ബി.ജെ.പിയില്‍നിന്നുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്ക് വരും ദിവസങ്ങളിലും തുടരുമെന്ന് ഇന്നലെ രാജിവെച്ച ആയുഷ് മന്ത്രി ധരംസിങ് സൈനി. അടുത്ത ദിവസം തന്നെ ഒരു മന്ത്രി കൂടി രാജിവെക്കും. നാലോ അഞ്ചോ എം.എല്‍. എമാരും വരും ദിവസങ്ങളില്‍ രാജി വെക്കുമെന്നാണ് തന്റെ അറിവ്. ചുരുങ്ങി യത് ജനുവരി 20 വരെയെങ്കിലും യു.പിയില്‍ ഈ രാജി പ്രതിഭാസം തുടരുമെന്നും സൈനി പറഞ്ഞു. ബി. ജെ.പിയില്‍ ഞങ്ങളെ കേള്‍ക്കാന്‍ ആരും ഉണ്ടായിരുന്നില്ല. 140 എം.എല്‍.എമാര്‍ ധര്‍ണയിരിക്കുന്ന സാഹചര്യം യു.പിയിലുണ്ടായിരുന്നു. രാജി തീരുമാനത്തിനു പിന്നാലെ ലക്‌നോവില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.