ദുബൈ: കുട്ടികളെ മടിയിലിരുത്തി വാഹനമോടിക്കുന്നത് ഗുരുതരമായ നിയമലംഘനവും മരണം വരെ സംഭവിക്കാവുന്ന അപകടങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുമെന്ന് ദുബൈ പൊലീസ് മുന്നറിയിപ്പ് നല്‍കി. ഈയിടെയുണ്ടായ ഒരു വാഹനാപകടത്തിന് കാരണം കുട്ടിയെ മടിയിലിരുത്തി വാഹനമോടിച്ചതാ ണെന്ന് ദുബൈ പൊലീസ് കണ്ടെത്തിയിരുന്നു.
പൊലീസിന്റെ ആധുനിക റഡാര്‍ സംവിധാനത്തിലൂടെയാ ണ് ഇത് തിരിച്ചറിഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി. ഈ അപകടകരമായ പ്രവൃത്തി കുട്ടിയുടെ സുരക്ഷയെ മാത്രമല്ല, മറ്റു റോഡ് ഉപയോക്താക്കള്‍ക്കും കാര്യമായ അപകടസാധ്യതകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.
ഇത്തരം സംഭവങ്ങള്‍ കണ്ടെത്തുന്നതിനുള്ള സാങ്കേതിക ഉപകരണങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇങ്ങിനെ അപകടം വരുത്തിയ ഡ്രൈവറെ വിളിച്ചുവരുത്തി വാഹനം പിടിച്ചെടുത്തതായി ദുബൈ പോലീസ് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ മേജര്‍ ജനറല്‍ സെയ്ഫ് മുഹൈര്‍ അല്‍മസ്‌റൂഇ പ റഞ്ഞു.
പത്ത് വയസ്സിന് താഴെയുള്ള അല്ലെങ്കില്‍ 145 സെന്റിമീറ്ററില്‍ താഴെ ഉയരമുള്ള കുട്ടികള്‍ മുന്‍ സീ റ്റില്‍ ഇരിക്കുന്നത് ആന്തരിക ക്ഷതമേല്‍ക്കുന്നതിന് കാരണമാകുന്നതുകൊണ്ട് ഫെഡറല്‍ ട്രാഫിക് നിയമം ഇത് കര്‍ശനമായി വിലക്കിയിട്ടുണ്ട്. വാഹനങ്ങള്‍തമ്മിലുള്ള കൂട്ടിയിടിയുടെ ശക്തിയില്‍ കുട്ടിയെ കാറിന്റെ ഉള്‍ഭാഗത്തേക്ക് തള്ളിവിടുകയോ വാഹനത്തില്‍നിന്ന് പുറത്തേക്ക് തെറിയിപ്പിക്കുകയോ ചെയ്യും. കൂടാതെ, അപകടങ്ങളില്‍ എയര്‍ബാഗുകള്‍ വേഗത്തിലും വലിയ ശക്തിയിലും പ്രവര്‍ത്തിക്കുന്നതു കൊണ്ട് ചെറിയ കുട്ടികള്‍ക്ക് ഗുരുതരമായ പരിക്കുകള്‍ക്ക് ഇടയാക്കും.
മുന്‍സീറ്റിലെ ബെല്‍റ്റുകള്‍ മുതിര്‍ന്നവര്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്നതിനാല്‍ അവ കുട്ടിക ള്‍ക്ക് അനുയോജ്യമല്ലാതാകുകയും തല, നെഞ്ച്, കഴുത്ത് എന്നീ ഭാഗങ്ങളില്‍ പരിക്കുകള്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഗുരുതരമായ അപകടങ്ങളിലേക്ക് നയിച്ചേക്കാവുന്ന അപകടകരമായ നിയമലംഘന ങ്ങളുടെ വീ ഡിയോ ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള കഴിവ് ഉള്‍പ്പെടെ ദുബൈ പോലീസിന്റെ സാങ്കേതിക ഉപകരണങ്ങള്‍ നൂതന സവിശേഷതകളുള്ളവയാണ്.