കോഴിക്കോട്: സംഘപരിവാര്‍ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് എഴുത്തുകാരന്‍ എസ്. ഹരീഷ് മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിക്കുന്ന ‘മീശ’ എന്ന നോവല്‍ പിന്‍വലിച്ചു. നോവലിന്റെ രണ്ടാമത്തെ അധ്യായത്തിലെ ചില പരാമര്‍ശങ്ങള്‍ ഹിന്ദു സ്ത്രീകളെ അപമാനിക്കുന്നതാണ് എന്നാണ് സംഘപരിവാര്‍ സംഘടനകളുടെ വാദം. മൂന്ന് അധ്യായങ്ങളാണ് ഇതുവരെ പുറത്ത് വന്നത്.

ഹരീഷിനും കുടുംബത്തിനുമെതിരെ വ്യാപക പ്രചരണമാണ് സംഘപരിവാര്‍ സംഘടനകള്‍ നടത്തിയത്. സോഷ്യല്‍ മീഡിയയിലടക്കം പ്രചരണം വ്യാപകമായിരുന്നു. കുടുംബാംഗങ്ങളെ വരെ അപമാനിക്കുകയാണ് ചില സംഘടനകള്‍ ചെയ്യുന്നതെന്ന് ഹരീഷ് പറഞ്ഞു. രാജ്യം ഭരിക്കുന്നവര്‍ക്കെതിരെ പോരാടാന്‍ തനിക്ക് ശേഷിയില്ലെന്നും ഹരീഷ് പറഞ്ഞു.