കുട്ടനാട്: സ്‌കൂളിലെ ശുചിമുറിയുടെ ഭിത്തി ഇടിഞ്ഞു വീണ് രണ്ടാംക്ലാസ് വിദ്യാര്‍ഥി മരിച്ചു. എടത്വാ തലവടി ആനപ്രമ്പാല്‍ തെക്ക് ചൂട്ടുമാലില്‍ എല്‍ പി ജി സ്‌കൂളിലെ ശുചിമുറിയുടെ ഭിത്തി ഇടിഞ്ഞു വീണ് ചൂട്ടുമാലി മുണ്ടുചിറയില്‍ ബന്‍സന്‍ ജോസഫിന്റെ മകന്‍ സെബാസ്റ്റ്യന്‍ എം ജോസഫ് (ഏഴ്) ആണ് മരിച്ചത്.

രാവിലെ പതിനൊന്നുമണിയോടെയാണ് സംഭവം. സിമന്റ് കട്ടയുപയോഗിച്ച് പണിത ഒന്നര മീറ്റര്‍ ഉയരമുള്ള ഭിത്തി കുട്ടിയുടെ മുകളിലേക്ക് മറിയുകയായിരുന്നു. തലക്ക് ഗുരുതരമായി പരുക്കേറ്റ കുട്ടിയെ അധ്യാപകരും സമീപവാസികളും ചേര്‍ന്ന് പരുമലയിലെ സ്വകാര്യ ആസ്ത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. രണ്ടു വര്‍ഷം മാത്രം പഴക്കമുള്ള ശുചിമുറിയുടെ നിര്‍മാണത്തിലെ അപാകതയാണ് അപകട കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. മാതാവ്. ആന്‍സമ്മ. സഹോദരന്‍: ജോഷ്വാ എം ജോസഫ്. സംസ്‌കാരം ഇന്ന് രണ്ടിന് വട്ടടി റീത്ത് പള്ളി സെമിത്തേരിയില്‍.