അസംബ്ലി ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ആര്‍.കെ നഗറില്‍ വന്‍ കോഴപ്പണ വേട്ട. വോട്ടര്‍മാരെ സ്വാധീനിക്കാനായി പണം നല്‍കുന്നുവെന്ന ആരോപണം ശക്തമായതടിസ്ഥാനത്തിലായിരുന്നു തിരച്ചില്‍ നടത്തിയത്.

തിരഞ്ഞെടുപ്പ് ഫലത്തെ തന്നെ അട്ടിമറിച്ചേക്കാവുന്ന കോഴപ്പണം കണ്ടെത്തിയതടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് മാറ്റി വെക്കണോ എന്നാലോചിക്കാന്‍ വേണ്ടി തിരഞ്ഞടുപ്പ് കമ്മീഷന്‍ ഇന്ന് പ്രത്യേക യോഗം വിളിക്കുന്നുണ്ട്.
നാളെ വൈകി ഇക്കാര്യത്തില്‍ അന്തിമ തീരുമാനം വരും.

റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ തരിച്ചിലിലാണ് പണം കണ്ടെത്തിയത്. ഓരോ വോട്ടര്‍ക്കും 4,000 രൂപ വരെ ജയലളിതയുടെ സ്വന്തം മഢലത്തില്‍ നല്‍കുന്നുണ്ട്.