Connect with us

More

‘കാര്യം കഷ്ടമാവും’; മെട്രോയിലെ ‘കുത്തിവരക്കാര്‍ക്ക്’ മുന്നറിയിപ്പ് നല്‍കി നടന്‍ സലീംകുമാര്‍

Published

on

ബസ്സിലും ചുമരിലുമൊക്കെ കയ്യിലുള്ളതുകൊണ്ട് കുത്തിവരക്കുന്ന ചിലരെ നമ്മള്‍ കാണാറുണ്ട്. കൊച്ചി മെട്രോയില്‍ കയറുന്ന ഇത്തരം കുത്തിവരക്കാര്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് നടന്‍ സലീംകുമാര്‍. കൊച്ചി മെട്രോ മൂന്നുദിവസത്തിനകം യാത്രക്കായി തുറന്നുകൊടുക്കുന്ന സാഹചര്യത്തില്‍ സലീം കുമാര്‍ കുത്തിവരക്കാര്‍ക്ക് നല്‍കുന്ന മുന്നറിയിപ്പിതാണ്.

കുത്തിവരക്കാരോട് സലീംകുമാര്‍:

ട്രെയിനിലും കെഎസ്ആര്‍ടിസി ബസിലുമെല്ലാം കമ്പികൊണ്ടും പേനകൊണ്ടും കുത്തിക്കുറിച്ചും കാറിത്തുപ്പിയും വൃത്തികേടാക്കി ശീലിച്ചവരൊക്കെ മെട്രോയില്‍ കയറാന്‍ കാത്തിരിക്കുന്നുണ്ടാവും. പക്ഷേ, അറിഞ്ഞിടത്തോളം അവരുടെ കാര്യം വലിയ കഷ്ടത്തിലാവും. ആ തറ പണികളുമായി മെട്രോയില്‍ കയറിയാല്‍ പിഴ മാത്രമല്ല. അഴിയും എണ്ണാ..അത്രയ്ക്കുണ്ട് സ്‌റ്റേഷനുകളിലെയും ട്രെയ്‌നിലെയും നിരീക്ഷണ സംവിധാനം.
അതുകൊണ്ടു അത്തരക്കാരോടാണ് ആദ്യ അഭ്യര്‍ത്ഥന ; ദയവായി മെട്രോയെ വിട്ടേക്ക്.
ഇത് നിങ്ങള്‍ക്കു വേണ്ടിയുള്ളതല്ല.
നിരീക്ഷണവും നിയമവും കര്‍ശനമാക്കിയാല്‍ ശുചിത്വം അടക്കമുള്ള നല്ല ശീലങ്ങള്‍ സമൂഹം താനെ പഠിക്കുമെന്നു നമ്മളെ പഠിപ്പിക്കുന്നതാവും കൊച്ചി മെട്രോ.കേരളത്തില്‍ പരസ്യ ബോര്‍ഡുകളും നോട്ടീസുകളും പതിഞ്ഞു വൃത്തികേടാകാത്ത പൊതു തൂണുകള്‍ ഒരു പക്ഷേ മെട്രോയുടേത് മാത്രമാവും.
പറവൂരുകാരനായ ഞാന്‍ മാത്രമല്ല.. കൊച്ചിക്കാരല്ലാത്ത മലയാളികളെല്ലാം തങ്ങളെ നേരിട്ടു ബാധിക്കാത്ത മെട്രോ ഓടുന്നത് കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. പുതുമയുള്ള ആ യാത്രയുടെ കൗതുകം കൊണ്ടാണ്. കൊച്ചിയുടെ വലിയ ടൂറിസം ആകര്‍ഷണമായി മാറാന്‍ പോവുകയാണ് മെട്രോ. സമയ കൃത്യതയാണ് മെട്രോയുടെ ഏറ്റവും വലിയ ആകര്‍ഷണം. ഇത്രയും ബ്രഹത്തായ പദ്ധതി വലിയ കാലതാമസമില്ലാതെ യാഥാര്‍ഥ്യമാക്കിയ മെട്രോ സംഘത്തിനും മെട്രോ മാന്‍ ശ്രീ. ഇ ശ്രീധരനും നമ്മള്‍ വലിയൊരു സല്യൂട്ട് നല്‍കണം.

മെട്രോയ്ക്ക് സ്‌നേഹപൂര്‍വ്വം,
സലിംകുമാര്‍

kerala

മന്ത്രിതല ചർച്ച പരാജയം; കടയടപ്പ് സമരത്തിൽനിന്ന് പിന്നോട്ടില്ലെന്ന് റേഷൻ വ്യാപാരികൾ

183 ക​ട​ക്കാ​ർ​ക്ക് 10,000ത്തി​ൽ​താ​ഴെ മാ​ത്ര​മാ​ണ് വ​രു​മാ​ന​മെ​ന്നും നേ​താക്ക​ൾ അ​റി​യി​ച്ചു

Published

on

തി​രു​വ​ന​ന്ത​പു​രം: മാ​ർ​ച്ച് ഏ​ഴി​ന് റേ​ഷ​ൻ വ്യാ​പാ​രി സം​ഘ​ട​ക​ൾ പ്ര​ഖ്യാ​പി​ച്ച ക​ട​യ​ട​പ്പ് സ​മ​ര​ത്തി​ൽ​നി​ന്ന് പി​ന്മാ​റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂ​നി​യ​ൻ പ്ര​തി​നി​ധി​ക​ളു​മാ​യി മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ ന​ട​ത്തി​യ ച​ർ​ച്ച പ​രാ​ജ​യം.

വേ​ത​ന പാ​ക്കേ​ജ് കാ​ലാ​നു​സൃ​ത​മാ​യി പ​രി​ഷ്ക​രി​ക്കു​ക, കെ.​ടി.​പി.​ടി.​എ​സ് ഓ​ഡ​റി​ൽ റേ​ഷ​ൻ വ്യാ​പാ​രി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ക, ക്ഷേ​മ​നി​ധി​യി​ൽ സ​ർ​ക്കാ​ർ വി​ഹി​തം ഉ​റ​പ്പാ​ക്കി പ​രി​ഷ്ക​രി​ക്കു​ക, വ്യാ​പാ​രി​ക​ൾ​ക്ക് ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് ഏ​ർ​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളി​ൽ അ​നു​ഭാ​വ​പൂ​ർ​ണ​മാ​യ തീ​രു​മാ​നം ഉ​ണ്ടാ​കാ​ത്ത പ​ക്ഷം സ​മ​ര​ത്തി​ൽ​നി​ന്ന് പി​ന്മാ​റി​ല്ലെ​ന്ന് സം​ഘ​ട​ന നേ​താ​ക്ക​ൾ മ​ന്ത്രി​യെ അ​റി​യി​ച്ചു.

വേ​ത​ന പാ​ക്കേ​ജ് പ​രി​ഷ്‌​ക്ക​രി​ക്ക​ണ​മെ​ന്ന സം​ഘ​ട​ന​ക​ളു​ടെ ആ​വ​ശ്യ​ത്തി​ന്മേ​ൽ സ​ർ​ക്കാ​റി​ന് തു​റ​ന്ന മ​ന​സ്സാ​ണു​ള്ള​തെ​ന്നും എ​ന്നാ​ൽ, നി​ല​വി​ലെ സാ​മ്പ​ത്തി​ക പ​രി​മി​തി​യി​ൽ ഇ​ക്കാ​ര്യം ഉ​ട​ൻ പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ഇ​തി​നെ​തി​രെ രൂ​ക്ഷ​ഭാ​ഷ​യി​ലാ​ണ് വ്യാ​പാ​രി പ്ര​തി​നി​ധി​ക​ൾ പ്ര​തി​ക​രി​ച്ച​ത്. സം​സ്ഥാ​ന​ത്തെ പ​തി​നാ​ലാ​യി​ര​ത്തോ​ളം വ്യാ​പാ​രി​ക​ളി​ൽ 9909 പേ​ർ​ക്കും നി​ല​വി​ലെ വേ​ത​നം​കൊ​ണ്ട് ക​ട ന​ട​ത്താ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണെ​ന്ന് ഒ​രു​വ​ർ​ഷ​ത്തെ വേ​ത​ന ക​ണ​ക്കു​ക​ൾ നി​ര​ത്തി സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ചു.

2402 ക​ട​ക്കാ​ർ സ്വ​ന്തം കൈ​യി​ൽ​നി​ന്ന് പ​ണം​മു​ട​ക്കി​യാ​ണ് ക​ട വാ​ട​ക​യും വൈ​ദ്യു​തി ബി​ല്ലും സെ​യി​ൽ​സ്മാ​നു​ള്ള വേ​ത​ന​വും ന​ൽ​കു​ന്ന​ത്. ഇ​ത്ത​രം ക​ട​ക​ൾ അ​ട​ച്ചു​പൂ​ട്ട​ലി​ന്‍റെ വ​ക്കി​ലാ​ണ്. 183 ക​ട​ക്കാ​ർ​ക്ക് 10,000ത്തി​ൽ​താ​ഴെ മാ​ത്ര​മാ​ണ് വ​രു​മാ​ന​മെ​ന്നും നേ​താക്ക​ൾ അ​റി​യി​ച്ചു.

Continue Reading

india

മുതിർന്ന കോൺ​ഗ്രസ് നേതാവ് അസീസ് ഖുറേഷി അന്തരിച്ചു

ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു

Published

on

ഭോപ്പാൽ: മുതിർന്ന കോൺ​ഗ്രസ് നേതാവും യുപി മുൻ ഗവർണറുമായ അസീസ് ഖുറേഷി (83) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ഭോപ്പാലിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.

അന്ത്യകർമ്മങ്ങൾ വെള്ളിയാഴ്ച വൈകീട്ടോടെ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. അവിവാഹിതനാണ്. ഉത്തരാഖണ്ഡ്, മിസോറാം സംസ്ഥാനങ്ങളിലും ​ഗവർണറായി അദ്ദേഹം സേവനമനുഷ്ഠുച്ചിരുന്നു. 1972-ൽ മധ്യപ്രദേശിലെ സെഹോറിൽനിന്നും നിയമസഭാം​ഗമായി.1984-ൽ ലോക്സഭയിലുമെത്തി.

Continue Reading

kerala

‘സർട്ടിഫിക്കറ്റ് നൽകിയില്ല’, കോഴിക്കോട് എൻഐടിയിൽ അധ്യാപകന് കുത്തേറ്റു

പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു

Published

on

കോഴിക്കോട്: എൻ.ഐ.ടി ക്യാമ്പസിൽ അധ്യാപകന് കുത്തേറ്റു. സിവിൽ എൻജിനിയറിങ് വിഭാഗത്തിലെ പ്രൊഫ. ജയചന്ദ്രനാണ് കുത്തേറ്റത്. സംഭവത്തിൽ തമിഴ്നാട് സേലം സ്വദേശി വിനോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴുത്തിന് പരിക്കേറ്റ അധ്യാപകനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

അധ്യാപകന് കഴുത്തിനും വയറിനും കൈക്കും ആണ് പരിക്കേറ്റത്. സർട്ടിഫിക്കറ്റ് നൽകാത്തതുമായി ഉണ്ടായ തർക്കമാണ് കുത്തി പരിക്കേൽപ്പിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. മറ്റു വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല.

Continue Reading

Trending