തലശ്ശേരി: തലശ്ശേരി നായനാര്‍ റോഡില്‍ സിപിഎം പ്രവര്‍ത്തകനു വെട്ടേറ്റു. എരഞ്ഞോളി സ്വദേശി ശ്രീജന്‍ ബാബുവിനാണ് വെട്ടേറ്റത്. തലയ്ക്കും കാലിനും പരുക്കേറ്റ ശ്രീജേഷിനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു ആക്രമണം. എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ് എകെ.രമ്യയുടെ ഭര്‍ത്താവാണ് ശ്രീജന്‍. അക്രമത്തിന് പിന്നില്‍ ആര്‍എസുഎസ്‌കാരാണ് എന്ന് സിപിഎം ആരോപിച്ചു.