ന്യൂഡല്‍ഹി: ദ്വിദിന സന്ദര്‍ശനത്തിനായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ന്യൂഡല്‍ഹിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയാണു മുഹമ്മദ് ബിന്‍ സല്‍മാനെ സ്വീകരിച്ചത്. കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചു മടങ്ങിയ സൗദി കിരീടാവകാശി, റിയാദില്‍നിന്നു നേരിട്ടാണ് ഇന്ത്യയിലെത്തിയത്.
ഇന്ത്യയുമായി സൗദി അഞ്ച് സുപ്രധാന കരാറുകളില്‍ ഒപ്പുവ്ക്കുമെന്നാണു സൂചന. ബുധനാഴ്ച രാവിലെ രാഷ്ട്രപതി ഭവനില്‍ ഔദ്യോഗിക സ്വീകരണത്തിന് ശേഷം 12നു പ്രധാനമന്ത്രിയുമായി ചര്‍ച്ച. തുടര്‍ന്നാണ് കരാറുകള്‍ ഒപ്പിടുക. വൈകിട്ട് 7.30ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദര്‍ശിക്കും. അത്താഴവിരുന്നിനു ശേഷം രാത്രി 11.50ന് ചൈനയിലേക്കു പോകും.
#WATCH Delhi: Visuals of Prime Minister Narendra Modi and Saudi Arabia Crown Prince Mohammed bin Salman upon the Saudi Crown Prince's arrival in India. pic.twitter.com/WXXcnH8jyC
— ANI (@ANI) February 19, 2019
#WATCH Prime Minister Narendra Modi receives Saudi Arabia Crown Prince Mohammed bin Salman upon his arrival in India. pic.twitter.com/huwzGrPhFG
— ANI (@ANI) February 19, 2019
Be the first to write a comment.