ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമല ശ്രീകോവിലില്‍ സ്ഥാപിച്ച പുതിയ വാതില്‍ ബംഗളൂരുവില്‍ പ്രദര്‍ശിപ്പിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ശ്രീറാംപുര അയ്യപ്പ ക്ഷേത്രത്തിലാണ് പ്രദര്‍ശനത്തിന് വെയ്ക്കുകയും പ്രത്യേക പൂജകള്‍ നടത്തുകയും ചെയ്തത്.
കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും പിടിച്ചെടുത്തു. ഭൂമി ഇടപാടുകളുടെ രേഖകളും പരിശോധനയില്‍ കണ്ടെത്തി. ഭൂമി വാങ്ങിയത് തട്ടിപ്പുകളിലൂടെ സ്വന്തമാക്കിയ പണമുപയോഗിച്ചെന്നാണ് സംശയം. പോറ്റിയെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
അതേസമയം ഉണ്ണികൃഷ്ണന്‍ പോറ്റിയെ അന്വേഷണസംഘം വൈകാതെ ബംഗളൂരുവില്‍ ഉള്‍പ്പെടെ എത്തിച്ച് തെളിവെടുക്കും. ചോദ്യം ചെയ്യലില്‍ പോറ്റിയില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ എസ്‌ഐടിക്ക് ലഭിച്ചതായാണ് റിപ്പോര്‍ട്ട്.
പ്രാഥമിക ചോദ്യം ചെയ്യലില്‍ പോറ്റി ഗൂഢാലോചന വിവരങ്ങള്‍പോറ്റി അന്വേഷണ സംഘവുമായി പങ്കുവെച്ചിരുന്നു. തട്ടിപ്പിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോറ്റിയില്‍ നിന്ന് ചോദിച്ചറിയാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
മുരാരി ബാബു അടക്കമുള്ള ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരെയും വൈകാതെ ചോദ്യം ചെയ്യും. അതിനുശേഷമാണ് ദേവസ്വം ബോര്‍ഡ് മുന്‍ അംഗങ്ങളെ വിളിച്ചുവരുത്തുക. ശബരിമല, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് ശബരിമല എന്നിവിടങ്ങളില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ എത്തിച്ച് തെളിവെടുപ്പ് നടത്തും.