മലയാളം നോവല്‍ മീശക്കെതിരായി ഫയല്‍ ചെയ്ത ഹര്‍ജി കേള്‍ക്കുമെന്ന് സുപ്രിം കോടതി. ക്ഷേത്രത്തില്‍ പോകുന്ന ഹിന്ദു സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തിയെന്ന ആരോപണമായിരുന്ന എസ് ഹരീഷിന്റെ മീശ നോവലിനെതിരെ ഉയര്‍ന്നത്.

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പരമ്പരയായി പ്രസിദ്ധീകരിച്ചു വന്നതായിരുന്നു മീശ. അഡ്വക്കറ്റ് ഉഷാ നന്ദിനിയാണ് ചൊവ്വാഴ്ച കോടതി മുമ്പാകെ വിഷയമുന്നയിച്ചത്. കേസ് നാളെ പരിഗണിക്കാമെന്ന് കോടതി ഉറപ്പ് നല്‍കുയായിരുന്നു.