Culture
കോലിക്ക് പേടിയാവുന്നു : ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റ് ഇന്ന് മുതല്‍

ജോഹന്നാസ്ബര്‍ഗ്ഗ്: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ വാര്‍ഷിക പുരസ്‌ക്കാരങ്ങളില്‍ നാലെണ്ണം സ്വന്തമാക്കിയത് വിരാത് കോലി. ക്രിക്കറ്റര്‍ ഓഫ് ദ ഇയറും മികച്ച ഏകദിന ക്രിക്കറ്ററും മികച്ച നായകനുമെല്ലാം അദ്ദേഹം. പക്ഷേ കോലിയിലെ യുവനായകന്‍ ഇത്രയും വലിയ വെല്ലുവിളി ഇതിന് മുമ്പ് നേരിട്ടിട്ടില്ല-ദക്ഷിണാഫ്രിക്കയെ തോല്‍പ്പിക്കുക എന്നതല്ല കോലിയുടെ സമ്മര്‍ദ്ദം. സ്വന്തം ടീം വീണ്ടും തോല്‍ക്കാതിരിക്കലാണ്. മൂന്നാം ടെസ്റ്റ് ഇന്നിവിടെ വാണ്ടറേഴ്‌സില്‍ ആരംഭിക്കുമ്പോള്‍ മുഖം രക്ഷിക്കാന്‍ എന്തെല്ലാം ചെയ്യാന്‍ കഴിയുമോ അതെല്ലാം കോലിയിലെ നായകന്‍ ചെയ്യും. കാരണം വിമര്‍ശകര്‍ അത്രമാത്രം ശക്തരായി പുറത്തുണ്ട്. മൂന്നാം ടെസ്റ്റും തോറ്റാല്‍ പിന്നെ തല ഉയര്‍ത്താന്‍ തല്‍ക്കാലം കോലിക്കാവില്ല.
ഒമ്പത് ടെസ്റ്റ് പരമ്പരകള്‍ തുടര്‍ച്ചയായി ഇന്ത്യക്ക് സമ്മാനിച്ച നായകനാണ്, അടിപൊളി ബാറ്റ്‌സ്മാനാണ് എന്നതെല്ലാം അംഗീകരിക്കുമ്പോള്‍ തന്നെ വിമര്‍ശകര്‍ കല്ലെറിയുന്നത് കോലിയിലെ നായകനെയാണ്. സ്വന്തം താരങ്ങളില്‍ അവിശ്വാസം പ്രകടിപ്പിക്കുന്ന, വളരെ രോഷാകുലനായി പെരുമാറുന്ന ഒരു നായകനെയാണോ ഇന്ത്യക്ക് വേണ്ടത് എന്ന് ചോദിക്കുന്നവര്‍ ചില്ലറക്കാരല്ല-ഗെയിമിനെ നന്നായി അറിയുന്ന പഴയ കാല ക്രിക്കറ്റര്‍മാരാണ്.
വിമര്‍ശകര്‍ക്ക് ഇത് വരെ ശക്തമായ മറുപടി കോലി നല്‍കിയിട്ടില്ല. ഒരു വിജയം മൂന്നാം ടെസ്റ്റില്‍ സ്വന്തമാക്കാനായാല്‍ അതൊരു മറുപടിയാണ്. അതിന് പക്ഷേ നിലവിലെ സാഹചര്യത്തില്‍ കഴിയുമോ എന്നതാണ് ഉത്തരമില്ലാത്ത ചോദ്യം.
വാണ്ടറേഴ്‌സ് പേസ് കടലാണ്. ജീവനുള്ള ട്രാക്ക്. ബൗണ്‍സും പേസുമെല്ലാം ഒരുമിക്കുമ്പോള്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ ഏത് വിധം പ്രതികരിക്കുമെന്നതാണ് വലിയ പ്രശ്‌നം. കേപ്ടൗണിലെ ന്യൂലാന്‍ഡ്‌സില്‍ ഫിലാന്‍ഡര്‍ക്ക് മുന്നിലായിരുന്നു ഇന്ത്യ തലവെച്ചത്,സെഞ്ചൂറിയനിലെ രണ്ടാം ടെസ്റ്റിലെ രണ്ടാം കന്നിക്കാരനായ എന്‍ഗിഡിക്കും. മൂന്നാം ടെസ്റ്റിലേക്ക് വരുമ്പോള്‍ ഇവര്‍ രണ്ട് പേരുമുണ്ട്-കൂട്ടിന് റബാദയും മോണി മോര്‍ക്കലും. ഈ നാല് പേസ് ബാറ്ററികള്‍ ചേരുമ്പോള്‍ കെ.എല്‍ രാഹുല്‍, മുരളി വിജയ്, വിരാത് കോലി, രോഹിത് ശര്‍മ്മ, ചേതേശ്വര്‍ പൂജാര തുടങ്ങിയവരുടെയെല്ലാം മുട്ടിടിക്കും. ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. രണ്ട് ടെസ്റ്റിലും അവസരം ലഭിക്കാതിരുന്ന വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ ഇന്ന് ആദ്യ ഇലവനില്‍ വരും. അദ്ദേഹം വരുമ്പോള്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ പുറത്താവാനാണ് സാധ്യത. നായകന്‍ കോലിക്ക് ഹാര്‍ദ്ദിക്കിനോട് താല്‍പ്പര്യമുണ്ടെങ്കിലും രഹാനെയിലെ ഉപനായകന് ഒരു ടെസ്റ്റിലും അവസരം നല്‍കാതിരുന്നാല്‍ അത് കോലിയെ വില്ലനാക്കി മാറ്റുമെന്ന് അദ്ദേഹത്തിന് തന്നെയറിയാം. ബാറ്റിംഗ് ലൈനപ്പില്‍ ഈ മാറ്റം വരുമ്പോള്‍ ബൗളര്‍മാരില്‍ ഭുവനേശ്വറിന്റെ കാര്യത്തിലാണ് സംശയം. ആദ്യ ടെസ്റ്റില്‍ മികച്ച പ്രകടനം നടത്തിയിട്ടും രണ്ടാം ടെസ്റ്റില്‍ നിന്നും അദ്ദേഹത്തെ തഴഞ്ഞത് വന്‍ വിവാദമായിരുന്നു. ഇവിടെ ഭുവിയെ കളിപ്പിക്കണമെങ്കില്‍ ആരെ പുറത്തിരുത്തുമെന്ന ചോദ്യമുണ്ട്. മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ്മ, ഉമേഷ് യാദവ് എന്നിവരെല്ലാം മിടുക്കരാണ്.
ദക്ഷിണാഫ്രിക്കന്‍ ക്യാമ്പില്‍ തലവേദനകളില്ല. രണ്ട് ടെസ്റ്റും തുടര്‍ച്ചയായി ജയിച്ച സാഹചര്യത്തില്‍ അവരുടെ ലൈനപ്പില്‍ മാറ്റമില്ല. ഡെയില്‍ സ്‌റ്റെയിന്‍ ആദ്യ ടെസ്റ്റിനിടെ പരുക്കേറ്റ് മടങ്ങിയപ്പോള്‍ പകരക്കാരനായി വന്ന എന്‍ഗിഡി രണ്ടാം ടെസ്റ്റില്‍ അവസരോചിത പ്രകടനം നേടിയിരുന്നു. കൂടെ ഫിലാന്‍ഡറും മോര്‍ക്കലുമുണ്ട്. കേശവ് മഹാരാജ് എന്ന സ്പിന്നറുടെ കാര്യത്തില്‍ ഇന്ന് രാവിലെയാവും തീരുമാനം. ആദ്യ രണ്ട് ടെസ്റ്റിലും കേശവിന് കാര്യമായ റോളുണ്ടായിരുന്നില്ല.
Film
ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറെടുത്ത് സാന്ദ്ര തോമസ്
ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്.

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്. ഓഗസ്റ്റ് 14 നാണ് നിര്‍മ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞടുപ്പ് നടക്കുക.
സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്റെ മത്സരമെന്നും നാമനിര്‍ദേശ പത്രിക ഇന്ന് സമപ്പിക്കുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.
സിനിമകളുടെ ലാഭനഷ്ടക്കണക്ക് പുറുത്തുവിട്ട സംഘടനാനടപടി പരാജയമാണെന്നും താന്‍ പ്രസിഡന്റായാല്‍ നല്ല മാറ്റം കൊണ്ടുവരുമെന്നും സാന്ദ്ര പറഞ്ഞു.
സാന്ദ്ര തോമസ് തന്നെ നവമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ലിസ്റ്റിന്‍ സ്റ്റീഫന്‍ പരാതി നല്‍കിയിരുന്നു. സാന്ദ്രയ്‌ക്കെതിരെ രണ്ട് കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസും നല്‍കിയിരുന്നു.
Film
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്

ആർ ജെ ബാലാജിയുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന കറുപ്പിന്റെ ടീസറിന് പിന്നാലെ അതിനു ശേഷം റിലീസ് ചെയ്യാനിരിക്കുന്ന സൂര്യ 46 ന്റെ പോസ്റ്റർ റിലീസ് ചെയ്തു. ദുൽഖർ സൽമാന്റെ സൂപ്പർഹിറ്റ് ചിത്രം ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.
പോസ്റ്ററിൽ സൂര്യ ക്ലീൻ ഷേവൻ ലുക്കിൽ ഒരു ബ്രൗൺ ജാക്കറ്റ് ധരിച്ച് കൊണ്ട് നിൽക്കുന്ന ചിത്രമാണുള്ളത്. മമിതാ ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയാകുന്നത്. സിതാര എന്റർടൈൻമെൻറ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാൻസറുകളിൽ നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന സൂര്യ 46 ൽ രാധിക ശരത് കുമാർ, രവീണ ടാണ്ടൻ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെജിഎഫ് 2 വിന് ശേഷം രവീണ ടാണ്ടൻ വീണ്ടുമൊരു തെന്നിന്ത്യൻ ചിത്രത്തിലഭിനയിക്കുന്നു എന്നതും സൂര്യ 46 പ്രത്യേകതയാണ്. ധനുഷിന്റെ വാത്തിയാണ് വെങ്കി അറ്റ്ലൂരിയുടെ മുൻ തമിഴ് ചിത്രം.
പ്രേമലു 2 വിന് ശേഷം തമിഴിലും പ്രേക്ഷക ശ്രദ്ധ നേടിയ മമിതാ ബൈജു സൂര്യ 46 കൂടാതെ ദളപതി വിജയ് അഭിനയിക്കുന്ന ജനനായകനിലും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. മലയാളിയായ നിമിഷ രവിയാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ നവീൻ നൂലിയാണ് സൂര്യ 46 ന്റെ എഡിറ്റിങ് നിർവഹിക്കുന്നത്.
Film
വിഷ്ണു മഞ്ചുവിന്‍റെ കണ്ണപ്പ ഒ.ടി.ടിയിലേക്ക്

വിഷ്ണു മഞ്ചു നായകനായ കണ്ണപ്പ ഒ.ടി.ടിയിലേക്ക്. ജൂലൈ 25ന് ആമസോണ്‍ പ്രൈമിലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിലായാണ് വേൾഡ് വൈഡ് റിലീസ് ചെയ്തത്. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ് ഉൾപ്പടെ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.
എ.വി.എ എന്‍റർടെയ്ൻമെന്‍റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന്‍ ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രത്തിന് മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.
കിരാത എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം 200 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചത്. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പക്ക് കാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍ ആന്‍റണി ഗോണ്‍സാല്‍വസ്.
-
kerala2 days ago
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്‍
-
News3 days ago
പലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഫ്രാന്‍സ്
-
kerala3 days ago
ഒരാളുടെ സഹായമില്ലാതെ ജയില്‍ ചാടാന്‍ ഗോവിന്ദച്ചാമിക്ക് കഴിയില്ല; പ്രതിക്ക് വധശിക്ഷ നല്‍കണം; സൗമ്യയുടെ അമ്മ
-
kerala3 days ago
ഗോവിന്ദച്ചാമി പിടിയില്‍; ഒളിച്ചിരുന്നത് കണ്ണൂര്‍ നഗരത്തിലെ വീട്ടിലെ കിണറ്റില്‍
-
india3 days ago
ലീഗ് സംഘം ആസാമിൽ: കുടിയിറക്കപ്പെട്ടവരെ കണ്ടു; നിയമപോരാട്ടം നടത്തുമെന്ന് നേതാക്കൾ
-
india3 days ago
നുണ പറയുന്നത് മാത്രമാണ് മോദിയുടെ ജോലി; രൂക്ഷവിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ
-
kerala3 days ago
ഗോവിന്ദച്ചാമി 14 ദിവസം റിമാന്‍ഡില്‍; ഇന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍
-
kerala2 days ago
ഗോവിന്ദച്ചാമിയെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് കൊണ്ടുപോയി