More
കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ കൊല; ആര്‍എസ്എസ് നേതാവിനെ വെട്ടികൊന്നു

കണ്ണൂര്‍: പയ്യന്നൂരിനടത്തു പഴയങ്ങാടിയില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. ആര്‍എസ്എസ് നേതാവ് കൂടിയായ ബിജുവാണ് (34) പയ്യന്നൂരിനടത്തു പാലക്കോട് പാലത്തിനു മുകളില്‍ വെട്ടേറ്റു മരിച്ചത്. വൈകിട്ട് നാലു മണിയോടെയാണ് സംഭവം. പയ്യന്നൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ ധനരാജ് കൊല്ലപ്പെട്ട കേസിലെ പ്രതിയാണു ബിജു.
ആര്‍എസ്എസ് രാമന്തളി മണ്ഡല്‍ കാര്യവാഹക് കൂടിയായ ബിജു കൊല്ലപ്പെട്ടതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
india
എസ്‌ഐആർ രാജ്യവാപകമാക്കാൻ തീരുമാനം; ശക്തമായി എതിർക്കുമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

ന്യൂഡല്‍ഹി: കേരളത്തിലെ വോട്ടര്‍ പട്ടികയില്‍ തീവ്രപരിശോധന നടത്തുന്നതിനെതിരെ എതിര്‍പ്പുമായി മുസ്ലിം ലീഗ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. തെറ്റ് തിരുത്തുന്നതിന് പകരം മൊത്തം തകര്‍ക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ തിരിച്ചടിയും എസ്ഐആര്‍ വിരുദ്ധ പ്രക്ഷോഭവും കൂട്ടിക്കുഴക്കേണ്ടതില്ലെന്നും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ വോട്ട് ചോര്‍ച്ച സംബന്ധിച്ച പ്രത്യേക യോഗം വിളിക്കണമെന്നും ഇ.ടി അഭിപ്രായപ്പെട്ടു. എസ്ഐആറിലെ അപാകത സുപ്രിംകോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സമരം ആസൂത്രണം ചെയ്യാനായി ഇന്‍ഡ്യാ സഖ്യം യോഗം വിളിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
india
വോട്ട് ചോരി: മോദി സര്‍ക്കാരിന് തുടരാന്‍ അവകാശമില്ല: യൂത്ത് ലീഗ് ദേശീയ കമ്മിറ്റി
വോട്ട് ചോരി, അസം കൂട്ട കുടിയൊഴിപ്പിക്കൽ എന്നിവയിൽ പ്രതിഷേധിച്ച് ജന്ദർ മന്ദറിൽ ഇന്ന് മുസ്ലീം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ലോക് തന്ത്ര് സംരക്ഷൺ മാർച്ച് സംഘടിപ്പിക്കും

വോട്ട് കൊള്ളയെ സംബന്ധിക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നതോടെ മോദി സർക്കാരിന് ഭരണത്തിൽ തുടരാനുള്ള ധാർമിക അവകാശം നഷ്ടമായിരിക്കുകയാണെന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി. വോട്ട് ചോരി, അസം കൂട്ട കുടിയൊഴിപ്പിക്കൽ എന്നിവയിൽ പ്രതിഷേധിച്ച് ജന്ദർ മന്ദറിൽ ഇന്ന് മുസ്ലീം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ലോക് തന്ത്ര് സംരക്ഷൺ മാർച്ച് സംഘടിപ്പിക്കും. രാവിലെ 10.30 ന് ആരംഭിക്കുന്ന മാർച്ചിൽ ഉത്തരേന്ത്യയിൽ നിന്നുള്ള യൂത്ത് ലീഗ് കേഡർമാർ പങ്കെടുക്കും. മുസ്ലീം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എംപി മാർച്ച് ഉദ്ഘാടനം ചെയ്യും. അഡ്വ. ഹാരിസ് ബീരാൻ എംപി, ഇമ്രാൻ പ്രതാപ്ഗർഹി എംപി, അൽക ലാംബ, യോഗേന്ദ്ര യാദവ് എന്നിവർ അഭിസംബോധന ചെയ്യും.
ബിജെപി സർക്കാർ ഭരണഘടന സ്ഥാപനങ്ങളെയെല്ലാം തകർക്കുകയാണ്. തന്ത്രപരമായി കൃത്രിമങ്ങളിലൂടെ ജനാധിപത്യത്തിന്റെ വിശ്വാസ്യത നശിപ്പിക്കുകയാണ്. ഏത് വിധേനയും അധികാരത്തിൽ തുടരാനുള്ള മോദിയുടെ തീവ്രശ്രമങ്ങൾക്ക് രാജ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ വഴിയൊരുക്കുന്നു. ലോക്സഭ തിരഞ്ഞെടുപ്പിലും സംസ്ഥാന തിരഞ്ഞെടുപ്പിലും വോട്ടർ പട്ടികയിൽ കൃത്രിമം നടന്നതായി തെളിയിക്കുന്ന വിവരങ്ങളാണ് രാഹുൽ ഗാന്ധി പുറത്തു വിട്ടത്. ബിജെപി സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ വോട്ടർ പട്ടിക എങ്ങനെ ദുരുപയോഗം ചെയ്തുവെന്ന് അദ്ദേഹം കൃത്യമായി വിശദീകരിച്ചു. ജനങ്ങളുടെ വോട്ടവകാശത്തിന്റെ സംരക്ഷണം രാജ്യത്തിന്റെ വിശ്വാസത്തിന്റെ കാതലാണ്, അതിനാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വിഷയങ്ങളിൽ വ്യക്തത വരുത്തണം. അസമിൽ, ഹിമന്ത ബിശ്വ ശർമയുടെ ബിജെപി സർക്കാർ നിയമവാഴ്ചയെ നഗ്‌നമായി ലംഘിക്കുന്നു. രാഷ്ട്രീയ മുതലെടുപ്പിനായി സർക്കാർ സമൂഹത്തെ വർഗീയമായി വിഭജിക്കാൻ കഠിനമായി ശ്രമിക്കുന്നു. ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്നതിനു പകരം ബി ജെ പി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാറുകൾ ആളുകളെ വിഭജിക്കുന്ന തിരക്കിലാണ്.
അനധികൃത കുടിയേറ്റ പ്രശ്നത്തിന്റെ മറവിൽ സംസ്ഥാനത്തെ മുസ്ലീങ്ങളെ സംശയത്തിന്റെ നിഴലിൽ നിർത്തുകയാണ്. സുപ്രീം കോടതി മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാതെ സർക്കാർ ജനങ്ങളുടെ വീടുകൾ തകർക്കുന്നത് കോടതിയലക്ഷ്യ നടപടിയാണ്. രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യമിട്ട് നടക്കുന്ന ബുൾഡൊസർ രാജിനേതിരെ ശക്തമായ പോരാട്ടങ്ങൾക്കു യുത്ത് ലീഗ് നേതൃത്വം നൽകുമെന്ന് നേതാക്കൾ പറഞ്ഞു. ഡൽഹി ഖാഇദേ മില്ലത് സെന്ററിൽ നടന്ന വാർത്ത സമ്മേളനത്തിൽ മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ആസിഫ് അൻസാരി, യൂത്ത് ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി അഡ്വ:ഷിബു മീരാൻ, സെക്രട്ടറി സി.കെ ഷാക്കിർ, എക്സിക്യൂട്ടീവ് അംഗം അഡ്വ മർസുഖ് ബാഫഖി എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
More
ട്രംപിന്റെ അനുയായി ചാർളി കെർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു

ഡോണൾഡ് ട്രംപിന്റെ അനുയായിയും മാധ്യമപ്രവർത്തകനുമായ ചാർളി കെർക്ക് (31) വെടിയേറ്റ് കൊല്ലപ്പെട്ടു. അമേരിക്കയിലെ യൂട്ടാവാലി യൂണിവേഴ്സിറ്റിയിൽ ഒരു യോഗത്തിൽ പ്രസംഗിക്കുമ്പോഴാണ് വെടിയേറ്റത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ട്രംപിന്റെ വിജയത്തിൽ ചാർളി കെർക്ക് നിർണായക പങ്ക് വഹിച്ചിരുന്നു.
-
kerala3 days ago
പോപ്പുലര്‍ ഫ്രണ്ട് ബന്ധമാരോപിച്ച് പൊലീസില്‍ നിന്ന് പുറത്താക്കി; കുറ്റവിമുക്തനാക്കപ്പെട്ട് തിരിച്ചെടുക്കാന്‍ ഉത്തരവ് വന്നിട്ട് ഒരു വര്‍ഷം
-
kerala3 days ago
കണ്ണൂരില്‍ ബോംബ് സ്ഫോടനക്കേസ് പ്രതിയെ ബ്രാഞ്ച് സെക്രട്ടറിയാക്കി സിപിഎം
-
News3 days ago
നേപ്പാള്‍ ജെന്‍ സി പ്രക്ഷോഭം; ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദ് ചെയ്തു
-
kerala3 days ago
മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
-
india2 days ago
ആസാമില്‍ കുടിയേറ്റ പുറത്താക്കല്‍ നിയമം നടപ്പാക്കും; പൗരത്വം തെളിയിക്കാന്‍ 10 ദിവസത്തെ സമയം: മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ
-
india2 days ago
ഖത്തര്‍ അമീറുമായി സംസാരിച്ച് പ്രധാനമന്ത്രി; ദോഹയിലെ ഇസ്രാഈല്‍ ആക്രമണത്തെ അപലപിച്ചു
-
News2 days ago
ഇലോൺ മസ്കിനെ പിന്തള്ളി ലോകത്തിലെ ഏറ്റവും വലിയ ധനികനായി ലാറി എലിസണ്‍
-
india2 days ago
‘ചൈനയ്ക്കും ഇന്ത്യയ്ക്കും 100% തീരുവ ചുമത്തണം’; യൂറോപ്യന്‍ യൂണിയനോട് ട്രംപ്