കണ്ണൂര്‍: തലശേരിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. തലേശരി ചിറക്കര പള്ളിത്താഴത്ത് ചന്ദ്രിവില്ലയില്‍ സന്ദീപ്(28)ആണ് ഭാര്യാപിതാവിന്റെ കുത്തേറ്റ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം.

Read more: പരിയാരം മെഡിക്കല്‍ കോളേജില്‍ ആര്‍എസ് എസ് ആക്രമം; ദൃശ്യങ്ങള്‍ പുറത്തുവിട്ട് പി ജയരാജന്‍

കുടുംബ പ്രശ്‌നമാണ് കൊലപാതക കാരണമായി കരുതുന്നത്. സന്ദീപിന്റെ ഭാര്യ നിമിഷയുടെ പിതാവ് പ്രേമരാജനാണ് കൊല നടത്തിയത്. കോഴിക്കോട് പന്തീരങ്കാവ് സ്വദേശിയായ പ്രേമരാജന്‍ രാവിലെ തലശേരിയിലെത്തി സന്ദീപിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കിയാണ് ക്രൂരമായി വെട്ടിക്കൊന്നത്. സംഭവസമയത്ത് സന്ദീപിന്റെ ഭാര്യ നിമിഷയും 3 വയസുള്ള മകനും വീട്ടിലുണ്ടായിരുന്നു.