ന്യൂഡല്‍ഹി : മാധ്യമങ്ങള്‍ കോടതി പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വിലക്കാനാവില്ലെന്ന് സുപ്രീംകോടതി. മദ്രാസ് ഹൈക്കോടതി നടത്തിയ പരാമര്‍ശം നീക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ ഹര്‍ജിയിലാണ് കോടതി നയം വ്യക്തമാക്കിയത്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂട് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കോടതിയിലെ ചോദ്യോത്തരങ്ങളും പൗരന്മാരെ അറിയിക്കാനുള്ള ഉത്തരവാദിത്വം മാധ്യമങ്ങള്‍ക്ക് ഉണ്ടെന്ന് സുപ്രീം കോടതി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ നിന്നും ഉണ്ടാകുന്ന വിമര്‍ശനങ്ങളെ ശരിയായ രീതിയില്‍ എടുക്കണം എന്ന് കേസ് പരിഗണിക്കവേ സുപ്രീം കോടതി അഭിപ്രായപ്പെട്ടു.