ന്യൂഡല്‍ഹി: റഷ്യയുടെ കോവിഡ് വാക്‌സിന്‍ സ്പുട്‌നിക് 5 ഈ മാസം അവസാനം ഇന്ത്യയില്‍ മനുഷ്യരില്‍ പരീക്ഷിക്കും. വാക്‌സിന്റെ ഇതുവരെയുള്ള പരീക്ഷണ വിശദാംശങ്ങള്‍ റഷ്യ ഇന്ത്യയ്ക്ക് കൈമാറി. ഇന്ത്യയിലെ പരീക്ഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് നവംബറില്‍ പ്രസിദ്ധീകരിക്കും.

കഴിഞ്ഞ മാസമാണ് ആദ്യ കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചതായി റഷ്യ ലോകത്തെ അറിയിച്ചത്.തന്റെ മകള്‍ക്ക് ഇതിനകം കുത്തിവയ്പ്പ് നടത്തിയതായും റഷ്യന്‍ പ്രസിഡന്റ് വഌഡ്മിര്‍ പുടിന്‍ വ്യക്തമാക്കിയിരുന്നു. പരിശോധനയില്‍ വാക്‌സിന്‍ കാര്യക്ഷമമാണെന്ന് തെളിഞ്ഞതായും കൊറോണ വൈറസിനെതിരെ പ്രതിരോധ ശേഷി കൈവരിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. മന്ത്രിമാരുമായി നടത്തി വീഡിയോ കോണ്‍ഫറന്‍സിലാണ് പുടിന്‍ വാക്‌സിന്റെ പ്രഖ്യാപനം നടത്തിയത്.