Connect with us

News

റോഡ് റേസ് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പ്; റേസിങ്ങിനിടെ തലയിടിച്ചുവീണ് സ്വിസ് താരത്തിന് ദാരുണാന്ത്യം

അന്താരാഷ്ട്ര സൈക്ലിങ് സമൂഹത്തിന് ശോഭനമായ ഭാവിയുള്ള ഒരു താരത്തെ നഷ്ടപ്പെട്ടിരിക്കുകയാണെന്ന് അന്താരാഷ്ട്ര സൈക്ലിസ്റ്റ് യൂണിയന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Published

on

സൂറിച്ചില്‍ നടന്ന ലോക റോഡ് റേസ് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പിനിടെ തലയിടിച്ചുവീണ് സ്വിസ് വനിതാ താരം മുറിയല്‍ ഫററിന് (18) ദാരുണാന്ത്യം. വനിതാ ജൂനിയര്‍ റോഡ് ആന്‍ഡ് പാരാ സൈക്ലിങ് ലോക ചാമ്പ്യന്‍ഷിപ്പിനിടെ വ്യാഴാഴ്ചയാണ് അപകടം സംഭവിച്ചത്. റേസിങ്ങിനിടെ തലയിടിച്ചുവീണ് ഗുരുതരമായി പരിക്കറ്റ ഫററിനെ സൂറിച്ച് യൂണിവേഴ്സിറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അന്താരാഷ്ട്ര സൈക്ലിങ് സമൂഹത്തിന് ശോഭനമായ ഭാവിയുള്ള ഒരു താരത്തെ നഷ്ടപ്പെട്ടിരിക്കുകയാണെന്ന് അന്താരാഷ്ട്ര സൈക്ലിസ്റ്റ് യൂണിയന്‍ പ്രസ്താവനയില്‍ പറഞ്ഞു. പ്രയാസമേറിയ ഈ സമയത്തെ തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് ഫററിന്റെ കുടുംബം അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ച പരിക്കേറ്റ ഫറര്‍ ഇന്ന് രാവിലെയോടെ മരിക്കുകയായിരുന്നു.

സൂറിച്ചില്‍ വ്യാഴാഴ്ച നടന്ന റേസിങ്ങിനിടെ കനത്ത മഴയുണ്ടായിരുന്നു. മത്സരം നടന്നത് മഴയത്തായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ഫററിന്റെ കുടുംബം സമ്മതമറിയിച്ചതു പ്രകാരം റേസിങ് ചാമ്പ്യന്‍ഷിപ്പ് തുടരും.

ഈ വര്‍ഷത്തെ സ്വിസ് റോഡ് നാഷണല്‍സ് റേസില്‍ ഉള്‍പ്പെടെ രണ്ട് വെള്ളി മെഡലുകള്‍ നേടിയിരുന്നു താരം.

 

kerala

നവകേരളയാത്രയ്ക്കിടെ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് തല്ലിയ ഗണ്‍മാന്‍മാരെ സംരക്ഷിച്ച് സര്‍ക്കാര്‍

ആലപ്പുഴ ടൗണില്‍വച്ച് ഡിസംബര്‍ 15നാണ് യൂത്ത്‌കോണ്‍ഗ്രസ്-കെഎസ്‌യു പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചത്.

Published

on

നവകേരളയാത്രയ്ക്കിടെ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് തല്ലിയ ഗണ്‍മാന്‍മാരെ സംരക്ഷിച്ച് സര്‍ക്കാര്‍. കേസ് അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് റഫറന്‍സ് റിപ്പോര്‍ട്ട് നല്‍കി. മുഖ്യമന്ത്രിയെ സംരക്ഷിക്കുക മാത്രമാണ് ഉദ്യോഗസ്ഥര്‍ ചെയ്‌തെതന്ന് റിപ്പോര്‍ട്ടിലുണ്ട്.

വാഹനത്തിനടുത്തേക്ക് വന്നവരെ തടയുക മാത്രമാണ് ചെയ്തതെന്നും ഗണ്‍മാന്‍മാര്‍ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ലെന്നും തെളിവുകള്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആലപ്പുഴയില്‍ വെച്ചാണ് മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്. സംഭവത്തില്‍ മുഖ്യമന്ത്രിയുടെ രണ്ട് ഗണ്‍മാന്‍മാരെ ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ചോദ്യം ചെയ്തിരുന്നു.

ആലപ്പുഴ ടൗണില്‍വച്ച് ഡിസംബര്‍ 15നാണ് യൂത്ത്‌കോണ്‍ഗ്രസ്-കെഎസ്‌യു പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചത്. ഇതേതുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരാണ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്. മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോയ ശേഷമാണ് തങ്ങളെ മര്‍ദ്ദിച്ചതെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയത് രക്ഷാപ്രവര്‍ത്തനമാണെന്ന മുഖ്യമന്ത്രിയുടെ പരമാര്‍ശവും വിവാദമായിരുന്നു.

കേസിലെ അന്വേഷണം തുരോഗതിയില്ലാത്തതിനെ തുടര്‍ന്നാണ് പരാതിക്കാര്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ കേസ് ജില്ലാ ക്രൈം ബ്രാഞ്ചിന് വിട്ടതോടെ കേസ് അവസാനിപ്പിക്കാന്‍ ജില്ലാ ക്രൈംബ്രാഞ്ച് ഗണ്‍മാന്‍മാര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുകയാണ്.

 

 

Continue Reading

kerala

എറണാകുളത്ത് സ്‌കൂട്ടറില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് അപകടം; എട്ടുവയസുകാരി മരിച്ചു

Published

on

എറണാകുളം കൂത്താട്ടുകുളത്ത് സ്‌കൂട്ടറില്‍ കെഎസ്ആര്‍ടിസി ബസിടിച്ചുണ്ടായ അപകടത്തില്‍ എട്ടുവയസുകാരി മരിച്ചു. മരിച്ച ആരാധ്യ പാമ്പാക്കുട അഡ്വഞ്ചര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്. അമ്മയോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം.

കൂത്താട്ടുകുളം മൂവാറ്റുപുഴ എം സി റോഡില്‍ ഉപ്പുകണ്ടം പെട്രോള്‍ പമ്പിന് സമീപമാണ് അപകടം നടന്നത്. അമ്മ അശ്വതിയും മരിച്ച ആരാധ്യയും ഇളയകുട്ടിയുമാണ് അപകടസമയത്ത് സ്‌കൂട്ടറില്‍ ഉണ്ടായിരുന്നുത്.

 

 

Continue Reading

india

തടവുകാരുടെ ജാതി വിവരങ്ങള്‍ വെളിപ്പെടുത്തുന്ന സംവിധാനം റദ്ദാക്കി സുപ്രിംകോടതി

ജാതി സംബന്ധിച്ച വിവരങ്ങള്‍ വിവേചനത്തിനും ചൂഷണത്തിനും കാരണമാകുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്തരം വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് സപ്രിംകോടതി റദ്ദാക്കിയത്.

Published

on

ജയിലിലുള്ള തടവുകാരുടെ ജാതി വിവരങ്ങള്‍ വെളിപ്പെടുത്തുന്ന സംവിധാനം റദ്ദാക്കി സുപ്രിംകോടതി. ജാതി സംബന്ധിച്ച വിവരങ്ങള്‍ വിവേചനത്തിനും ചൂഷണത്തിനും കാരണമാകുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്തരം വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് സപ്രിംകോടതി റദ്ദാക്കിയത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരുള്‍പ്പെടുന്ന ബെഞ്ചിന്റെ ഉത്തരാണിത്. ജയിലുകളിലെ വിവേചനം തുടരരുതെന്ന് വ്യക്തമാക്കിയ ബെഞ്ച് വിഷയത്തില്‍ സ്വമേധയാ കേസെടുക്കുകയും ചെയ്തു.

ജയിലിലെ ജാതി അടിസ്ഥാനത്തിലുള്ള വിവേചനത്തെക്കുറിച്ച് ദ വയറിലെ മാധ്യമപ്രവര്‍ത്തക നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്.

താഴ്ന്ന ജാതിയിലുള്ള തടവുകാര്‍ക്ക് മനുഷ്യത്വരഹിതമായ ജോലി നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജാതി വിവരങ്ങള്‍ വെളിപ്പെടുത്തുന്നതുവഴി വിവേചനത്തിന് കാരണമാകുന്ന ചില സംസ്ഥാനങ്ങളിലെ ജയില്‍ മാനുവലുകളിലെ നിയമങ്ങളും കോടതി ഇതോടൊപ്പം റദ്ദാക്കി.

എല്ലാ സംസ്ഥാനങ്ങളും വിധിക്ക് അനുസൃതമായി ജയില്‍ മാനുവലുകളില്‍ മാറ്റങ്ങള്‍ വരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. തടവുകാരുടെ ജാതിവിവരങ്ങള്‍ ജയില്‍ രജിസ്റ്ററില്‍ നിന്ന് നീക്കം ചെയ്യാനും കോടതി ഉത്തരവിട്ടു.

Continue Reading

Trending