തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തില്‍ ആര്‍എസ്എസ് മുഖ്യ ശിക്ഷക് അറസ്റ്റില്‍. വലിയശാല ചിത്രനഗര്‍ കല്യാണമന്ദിരത്തില്‍ ജയദേവാണ് അറസ്റ്റിലായത്. ഇയാളെ നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി. കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമം തടയാനുള്ള പോസ്‌കോ നിയമപ്രകാരമാണ് ജയദേവിനെതിരെ കേസെടുത്തിരിക്കുന്നത്. ജൂലൈ 21നാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവല്ലം പൊലീസ് കേസെടുത്തിരുന്നു. ഇതേത്തുടര്‍ന്ന് ജയദേവ് ഒളിവിലായിരുന്നു. പരാതിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ സഹപാഠിയുടെ കൈയില്‍ പ്രതി കത്ത് കൊടുത്തുവിട്ടിരുന്നു. ഈ കത്ത് രക്ഷിതാക്കള്‍ പൊലീസിനു കൈമാറി. നിരവധി ക്രിമിനല്‍ കേസുകളിലും പ്രതിയാണ് ജയദേവ്.