തിരുവനന്തപുരം: കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് രാജി ആവശ്യപ്പെട്ടവരെ പരിഹസിച്ച് ഗതാഗത മന്ത്രി തോമസ് ചാണ്ടി. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവയൊണ് രാജി സംബന്ധിച്ച് പരിഹാസമുയര്‍ത്തിയത്. ഉടന്‍ രാജി വെക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് രണ്ടു വര്‍ഷത്തിനു ശേഷം ചിലപ്പോള്‍ രാജിയുണ്ടാകുമെന്ന മറുപടിയാണ് മന്ത്രി നല്‍കിയത്.
കായല്‍ കയ്യേറ്റ ആരോപണത്തില്‍ സമ്മര്‍ദ്ദം ശക്തമാകുമ്പോഴും ചാണ്ടിയുടെ രാജി തീരുമാനം നീളുകയാണ്.