Connect with us

kerala

കാസര്‍കോട്ടെ ബി.ജെ.പിയില്‍ അധ്യക്ഷ സ്ഥാനത്തിന് വേണ്ടി ആര്‍.എസ്.എസ് ബി.ജെ.പി പോര്‌

ഹി​ന്ദു താ​ന്ത്രി​ക വി​ദ്യ​യി​ൽ വി​ദ​ഗ്​​ധ​നാ​യ ത​ന്ത്രി​യെ, അ​ദ്ദേ​ഹം ബി.​ജെ.​പി ഭാ​ര​വാ​ഹി​ത്വ​ത്തി​ലേ​ക്ക് വ​രു​ന്ന​തി​നു​മു​മ്പ് പ്ര​വ​ർ​ത്തി​ച്ച ഹി​ന്ദു ഐ​ക്യ​വേ​ദി​യി​ലേ​ക്ക് തി​രി​ച്ച​യ​ക്കും.

Published

on

ബി.​ജെ.​പി​യി​ൽ ഈ ​മാ​സം​ന​ട​ക്കു​ന്ന സം​ഘ​ട​ന തെ​ര​ഞ്ഞെ​ടു​പ്പി​നു​മു​മ്പ് ജി​ല്ല പ്ര​സി​ഡ​ന്റ് സ്ഥാ​ന​ത്തേ​ക്ക് പോ​ര് മു​റു​കി. നി​ല​വി​ലെ പ്ര​സി​ഡ​ന്റ് ര​വീ​ശ ത​ന്ത്രി കു​ണ്ടാ​റി​നെ മാ​റ്റു​ന്ന​തി​നു​ള്ള അ​ണി​യ​റ നീ​ക്കം സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് കെ. ​സു​രേ​ന്ദ്ര​ൻ പ​ക്ഷ​ത്തു​നി​ന്ന് ശ​ക്ത​മാ​യി. ഹി​ന്ദു താ​ന്ത്രി​ക വി​ദ്യ​യി​ൽ വി​ദ​ഗ്​​ധ​നാ​യ ത​ന്ത്രി​യെ, അ​ദ്ദേ​ഹം ബി.​ജെ.​പി ഭാ​ര​വാ​ഹി​ത്വ​ത്തി​ലേ​ക്ക് വ​രു​ന്ന​തി​നു​മു​മ്പ് പ്ര​വ​ർ​ത്തി​ച്ച ഹി​ന്ദു ഐ​ക്യ​വേ​ദി​യി​ലേ​ക്ക് തി​രി​ച്ച​യ​ക്കും.

ബി.​ജെ.​പി -ആ​ർ.​എ​സ്.​എ​സ് എ​ന്നി​ങ്ങ​നെ ര​ണ്ടു സ്വ​ഭാ​വ​ത്തി​ൽ പി​രി​ഞ്ഞി​രി​ക്കു​ന്ന ബി.​ജെ.​പി​യി​ൽ ഇ​രു​വി​ഭാ​ഗ​വും അം​ഗീ​ക​രി​ക്കു​ന്ന ഒ​രാ​ൾ പ്ര​സി​ഡ​ന്റ് ആ​കാ​ൻ ഇ​ല്ലാ​ത്ത​താ​ണ് പു​തി​യ പ്ര​തി​സ​ന്ധി. ഇ​രു​പ​ക്ഷ​വും ര​ണ്ടു​പേ​രു​ക​ൾ ഉ​യ​ർ​ത്തു​ന്നു. ബി.​ജെ.​പി പ​ക്ഷം വ​നി​ത നേ​താ​വ് എം.​എ​ൽ. അ​ശ്വി​നി​യെ​യും ആ​ർ.​എ​സ്.​എ​സ് പ​ക്ഷം ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ. ​വേ​ലാ​യു​ധ​നെ​യും.

കു​മ്പ​ള പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി.​പി.​എ​മ്മു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കി​യ​തും കൊ​ല​ക്കേ​സ് പ്ര​തി​യാ​യ ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​ൻ ജ്യോ​തി​ഷി​ന്റെ ആ​ത്മ​ഹ​ത്യ​യു​മാ​ണ് ബി.​ജെ.​പി​യി​ലെ ഗ്രൂ​പ് പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ അ​ടി​സ്ഥാ​നം. ജ്യോ​തി​ഷി​നെ സ​ഹാ​യി​ക്കാ​തെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ത​ള്ളി​വി​ട്ടു​വെ​ന്നാ​ണ് സു​രേ​ന്ദ്ര​ൻ പ​ക്ഷ​ത്തി​നെ​തി​രെ​യു​ള്ള ആ​രോ​പ​ണം.

ഇ​തി​ന് സു​രേ​ന്ദ്ര​ൻ പ​ക്ഷ നേ​താ​ക്ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ ഒ​രു​വി​ഭാ​ഗം ഇ​പ്പോ​ഴും ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന​താ​ണ് ഇ​പ്പോ​ൾ പോ​ര് മൂ​ർ​ധ​ന്യ​ത്തി​ലെ​ത്താ​ൻ കാ​ര​ണം. അ​ങ്ങ​നെ ന​ട​പ​ടി​യെ​ടു​ക്കു​മ്പോ​ൾ ജി​ല്ല ഓ​ഫി​സ് പൂ​ട്ടി​യ​തി​നു​പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി​വേ​ണ​മെ​ന്ന് മ​റു​പ​ക്ഷം വാ​ദി​ക്കു​ന്നു.

വി​ഭാ​ഗീ​യ​ത​യെ​തു​ട​ർ​ന്ന് നേ​ര​ത്തേ അ​ഡ്വ. കെ. ​ശ്രീ​കാ​ന്തി​നെ ജി​ല്ല പ്ര​സി​ഡ​ന്റ് സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി ക​ണ്ണൂ​ർ ജി​ല്ല​യു​ടെ ചു​മ​ത​ല​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ശ്രീ​കാ​ന്തി​നെ വീ​ണ്ടും ജി​ല്ല പ്ര​സി​ഡ​ന്റാ​ക്കാ​ൻ സു​രേ​ന്ദ്ര​ൻ വി​ഭാ​ഗം ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ട്.

അ​തി​നെ​തി​രെ നീ​ക്കം ശ​ക്ത​മാ​ക്കു​ക​യാ​ണ് ആ​ർ.​എ​സ്.​എ​സ് പ​ക്ഷ​ത്തു​ള്ള സം​സ്ഥാ​ന സ​മി​തി​യം​ഗം പി. ​ര​മേ​ശ്, ജി​ല്ല പ്ര​സി​ഡ​ന്റ് ര​വീ​ശ ത​ന്ത്രി കു​ണ്ടാ​ർ എ​ന്നി​വ​ർ. ഇ​വ​ർ സ​മ​വാ​യം എ​ന്ന നി​ല​യി​ൽ ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ. ​വേ​ലാ​യു​ധ​നെ പി​ന്തു​ണ​ച്ചേ​ക്കും. മ​റു​പ​ക്ഷം അ​ശ്വി​നി​യെ​യും. എ​ന്നാ​ൽ, ര​ണ്ടു​പേ​ർ​ക്കും പ​ക്ഷം ക​ൽ​പി​ച്ച​തോ​ടെ അ​തും പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. പ്ര​ശ്നം രൂ​ക്ഷ​മാ​യാ​ൽ എം.​എ​ൽ. അ​ശ്വി​നി​യെ കേ​ന്ദ്ര​നേ​തൃ​ത്വം അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് മു​ന്നോ​ട്ടു​വെ​ച്ചേ​ക്കും. അ​ത് ഒ​രു പ​രി​ധി​വ​രെ സു​രേ​ന്ദ്ര​ൻ വി​ഭാ​ഗ​ത്തി​ന്റെ വി​ജ​യ​മാ​കും. 45 മു​ത​ൽ 60 വ​രെ​യാ​ണ് ബി.​ജെ.​പി ജി​ല്ല പ്ര​സി​ഡ​ന്റി​ന്റെ പ്രാ​യ പ​രി​ധി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല; 60,000ന് മുകളില്‍ തന്നെ തുടരുന്നു

ഇന്നലെ പവന് 240 രൂപയാണ് വര്‍ധിച്ചത്.

Published

on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. സര്‍വ്വകാല റെക്കോര്‍ഡായ 60,000ന് മുകളില്‍ തന്നെ തുടരുന്നു. ഇന്ന് 60,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 7555 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

2024 ഒക്ടോബര്‍ 31ന് രേഖപ്പെടുത്തിയ 59,640 രൂപയായിരുന്നു റെക്കോര്‍ഡ് സ്വര്‍ണ്ണവില. എന്നാല്‍ ഈ റെക്കോര്‍ഡ് തിരുത്തിയാണ് കഴിഞ്ഞ ദിവസം ആദ്യമായി സ്വര്‍ണവില 60,000 കടന്നത്.

ബുധനാഴ്ച 600 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില 60,000 കടന്ന് റെക്കോര്‍ഡ് തിരുത്തുകയായിരുന്നു. ഇന്നലെ വീണ്ടും വില വര്‍ധിച്ച് മുന്നേറുന്നതാണ് കണ്ടത്. ഇന്നലെ പവന് 240 രൂപയാണ് വര്‍ധിച്ചത്. അതേസമയം ഇന്ന് സ്വര്‍ണ്ണവിലയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു.

ജനുവരി തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമായി കണക്കാക്കുന്നതും ഇതുതന്നെയാണ്.

മൂന്നാഴ്ച കൊണ്ട് 3200 രൂപയാണ് സ്വര്‍ണവിലയില്‍ വര്‍ധനവ് രേഘപ്പെടുത്തിയത്. ആഗോള വിപണിയിലെ ചലനങ്ങളും ഡോളര്‍ ശക്തിയാര്‍ജിക്കുന്നത് അടക്കമുള്ള ഘടകങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

Continue Reading

kerala

കൊല്ലത്ത് കടലില്‍നിന്നു മണ്ണെടുത്ത് സ്വകാര്യകമ്പനികള്‍ക്ക് വില്‍ക്കും; നടപടിയുമായി കേന്ദ്രസര്‍ക്കാര്‍

242 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ കടലില്‍ ഖനനം നടത്താണ് തീരുമാനം

Published

on

കൊല്ലത്ത് കടലില്‍നിന്നു മണ്ണെടുത്ത് സ്വകാര്യകമ്പനികള്‍ക്ക് വില്‍ക്കാന്‍ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട്. കൊല്ലം തീരത്തോട് ചേര്‍ന്നുള്ള കടലിലെ മൂന്നു ഭാഗങ്ങളില്‍ നിന്നായി 242 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ കടലില്‍ ഖനനം നടത്താണ് തീരുമാനം. ഇതിലൂടെ ഏകദേശം 302 ദശലക്ഷം ടണ്‍ മണ്ണ് എടുക്കാമെന്നാണ് കണക്കുകൂട്ടല്‍. നിര്‍മാണാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന വെള്ളമണ്ണാണ് ഖനനം ചെയ്‌തെടുക്കുന്നത്.

മണ്ണെടുപ്പിനായി കണ്ടെത്തിയ ആദ്യത്തെ സ്ഥലം കൊല്ലം തീരത്തുനിന്ന് 27 കിലോമീറ്റര്‍ അകലെയാണ്. 30 കിലോമീറ്റര്‍ അകലെ മറ്റൊരിടവും 33 കിലോമീറ്റര്‍ അകലത്തില്‍ മൂന്നാമത്തെ ഇടവും കണ്ടെത്തിയിട്ടുണ്ട്. കേന്ദ്ര മൈനിങ് വകുപ്പ് മുന്‍കൈയ്യെടുത്ത് നടത്തുന്ന മണ്ണു ഖനനത്തിന് എസ്.ബി.ഐ. ക്യാപിറ്റലാണ്‍ എന്ന സ്ഥാപനത്തിനാണ് വില്‍പ്പനയുടെ ചുമതല.

കൊല്ലം ബാങ്ക് എന്നറിയപ്പെടുന്ന കടല്‍ഭാഗം ഇന്ത്യയില്‍ത്തന്നെ ഏറ്റവുംകൂടുതല്‍ മത്സ്യസമ്പത്തുള്ള മേഖലയണ്. ഈ ഭാഗത്ത് ഒന്നരമീറ്റര്‍ കനത്തില്‍ ചെളിയുണ്ട്. അതുകൊണ്ടാണ് മത്സ്യസമ്പത്തുണ്ടാകുന്നത്. ഖനനം നടത്തുമ്പോള്‍ സ്വാഭാവികമായും മേല്‍ഭാഗത്തുള്ള ചെളിയും നഷ്ടപ്പെട്ടേക്കാം. ഇത് മത്സ്യമേഖലയെ തകര്‍ക്കും.

Continue Reading

kerala

പഞ്ചാരക്കൊല്ലി കടുവ ആക്രമണം; കൊല്ലപ്പെട്ട രാധയുടെ മൃതദേഹം സംസ്‌കരിച്ചു

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം രാധയുടെ മൃതദേഹം പഞ്ചാരക്കൊല്ലിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചു.

Published

on

മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ മൃതദേഹം സംസ്‌കാരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം രാധയുടെ മൃതദേഹം പഞ്ചാരക്കൊല്ലിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചു. വീട്ടുവളപ്പിലാണ് മൃതദേഹം സംസ്‌കരിച്ചത്.

ഇന്നലെ രാവിലെയാണ് കാപ്പിത്തോട്ടത്തിലേക്ക് കാപ്പിക്കുരു പെറുക്കാന്‍ പോകുന്നതിനിടെ രാധയെ കടുവ ആക്രമിച്ചത്. ശേഷം രാധയെ കടുവ കാടിനുള്ളിലേക്ക് വലിച്ചുകൊണ്ടുപോവുകയായിരുന്നു. പരിശോധന നടത്തുകയായിരുന്ന തണ്ടര്‍ ബോള്‍ട്ട് അംഗങ്ങളാണ് രാധയുടെ മൃതദേഹം കണ്ടെത്തിയത്. രാധയുടെ കുടുംബത്തിന് അടിയന്തര ധനസഹായം കൈമാറിയിരുന്നു. ധനസഹായമായി പ്രഖ്യാപിച്ച 11 ലക്ഷം രൂപയില്‍ അഞ്ച് ലക്ഷം രൂപയാണ് ആദ്യഗഡുവായി കൈമാറിയത്.

അതേസമയം നരഭോജിയായ കടുവ പഞ്ചാരക്കൊല്ലി മേഖലയില്‍ തന്നെയുണ്ടെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. കടുവയുടെ ചിത്രം ക്യാമറയില്‍ പതിഞ്ഞതായും പുതിയ കാല്‍പാടുകള്‍ കണ്ടെത്തിയതായും സിസിഎഫ് കെ എസ് ദീപ പറഞ്ഞു.

കടുവയെ പിടികൂടുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി പ്രദേശത്ത് ബിഎന്‍എസ്എസ് 163 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മാനന്തവാടി നഗരസഭയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു.

 

 

Continue Reading

Trending