എന്നാൽ പിണറായിയെ ശാസിക്കുക മാത്രമാണ് ചെയ്തത്.

Continue Reading

Trending