Connect with us

main stories

റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനു നേരെ വധശ്രമം; കാറിന്റെ ടയര്‍ പൊട്ടിത്തെറിച്ചു

അപകടത്തില്‍ പുടിന് പരിക്കേറ്റിട്ടില്ല.

Published

on

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനു നേരെ വധശ്രമം. പുടിന്‍ സഞ്ചരിച്ച ലിമോസിന്‍ കാറിന്റെ ഇടതു മുന്‍ ചക്രം പൊട്ടിത്തെറിച്ചതായി ജനറല്‍ ജിവിആര്‍ ടെലഗ്രാം ചാനലിനെ ഉദ്ധരിച്ച് യൂറോ വീക്കിലി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഫെബ്രുവരിയില്‍ യുക്രെയ്‌നു നേരെ യുദ്ധം പ്രഖ്യാപിച്ചതു മുതല്‍ പുടിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും വധഭീഷണികളെക്കുറിച്ചും അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു.

അപകടത്തില്‍ പുടിന് പരിക്കേറ്റിട്ടില്ല. വാഹനത്തിന്റെ ചക്രം പൊട്ടിത്തെറിച്ചതിനു പിന്നാലെ മുന്‍വശത്ത് നിന്ന് പുക ഉയര്‍ന്നെങ്കിലും ഉടന്‍ സുരക്ഷാ നടപടികള്‍ സ്വീകരിച്ചതായി യൂറോ വീക്കിലി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ നിരവധി പേരെ അറസ്റ്റു ചെയ്തതായാണ് വിവരം.
മുമ്പും പുടിനു നേരെ നിരവധി തവണ വധശ്രമമുണ്ടായിട്ടുണ്ടെന്നാണ് വിവരം. അഞ്ചു വധശ്രമങ്ങളെ അതിജീവിച്ചതായി 2017ല്‍ പുടിന്‍ തന്നെ പരസ്യമായി വ്യക്തമാക്കിയിരുന്നു.

kerala

നടന്‍ ശ്രീനാഥ് ഭാസിക്ക് സിനിമയില്‍ താല്‍ക്കാലിക വിലക്ക്

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റേതാണ് തീരുമാനം.

Published

on

ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയെ അഭിമുഖത്തിനിടെ അപമാനിച്ച നടന്‍ ശ്രീനാഥ് ഭാസിക്ക് വിലക്കേര്‍പ്പെടുത്തി സിനിമ നിര്‍മാതാക്കളുടെ സംഘടന. ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റേതാണ് തീരുമാനം. നടനെ സിനിമയില്‍ നിന്ന് താല്‍ക്കാലികമായി  മാറ്റിനിര്‍ത്തുമെന്ന് സംഘടന അറിയിച്ചു.

തെറ്റ് പറ്റിയതായി ശ്രീനാഥ് ഭാസി സമ്മതിച്ചു. ഇനി ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞെങ്കിലും നടപടി സ്വീകരിക്കുകയാണെന്ന് സംഘടന വ്യക്തമാക്കി. നിലവില്‍ അഭിനയിക്കുന്ന സിനിമകള്‍ പൂര്‍ത്തിയാക്കിയാല്‍ ശ്രീനാഥ് ഭാസിയോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെടും. പോലീസിന് പരാതി നല്‍കിയതിനൊപ്പം സിനിമ നിര്‍മാതാക്കളുടെ സംഘടനയ്ക്കും  യുവതി പരാതി നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് സംഘടന തീരുമാനമെടുത്തത്.

ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയോട് അഭിമുഖത്തിനിടെ അസഭ്യം പറഞ്ഞെന്ന കേസില്‍ കഴിഞ്ഞ ദിവസമാണ് ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചത്.  മരട് പോലീസ് സ്‌റ്റേഷനിലായുന്നു നടന്‍ ചോദ്യം ചെയ്യലിന് ഹാജരായത്. സ്‌റ്റേഷന്‍ ജാമ്യത്തിലാണ് വിട്ടയച്ചത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്നതാണ് നടനെതിരെയുള്ള  കേസ്.

Continue Reading

india

വിഖ്യാത നടി ആശാ പരേഖിന് ദാദാ സാഹിബ് ഫാല്‍ക്കേ പുരസ്‌കാരം

കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് പുരസ്‌കാര വിവരം പ്രഖ്യാപിച്ചത്.

Published

on

പ്രശസ്ത ബോളിവുഡ് നടിയും സംവിധായകയുമായ ആശാ പരേഖിന് 2020ലെ ദാദാസാഹേബ് ഫാല്‍കെ പുരസ്‌കാരം. ചലച്ചിത്ര മേഖലക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് പുരസ്‌കാര വിവരം പ്രഖ്യാപിച്ചത്.

ആശാ ഭോസ്‌ലെ, ടി എസ് നാഗഭരണ, ഉദിത് നാരായണ്‍, ഹേമ മാലിനി, പൂനം ദില്ലന്‍ തുടങ്ങിയവരടങ്ങിയ ജൂറി പാനലാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. നൂറിലധികം ചിത്രങ്ങളില്‍ ആശാ പരേഖ് അഭിനയിച്ചിട്ടുണ്ട്. തീസ്‌രി മന്‍സില്‍, ചിരാഗ്, ബരോസ, കഡി പതംഗ്, നന്ദന്‍, ദോ ബദന്‍ തുടങ്ങിയവ അതില്‍ ഉള്‍പ്പെടുന്നു.

നേരത്തെ ആശാ പരേഖിനെ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. 1992ലായിരുന്നു അത്. 1998 മുതല്‍ 2001 വരെ ഇന്ത്യന്‍ ഫിലിം സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷയായും പ്രവര്‍ത്തിച്ചു.

Continue Reading

india

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു; 45 യൂട്യൂബ് വീഡിയോകള്‍ ബ്ലോക്ക് ചെയ്ത് കേന്ദ്രം

10 യൂട്യൂബ് ചാനലുകളെ വിലക്കുകയും ഈ ചാനലുകള്‍ വഴി പ്രചരിച്ച 45 വിഡിയോകള്‍ നിരോധിക്കുകയുമാണ് ചെയ്തത്.

Published

on

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് യൂട്യൂബ് ചാനലുകള്‍ക്കെതിരെ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. 10 യൂട്യൂബ് ചാനലുകളെ വിലക്കുകയും ഈ ചാനലുകള്‍ വഴി പ്രചരിച്ച 45 വിഡിയോകള്‍ നിരോധിക്കുകയുമാണ് ചെയ്തത്.

മതസ്പര്‍ദ്ധ സൃഷ്ടിക്കാന്‍ ശ്രമിച്ചതിനെതുടര്‍ന്നാണ് യൂട്യൂബ് ചാനലുകള്‍ക്കെതിരെ നടപടിയെടുത്തത്. ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം അറിയിച്ചു.

അഗ്‌നിപഥ് പദ്ധതി, ദേശീയ സുരക്ഷ സംവിധാനങ്ങള്‍, ഇന്ത്യന്‍ സായുധ സേനകള്‍, ജമ്മു- കശ്മീര്‍ തുടങ്ങി വിഷയങ്ങളില്‍ വ്യാജപ്രചരണം നടത്തിയ ചില വിഡിയോകള്‍ തടഞ്ഞിട്ടുണ്ട്. അവ തെറ്റായ ഉള്ളടക്കം നിറഞ്ഞതും ദേശസുരക്ഷയെയും അയല്‍ രാജ്യങ്ങളുമായുള്ള സൗഹൃദത്തെയും ബാധിക്കുന്നതുമാണെന്ന് വ്യക്തമായെന്നും മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു. 1.3 കോടിയോളം ആളുകള്‍ കണ്ട വിഡിയോകളാണ് നീക്കം ചെയ്തത്.

Continue Reading

Trending