തിരുവനന്തപുരം: മെഡിക്കല്‍ കോഴയുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ആര്‍എസ്എസ് കേരള നേതൃത്വം. സംഭവത്തില്‍ ശക്തമായ നടപടി വേണമെന്ന് ആര്‍.എസ്.എസ് നേതാക്കള്‍ ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ ആര്‍എസ്എസ് അതൃപ്തി അറിയിച്ചിട്ടുണ്ട്. ബിജെപിക്കുള്ളിലെ ഗ്രൂപ്പ് പോരാണ് കേരളത്തിലെ പ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണമെന്നും ആര്‍എ.എസ്.എസ് ആരോപിച്ചു.
അതിനിടെ, നേരത്തെ മറുപടി നല്‍കാന്‍ തയാറാകാതിരുന്ന കുമ്മനം സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് പ്രതികരിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കുമ്മനം പറഞ്ഞു.