Connect with us

kerala

രാജ്യത്ത് മൂന്ന് സംസ്ഥാനങ്ങളില്‍ സ്‌കൂളുകള്‍ തുറന്നു

പഞ്ചാബിലും ഉത്തര്‍പ്രദേശിലും 9 മുതല്‍ 12 വരെ ക്ലാസുകളിലും വിദ്യാര്‍ഥികള്‍ രക്ഷാകര്‍ത്താക്കളുടെ സമ്മതത്തോടെയാണ് സ്‌കൂളില്‍ വരേണ്ടത്. ഷിഫ്റ്റുകളിലാണ് ക്ലാസുകള്‍ നടക്കുക. സാമൂഹിക അകലം, പരിസര ശുചിത്വം എന്നിവ ഉള്‍പ്പെടെ ആവശ്യമായ എല്ലാ പ്രോട്ടോകോളുകളും സ്‌കളൂകള്‍ പിന്തുടരണം.

Published

on

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട മൂന്ന് സംസ്ഥാനങ്ങളിലെ സ്‌കൂളുകള്‍ തുറന്നു. പഞ്ചാബ്, ഉത്തര്‍പ്രദേശ്, സിക്കിം എന്നീ സംസ്ഥാനങ്ങളിലാണ് ഏതാനും ക്ലാസുകള്‍ പുനഃരാരംഭിച്ചത്. ഏഴ് മാസം വരെ അടച്ചിട്ട ശേഷമാണ് ഈ സംസ്ഥാനങ്ങളില്‍ സ്‌കൂളുകള്‍ തുറന്നിരിക്കുന്നത്. സ്‌കൂളിലെ ക്ലാസുകള്‍ക്കൊപ്പം ഓണ്‍ലൈന്‍ ക്ലാസുകളും തുടരും. എന്നാല്‍ വിദ്യാര്‍ഥികളെ ആരെയും സ്‌കൂളില്‍ വരാന്‍ നിര്‍ബന്ധിക്കില്ല.

പഞ്ചാബിലും ഉത്തര്‍പ്രദേശിലും 9 മുതല്‍ 12 വരെ ക്ലാസുകളിലും വിദ്യാര്‍ഥികള്‍ രക്ഷാകര്‍ത്താക്കളുടെ സമ്മതത്തോടെയാണ് സ്‌കൂളില്‍ വരേണ്ടത്. ഷിഫ്റ്റുകളിലാണ് ക്ലാസുകള്‍ നടക്കുക. സാമൂഹിക അകലം, പരിസര ശുചിത്വം എന്നിവ ഉള്‍പ്പെടെ ആവശ്യമായ എല്ലാ പ്രോട്ടോകോളുകളും സ്‌കളൂകള്‍ പിന്തുടരണം.

സിക്കിമില്‍, സംസ്ഥാന സര്‍ക്കാര്‍ പുതിയ അക്കാദമിക് കലണ്ടര്‍ അവതരിപ്പിച്ചിരിക്കുകയാണ്. അതനുസരിച്ച് 11, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഒക്ടോബര്‍ 19 മുതല്‍ സ്‌കൂളില്‍ വരാനാകുമെങ്കിലും രക്ഷാകര്‍ത്താക്കളുടെ രേഖാമൂലമുള്ള അനുമതി കൊണ്ടുവരണം.

സ്‌കൂളിലെത്തുമ്പോള്‍ മാസ്‌കൂം കൈയുറകളും ധരിക്കണം. നീളന്‍ കൈയുള്ള വസ്ത്രമാണ് ധരിക്കേണ്ടത് തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.

kerala

തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ കഞ്ചാവ് വേട്ട; പത്തുകോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

പത്ത് കിലോയിലധികം വരുന്ന കഞ്ചാവാണ് പിടികൂടിയത്.

Published

on

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ കഞ്ചാവ് വേട്ട. പത്തുകോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. പത്ത് കിലോയിലധികം വരുന്ന കഞ്ചാവാണ് പിടികൂടിയത്.

സംഭവത്തില്‍ രണ്ടുപേരെ കസ്റ്റംസ് പിടികൂടി. 23 വയസ്സുള്ള യുവാവും 21 വയസ്സുള്ള യുവതിയുമാണ് പിടിയിലായത്. ബാങ്കോക്കില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ഇരുവര്‍ക്കും പിടിവീണത്. ഇരുവരേയും വിശദമായി ചോദ്യം ചെയ്യും.

Continue Reading

kerala

പരിശീലനത്തിനിടെ പാലത്തില്‍ നിന്ന് ചാടി; ടാന്‍സാനിയന്‍ നാവിക ഉദ്യോഗസ്ഥനെ കാണാതായി

ടാന്‍സാനിയയില്‍ നിന്ന് പരിശീലനത്തിനെത്തിയ നാവികന്‍ തേവര പാലത്തില്‍ നിന്ന് ചാടിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.

Published

on

കൊച്ചിയില്‍ പരിശീലനത്തിനിടെ ടാന്‍സാനിയന്‍ നാവിക ഉദ്യോഗസ്ഥനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. ടാന്‍സാനിയയില്‍ നിന്ന് പരിശീലനത്തിനെത്തിയ നാവികന്‍ തേവര പാലത്തില്‍ നിന്ന് ചാടിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. നേവിയും ഫയര്‍ഫോഴ്‌സും തിരിച്ചില്‍ നടത്തുകയാണ്.

Continue Reading

kerala

പാലക്കാട് പത്താം ക്ലാസ് വിദ്യാര്‍ഥി വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

അമ്മ വഴക്കു പറഞ്ഞതിലുള്ള മനോവിഷമമാണ് മരണ കാരണമെന്ന് പൊലീസ് പറഞ്ഞു.

Published

on

പാലക്കാട് വിദ്യാര്‍ത്ഥിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മണ്ണാര്‍ക്കാട് അലനല്ലൂരില്‍ പാലക്കാഴി ചോലാക്കാടന്‍ വീട്ടില്‍ മുഹമ്മദാലിയുടെ മകന്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ആദില്‍ ( 14) നെയാണ് വൈകിട്ടോടെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹം മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. അമ്മ വഴക്കു പറഞ്ഞതിലുള്ള മനോവിഷമമാണ് മരണ കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പാലക്കാട് നാട്ടുകല്‍ പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു.

Continue Reading

Trending