Connect with us

india

ഇന്ത്യക്കെതിരെ വീണ്ടും വിമര്‍ശനവുമായി ട്രംപ്; എല്ലാം ഹൗഡി മോദി കൊണ്ടുള്ള നേട്ടങ്ങളെന്ന് കപില്‍ സിബല്‍

അമേരിക്കന്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംവാദത്തിലാണ് ഇന്ത്യയിലെ വായു അങ്ങേയറ്റം മലിനമെന്ന പരാമര്‍ശവുമായി ട്രംപ് രംഗത്തെത്തിയത്. കൊറോണ വൈറസ് മൂലമുള്ള മരണത്തെക്കുറിച്ച് ഇന്ത്യയും ചൈനയും റഷ്യയും കൃത്യമായി കണക്കാക്കിയിട്ടില്ലെന്നും ആദ്യ പ്രസിഡന്റ് ചര്‍ച്ചയില്‍ യുഎസ് പ്രസിഡന്റ് ട്രംപ് പറഞ്ഞിരുന്നു.

Published

on

ന്യൂഡല്‍ഹി: ഇന്ത്യക്കെതിരായ അമേരിക്കന്‍ പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപിന്റെ പരാമര്‍ശത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ഹൗഡി മോദി സംഭവത്തിന്റെ ഫലമായാണ് ഇന്ത്യയുടെ വായു ‘മലിനമായത്’ എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതായി കേന്ദ്ര സര്‍ക്കാറിനെ കൊട്ടി കപില്‍ സിബല്‍ പറഞ്ഞു.

ട്രംപ്: സൗഹൃദത്തിന്റെ ഫലങ്ങള്‍
1) ഇന്ത്യയുടെ കോവിഡ് മരണസംഖ്യയെ സംബന്ധിച്ച് ചോദ്യങ്ങള്‍
2) ഇന്ത്യ അന്തരീക്ഷ വായു മലിനപ്പെടുത്തുന്നതായി പറയുന്നു, ഇന്ത്യയുടെ വായു മലിനമാണെന്നും’
3) ഇന്ത്യയെ ‘താരിഫ് രാജാവ് ‘എന്നും വിളിക്കുന്നു’
ഇതെല്ലാം ഹൗഡി മോദി യുടെ ഫലം! സിബല്‍ ട്വീറ്റ് ചെയ്തു.

പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്മാറിയുതുമായി ബന്ധപ്പെട്ട് കാര്യം വിശദമാക്കുന്നതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഇന്ത്യക്കെതിരെ നടത്തിയ വിവാദ പരാമര്‍ശങ്ങളിലായിരുന്നു കപില്‍ സിബലിന്റെ മറുപടി. അമേരിക്കന്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംവാദത്തിലാണ് ഇന്ത്യയിലെ വായു അങ്ങേയറ്റം മലിനമെന്ന പരാമര്‍ശവുമായി ട്രംപ് രംഗത്തെത്തിയത്.

പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്ന് പിന്മാറാനുള്ള തന്റെ തീരുമാനത്തെ ന്യായീകരിച്ച ട്രംപ് ഇന്ത്യ, ചൈന, റഷ്യ എന്നിവിടങ്ങളിലെ വായു മലിനമാണ് എന്ന് ആരോപിച്ചു. ‘ചൈനയെ നോക്കൂ. അത് എത്ര മലിനമാണ്. റഷ്യ നോക്കൂ, ഇന്ത്യ നോക്കൂ. വായു അങ്ങേയറ്റം മലിനമാണ്, സംവാദത്തില്‍ ഡമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥി ജോ ബിഡനെ എതിര്‍ത്തുകൊണ്ട് ട്രംപ് പറഞ്ഞു.

കൊറോണ വൈറസ് മൂലമുള്ള മരണത്തെക്കുറിച്ച് ഇന്ത്യയും ചൈനയും റഷ്യയും കൃത്യമായി കണക്കാക്കിയിട്ടില്ലെന്നും ആദ്യ പ്രസിഡന്റ് ചര്‍ച്ചയില്‍ യുഎസ് പ്രസിഡന്റ് ട്രംപ് പറഞ്ഞിരുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കോഴിക്കോട് നിന്ന് ബിഹാറിലേക്ക് പോയ ആംബുലന്‍സിന് നേരെ ആക്രമണം

കഴിഞ്ഞ നവംബര്‍ 23ന് കോഴിക്കോട് ട്രെയിന്‍ തട്ടി മരിച്ചയാളുടെ മൃതദേഹവുമായി ബീഹാറിലേക്ക് പോയ ആംബുലന്‍സിന് നേരെയാണ് ആക്രമണം ഉണ്ടായത്.

Published

on

കേരളത്തില്‍ നിന്നും ബീഹാറിലേക്ക് പോയ ആംബുലന്‍സിന് നേരെ ആക്രമണം. മധ്യപ്രദേശിലെ ജബല്‍പൂരില്‍ വച്ചാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ നവംബര്‍ 23ന് കോഴിക്കോട് ട്രെയിന്‍ തട്ടി മരിച്ചയാളുടെ മൃതദേഹവുമായി ബീഹാറിലേക്ക് പോയ ആംബുലന്‍സിന് നേരെയാണ് ആക്രമണം ഉണ്ടായത്. എയര്‍ഗണ്‍ ഉപയോഗിച്ചാണ് വെടിവെച്ചതയാണ് സംശയം.

ബീഹാര്‍ പോലീസിനോട് സഹായം ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ലെന്ന് ഡ്രൈവര്‍ പറയുന്നു. നിലവില്‍ മൃതദേഹവുമായി ബീഹാറില്‍ കുടുങ്ങിക്കിടക്കുകയാണ് ആംബുലന്‍സ്.

Continue Reading

india

യുകെ പ്രധാനമന്ത്രി ഋഷി സുനക്കിന്റെ മകള്‍ കുച്ചിപ്പുടി അവതരിപ്പിച്ചു

യുണൈറ്റഡ് കിംഗ്ഡത്തിന്റെ 57-ാമത് പ്രധാനമന്ത്രിയും ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനുമായ ഋഷി സുനകിന്റെ മകള്‍ കുച്ചിപ്പുടി അവതരിപ്പിച്ചു.

Published

on

 

യുകെ പ്രധാനമന്ത്രി ഋഷി സുനക്കിന്റെ മകള്‍ അനൗഷ്‌ക സുനക് ലണ്ടനില്‍ നിരവധി കുട്ടികള്‍ക്കൊപ്പം കുച്ചിപ്പുടി അവതരിപ്പിച്ചു.
യുകെയിലെ ഏറ്റവും വലിയ അന്തര്‍-തലമുറ ഉത്സവമായ ‘രംഗ്’- ഇന്റര്‍നാഷണല്‍ കുച്ചിപ്പുടി ഡാന്‍സ് ഫെസ്റ്റിവല്‍ 2022-ന്റെ ഭാഗമായിരുന്നു ഒമ്പതു വയസ്സുകാരിയുടെ പ്രകടനം.

തത്സമയ സംഗീതജ്ഞര്‍, പ്രായമായ സമകാലീന നൃത്ത കലാകാരന്മാര്‍ (65 വയസ്സിനു മുകളിലുള്ള നൃത്ത സംഘം), പഠന വൈകല്യമുള്ള വീല്‍ചെയര്‍ നര്‍ത്തകി, പോളണ്ടിലെ നടരാംഗ് ഗ്രൂപ്പിലെ അന്താരാഷ്ട്ര ബര്‍സറി വിദ്യാര്‍ത്ഥികള്‍ എന്നിവരുള്‍പ്പെടെ 4-85 വയസ്സിനിടയിലുള്ള 100 ഓളം കലാകാരന്മാര്‍ പരിപാടിയുടെ ഭാഗമായി. .
ഋഷി സുനക്കിന്റെ മാതാപിതാക്കള്‍ക്കൊപ്പം ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകളും അനൗഷ്‌കയുടെ അമ്മ അക്ഷത മൂര്‍ത്തിയും നൃത്ത പരിപാടിയില്‍ പങ്കെടുത്തു.

യുണൈറ്റഡ് കിംഗ്ഡത്തിന്റെ 57-ാമത് പ്രധാനമന്ത്രിയും ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനുമാണ് ഋഷി സുനക്.200 വര്‍ഷത്തെ ഏറ്റവും പ്രായം കുറഞ്ഞ ബ്രിട്ടീഷ് പ്രധാനമന്ത്രിയാണ് 42 വയസ്സുള്ള സുനക്.

 

 

Continue Reading

india

കേരളഗവര്‍ണര്‍ ആരിഫ ്മുഹമ്മദ്ഖാന്റെ സഹോദരന്‍ ആസിഫ് മുഹമ്മദ് ഖാനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു

അനുമതിയില്ലാതെ മെഗാഫോണ്‍ ഉപയോഗിച്ചുവെന്നതാണ ്കുറ്റം.

Published

on

കേരളഗവര്‍ണര്‍ ആരിഫ ്മുഹമ്മദ്ഖാന്റെ സഹോദരന്‍ ആസിഫ് മുഹമ്മദ് ഖാനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍ കോണ്‍ഗ്രസ് എം.എല്‍.എയാണ്. പൊലീസിനോട് അപര്യാദയായി പെരുമാറിയെന്നാണ ്‌കേസ്.
ഷാഹിന്‍ബാഗിലെ ത്വയ്യിബ് മസ്ജിദിന ്‌സമീപം 30ഓളംപേരുടെ പൊതുയോഗത്തില്‍ സംസാരിക്കവെയായിരുന്നു അറസ്റ്റ്. ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനിടെയാണ് സംഭവം. അനുമതിയില്ലാതെ മെഗാഫോണ്‍ ഉപയോഗിച്ചുവെന്നതാണ ്കുറ്റം.
പൊലീസ് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്ന് ബി.ജെ.പി നേതാവ് ഷെഹ്‌സാദ് പൂനവാലെ അറസ്റ്റിനെ ന്യായീകരിച്ചുകൊണ്ട് പറഞ്ഞു.
ആസിഫിന്റെ മകള്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ്.

Continue Reading

Trending